Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല; ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്നുമാത്രം ക്വാറന്റൈൻ ഫീസ് ഈടാക്കുകയുള്ളു; വിദേശത്ത് നിന്നെത്തുന്നവരിൽ നല്ലൊരു വിഭാഗവും ചെലവ് വഹിക്കാൻ ശേഷിയുള്ളവർ; സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണകൾക്കിടയാക്കി; പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കുന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സർക്കാർ. ശക്തമായ പ്രതിഷേധമുയർന്നിട്ടും മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റീൻ ചെലവ് ഈടാക്കാനുള്ള തീരുമാനം പൂർണമായി പിൻവലിക്കാതെ സംസ്ഥാന സർക്കാർ.

വിദേശത്ത് നിന്നെത്തുന്നവരിൽ നല്ലൊരു വിഭാഗവും ചെലവ് വഹിക്കാൻ കഴിയുന്നവരാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെലവ് താങ്ങാൻ ആകുന്നവരിൽ നിന്ന് അത് ഈടാക്കുക എന്നത് സംസ്ഥാന സർക്കാറിന്റെ തീരുമാനം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നാണ് നേരത്തെ തന്നെ അറിയിച്ചിരുന്നത്. തിരിച്ചെത്തുന്ന പ്രവാസികളെ ഹോം ക്വാറന്റീനിൽ അയക്കണമെന്ന നിർദേശമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചത്. ഇതിന് സാധിക്കാത്ത ചുരുക്കം പേരെ മാത്രം മറ്റിടങ്ങളിൽ ക്വാറന്റീനിലാക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ അത് സാധിക്കാതെ വരികെയും എല്ലാവരെയും സർക്കാർ സംവിധാനത്തിൽ തന്നെ ക്വാറന്റീനിലാക്കുകയും ചെയ്യേണ്ടി വന്നു. കേരളത്തിൽ ഹോം ക്വാറന്റീൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ അത് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരിൽനിന്നും ക്വാറന്റീൻ ചെലവ് ഇടാക്കുമെന്ന ഇന്നലത്തെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി തിരുത്തി. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതൽ ക്വാറന്റീൻ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. സർക്കാർ നിർദ്ദേശം വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെയാണ് ഇന്ന് മുഖ്യമന്ത്രി ഇക്കാര്യം തിരുത്തിയത്.

സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണകൾക്കിടയാക്കിയെന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 'സർവകക്ഷി യോഗത്തിലും ഈ പ്രശ്‌നം വിവിധ കക്ഷി നേതാക്കൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള ആശങ്കയുടെയും കാര്യമില്ല. പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ക്വാറന്റീൻ ചെലവ് താങ്ങാൻ കഴിയുന്നവരുണ്ട്. അവരിൽ നിന്ന് അത് ഈടാക്കുക എന്നതാണ് സർക്കാറിന്റെ നിലപാടെന്നും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും' മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP