Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്തെ നവജാത ശിശുവിന്റെ മരണം; കുഞ്ഞിന് കോവിഡ് ഇല്ലായിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ; കുഞ്ഞ് മരിച്ച് 33 ദിവസം കഴിഞ്ഞിട്ടും പരിശോധനാ ഫലമോ, വിശദാംശങ്ങളോ ആരോഗ്യവകുപ്പ് നൽകുന്നില്ല; ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണം  

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മഞ്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ച നാല് മാസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കൾ ആരോഗ്യവകുപ്പിനെതിരെ രംഗത്തെത്തി. കുഞ്ഞ് മരിച്ച് 33 ദിവസം കഴിഞ്ഞിട്ടും പരിശോധനാ ഫലമോ, വിശദാംശങ്ങളോ ആരോഗ്യവകുപ്പ് നൽകുന്നില്ലെന്ന് മാതാപിതാക്കൾ പരാതിപെട്ടു. കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നില്ലെന്നും പിഴവ് പുറത്തറിയാതിരിക്കാനാണ് ആരോഗ്യവകുപ്പ് ഒളിച്ചുകളിക്കുന്നതെന്നും അവർ ആരോപിച്ചു.

മഞ്ചേരി പയ്യനാടിലെ മുഹമ്മദ് അഷറഫ് ,ആഷിഫ ദമ്പതിമാരുടെ കുഞ്ഞ് നൈഹ ഫാത്തിമക്ക് ഏപ്രിൽ 21നാണ് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചത്. 24 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നൈഹ ഫാത്തിമ മരിച്ചു. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരമാണ് കുഞ്ഞിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. കുഞ്ഞിന് എങ്ങനെ രോഗം ബാധിച്ചെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുഞ്ഞുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന മാതാപിതാക്കളടക്കം ആർക്കും രോഗം പടർന്നില്ല.കൊവിഡ് സ്ഥിരീകരിച്ചെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച രേഖകളൊന്നും നൽകാത്തത് സംശയം ബലപെടുത്തുന്നതായി ബന്ധുക്കൾ പറഞ്ഞു.

കൊവിഡ് രോഗിയെന്ന് ചിത്രീകരിച്ച് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റിയതോടെ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്നും അത് മരണത്തിലേക്ക് വഴിവച്ചെന്നും അച്ഛൻ പറഞ്ഞു.എന്നാൽ കുഞ്ഞിന്റെ ആദ്യത്തെ രണ്ട് പരിശോധനാഫലങ്ങളും പൊസിറ്റീവ് തന്നെയായിരുന്നുവെന്ന് ആര്യോഗ്യവകുപ്പ് അറിയിച്ചു. ചികിത്സക്ക് ശേഷമാണ് ഫലം നെഗറ്റീവായത്.ബന്ധുക്കളുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP