Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് ട്വിറ്ററിന്റെ 'ഫാക്ട് ചെക്ക്' മുന്നറിയിപ്പ്; സോഷ്യൽ മീഡിയ കമ്പനികൾ പൂട്ടിക്കുമെന്ന ഭീഷണിയുമായി ട്രംപ്

ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് ട്വിറ്ററിന്റെ 'ഫാക്ട് ചെക്ക്' മുന്നറിയിപ്പ്; സോഷ്യൽ മീഡിയ കമ്പനികൾ പൂട്ടിക്കുമെന്ന ഭീഷണിയുമായി ട്രംപ്

സ്വന്തം ലേഖകൻ

വാഷിങ്ടൺ: ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് ട്വിറ്റർ 'ഫാക്ട് ചെക്ക്' മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയ കമ്പനികൾ പൂട്ടിക്കെട്ടുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ രണ്ട് ട്വീറ്റിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമ്മാണം കൊണ്ടുവരുമെന്നും കമ്പനികൾ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.

മെയിൽ ഇൻ ബാലറ്റുകളെ 'വഞ്ചന' എന്ന് വിളിക്കുകയും മെയിൽ ബോക്സുകൾ കവരുമെന്ന് പ്രവചിക്കുകയും ചെയ്ത ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്ക് ട്വിറ്റർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഇത്. ട്രംപിനെ എതിർത്താൽ സോഷ്യൽ മീഡിയയെ നിശബ്ദമാക്കാനാണ് ശ്രമം. ശക്തമായ നിയമനിർമ്മാണം കൊണ്ടുവരികയോ അവരെ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ട്വിറ്റർ 2020 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്നും പ്രസിഡന്റ് എന്ന നിലയിൽ താൻ ഇതിന് അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ നേരത്തെ വ്യക്തമാക്കിയിരുന്നു.

2016ൽ അവർ അതിന് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തത് നാം കണ്ടു. അതിന്റെ പുതിയ പതിപ്പുകൾ ആവർത്തിക്കാൻ അനുവദിച്ചുകൂടാ. മെയിൽ ഇൻ ബാലറ്റുകൾ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവർത്തിച്ചു. വോട്ട് ബൈ മെയിൽ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളിൽ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റർ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നത്. തിരഞ്ഞെടുപ്പു വേളകളിൽ ആളുകളെ ഭയപ്പെടുത്താനോ തടയാനോ ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടുന്നത് ട്വിറ്റർ നയം വിലക്കുന്നുണ്ടെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി.

ട്വിറ്ററിന് വ്യക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും മാസങ്ങൾക്ക് മുമ്പ് തങ്ങളുടെ പരസ്യങ്ങളെല്ലാം പിൻവലിപ്പിച്ചുവെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജർ ബ്രാഡ് പാർസ്‌കേൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ട്രംപ് പുതിയ ഭീഷണി മുഴക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP