Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കൊവിഡ് എന്ന മഹാമാരിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം നിൽക്കുന്ന പൊലീസ് സേനയ്ക്ക് കടലോളം നന്ദി; തൃത്താല പൊലീസ് സ്റ്റേഷനിലേക്ക് സ്‌നേഹസാഗരം വാക്കുകളിലൊതുക്കി ആറാം ക്ലാസുകാരിയുടെ കത്ത്; മിടുമിടുക്കിയെ കണ്ടെത്തി കുശലം പറഞ്ഞ് പൊലീസും; മേഴത്തൂർ എച്ച്.എസ്.എസിലെ ദർശനയാണ് താരം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൊവിഡ് മാഹാമാരിയിൽ നിന്ന് കേരളത്തിനെ പിടിച്ചു കയറ്റാൻ രാപാലില്ലെതെ പ്രയത്‌നിക്കുന്നവരിൽ നല്ലൊരു വിഭാഗമാണ് ആരോഗ്യപ്രവർത്തകരെ പോലെ തന്ന പൊലീസ് സേനയും. കോവിഡ് മഹാമാരിയിൽ സ്വന്തം വീടും കുടുംബവും മറന്ന് ജോലി ചെയ്യുന്ന പൊലീസുകാർക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ആറാം ക്ലാസുകാരി. പാലക്കാട് ജില്ലയിലെ തൃത്താല പൊലീസ് സ്‌റ്റേഷനിലേക്കാണ് ആറാം ക്ലാസുകാരിയുടെ കത്തെത്തിയത്.

'കൊവിഡ്-19 എന്ന മഹാമാരിയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരോടൊപ്പം കൈകോർത്ത് പകലും രാത്രിയും വെയിലത്തും മഴയത്തും വിശപ്പും ദാഹവും നോക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ഹൃദയം നിറഞ്ഞ ആശംസകളും കടലോളമുള്ള നന്ദിയുമറിയിക്കുന്നു' കടലോളം നന്ദിയറിയിച്ച് കത്തെഴുതിയ ആളെ അന്വേഷിച്ച പൊലീസുദ്യോഗസ്ഥർ ഒടുക്കം ആ മിടുക്കിയെ കണ്ടെത്തുകും ചെയ്തു.പേര് ദർശന റനീഷ്, മേഴത്തൂർ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

ആർത്തുല്ലസിച്ച് രസിക്കുന്ന അവധിക്കാലവും ആഹ്ലാദത്തോടെ കാത്തിരിക്കാറുള്ള അധ്യയന വർഷാരംഭവുമൊക്കെ അനിശ്ചിതത്വത്തിലായി വീടിനുള്ളിൽ ഇരിക്കേണ്ടിവന്ന നിരാശയിലും പരിഭവത്തിലുമായിരുന്നു ദർശന. നാട്ടിലെ പൊലീസുകാരും മറ്റുമനുഭവിക്കുന്ന പ്രയാസങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ ഇതൊക്കെ ഒന്നുമല്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. തുടർന്നങ്ങോട്ട് ഈ കൊറോണക്കാലത്തെ പൊലീസിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള വാർത്തകളൊക്കെ ദർശന കണ്ടും കേട്ടും മനസ്സിലാക്കാൻ തുടങ്ങി. കൊറോണക്കാലത്ത് തനിക്കുചുറ്റിലും നടക്കുന്ന നിരവധി പ്രവർത്തനങ്ങളിൽ പൊലീസ് വഹിക്കുന്ന പങ്ക് അത്ഭുതത്തോടെയാണ് അവൾ വീക്ഷിച്ചത്.

ഒടുവിൽ അവളെഴുതി 'കൊറോണ എന്ന മഹാമാരിയിൽ നിന്ന് പൊതുജനങ്ങളെ അകറ്റിനിർത്താനും സംരക്ഷിക്കാനും എന്റെ പ്രിയ പൊലീസുദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയ്ക്കും കരുതലിനും വളർന്നുവരുന്ന തലമുറയുടെ പ്രതിനിധി എന്ന നിലയിൽ എന്റെ കടപ്പാടറിയിക്കുന്നു. നിങ്ങളുടെ സംരക്ഷണ വലയമുണ്ടെങ്കിൽ ഏത് പ്രതിസന്ധികൾ നേരിട്ടാലും ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും, എന്നും പ്രാർത്ഥനയിൽ നിങ്ങളേയും കുടുംബത്തേയും ഉൾപ്പെടുത്തും, എന്റെ ബിഗ് സല്യൂട്ട്'.

രാപ്പകൽ വ്യത്യാസമില്ലാതെ കൊറോണ പ്രതിരോധത്തിൽ പങ്കാളികളായ തൃത്താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കത്ത് പുത്തനുണർവു നൽകി. കൊവിഡ് തിരക്കുകൾക്കിടയിലാണെങ്കിലും കത്തിനോട് പ്രതികരിക്കാതിരിക്കാനായില്ല. വളർന്നുവരുന്ന പുതിയ തലമുറ പൊലീസ് സേനയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് നന്ദി അറിയിക്കുന്നതിനും കുരുന്നു മനസ്സിന്റെ കരുതലിനെ അഭിനന്ദിക്കുന്നതിനും തൃത്താല പൊലീസ് സ്റ്റേഷനിലെ എസ്‌ഐ.എസ്.അനീഷ്, പി.ആർ.ഒ രാമകൃഷ്ണൻ, സി.പി.ഒമാരായ ജിജോമോൻ, സന്ദീപ് എന്നിവർ ദർശനയുടെ വീട്ടിലെത്തി.

കയ്യിലൊരു കേക്കും കരുതി. എല്ലാ തിരക്കുകൾക്കിടയിലും തന്നെയന്വേഷിച്ച് പൊലീസുദ്യോഗസ്ഥർ എത്തിയപ്പോൾ അവൾക്ക് വീണ്ടും അത്ഭുതവും ആഹ്ലാദവും. 11 വയസ്സിനുള്ളിൽ സ്‌നേഹവും കരുതലുമുള്ള നല്ലൊരു മനസ്സും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുത്ത കുടുംബാംഗങ്ങളെ പൊലീസ് അഭിനന്ദിച്ചു. ഒപ്പം, പഠിച്ച് സിവിൽ സർവ്വീസ് നേടാനുള്ള ദർശനയുടെ ആഗ്രഹത്തിന് എല്ലാ ആശീർവാദവും നൽകി. വായിച്ചും കണ്ടും മനസിലാക്കിയ പൊലീസിന്റെ പ്രവർത്തനങ്ങളായിരുന്നു ദർശനയ്ക്ക് പ്രചോദനമായതെങ്കിൽ, നഗര ഗ്രാമ വ്യത്യാസമില്ലാതെ മഹാമാരിയെ പ്രതിരോധിക്കാൻ 24 മണിക്കൂറും ജോലിചെയ്യുന്ന തങ്ങളുടെ പ്രവൃത്തികൾക്ക് കുഞ്ഞുങ്ങൾ പോലും ആദരവ് നൽകുന്നതിന്റെ സന്തോഷത്തിലാണ് തൃത്താല പൊലീസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP