Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോരഖ്പൂരിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; ജഡം വിദഗ്ധ പരിശോധനയ്ക്കായി അയച്ചു; കോവിഡ് ഭീതിയിൽ വവ്വാലുകളുടെ മരണവും ആശങ്കയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ:കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പടർത്തുന്നു. ഉത്തർപ്രദേശിലെ ?ഗോരഖ്പൂരിലാണ് സംഭവം. ബെൽഘട്ട് പ്രദേശത്ത് ചെവ്വാഴ്ച രാവിലെയാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്.

വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആർഐ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോവിഡ്, നിപ പോലുള്ള രോഗവ്യാപനത്തിന്റെ ഉറവിടമായി വവ്വാലുകൾ ബന്ധപ്പെട്ടു കിടക്കുന്നതാണ് പ്രദേശവാസികളെ ആശങ്കാകുലരാക്കാൻ കാരണം.

എന്നാൽ കനത്ത ചൂട് കാരണമായിരിക്കാം വവ്വാലുകൾ ചത്തതെന്ന് അധികൃതർ പറഞ്ഞു. ഉത്തരേന്ത്യയിൽ പലയിടത്തം 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. സമീപത്തെ ജലാശയങ്ങൾ വറ്റിയതിനാലാകാം വവ്വാലുകൾ ചത്തതെന്നും അധികൃതർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP