Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി മെബീന മൈക്കിൾ കാറപകടത്തിൽ അന്തരിച്ചു; മരണം കർണാടകയിലെ ദേവിഹള്ളിയിൽ നടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ; വിട പറഞ്ഞത് ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നും മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയ താരം

നടി മെബീന മൈക്കിൾ കാറപകടത്തിൽ അന്തരിച്ചു; മരണം കർണാടകയിലെ ദേവിഹള്ളിയിൽ നടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ; വിട പറഞ്ഞത് ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നും മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയ താരം

സ്വന്തം ലേഖകൻ

ബംഗളുരൂ: നടി മെബീന മൈക്കിൾ (22) കാറപകടത്തിൽ അന്തരിച്ചു. കന്നഡ ടെലിവിഷൻ-സിനിമ രംഗത്ത് സജീവമായിരുന്നു നടി. കർണാടകയിലെ ദേവിഹള്ളിയിൽ നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടിയിരുന്നവരെയെല്ലാം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നടിയുടെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നാണ് മെബീന മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയത്. ബെംഗളൂരുവിൽ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന നടിയും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്.



 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP