Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസാധ്യാപകന് ജാമ്യമില്ല

ജംഷാദ് മലപ്പുറം

മലപ്പുറം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസാധ്യാപകന് ജാമ്യമില്ല. പത്തു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. അഞ്ചച്ചവിടി പൂച്ചപ്പൊയിൽ വെള്ളയൂർ മഠത്തിൽ കുഞ്ഞിമൊയ്തീൻ (46)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എം അഹമ്മദ് കോയ തള്ളിയത്. 2019 ജൂൺ മുതൽ 2020 മാർച്ച് വരെയുള്ള വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം.

അതേ സമയം മലപ്പുറത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്നു യുവാവിനെ പൊലീസ് പിടികൂടി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ പോയ യുവാവിനെ പെരിന്തൽമണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം പുലാമന്തോൾ കട്ടുപ്പാറയിലെ ചെമ്മല മുഹമ്മദ് സുഹൈൽ(22) ആണ് അറസ്റ്റിലായത്.

2019 ഒക്ടോബർ ഒമ്പതിന് പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടുപോയും മറ്റിടങ്ങളിൽവച്ചും പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പരാതിയെ തുടർന്ന് കേസെടുത്തതോടെ യുവാവ് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞദിവസം മണ്ണാർക്കാട് ബസ് സ്റ്റാന്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP