Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

877 കേന്ദ്രങ്ങളിൽ നാളെ മുതൽ മദ്യവിൽപ്പന; രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ സമയം; ഒരേ സമയം ക്യൂവിൽ 5 പേർ മാത്രം; ബുക്കിങ് രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ; ടോക്കൺ ഇല്ലാത്തവർ ഔട്ട്‌ലറ്റുകൾക്ക് മുമ്പിൽ എത്തരുത്; ആരോഗ്യവകുപ്പ് നിർദേശങ്ങളെല്ലാം പാലിക്കണമെന്നും മന്ത്രി ടി പി രാമകൃഷ്ണൻ; ബുക്കിങ്ങിൽ ഒരാൾ വന്ന് കഴിഞ്ഞാൽ നാല് ദിവസത്തേക്ക് ആ നമ്പറിൽ ബുക്ക് ചെയ്യാൻ പറ്റില്ല; സർവീസ് ചാർജ്ജായ 50 പൈസ കമ്പനിക്കല്ല, ബീവറേജസ് കോർപ്പറേഷനെന്നും മന്ത്രി

877 കേന്ദ്രങ്ങളിൽ നാളെ മുതൽ മദ്യവിൽപ്പന; രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ സമയം; ഒരേ സമയം ക്യൂവിൽ 5 പേർ മാത്രം; ബുക്കിങ് രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ; ടോക്കൺ ഇല്ലാത്തവർ ഔട്ട്‌ലറ്റുകൾക്ക് മുമ്പിൽ എത്തരുത്; ആരോഗ്യവകുപ്പ് നിർദേശങ്ങളെല്ലാം പാലിക്കണമെന്നും മന്ത്രി ടി പി രാമകൃഷ്ണൻ; ബുക്കിങ്ങിൽ ഒരാൾ വന്ന് കഴിഞ്ഞാൽ നാല് ദിവസത്തേക്ക് ആ നമ്പറിൽ ബുക്ക് ചെയ്യാൻ പറ്റില്ല; സർവീസ് ചാർജ്ജായ 50 പൈസ കമ്പനിക്കല്ല, ബീവറേജസ് കോർപ്പറേഷനെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപ്പന തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. 877 ഇടങ്ങളിലാണ് മദ്യവിതരണം നടത്തുകയെന്നും മന്ത്രി അറിയിച്ചു. ബെവ്കോയുടെ 301 ഔട്ട്്ലെറ്റുകളിലും 576 ബാറുകളിലും 291 ബിയർ വൈൻ പാർലറുകളിലും മദ്യവിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെയാണ് വിൽപ്പന. മദ്യം ബുക്ക് ചെയ്തവർ മാത്രമെ മദ്യം വാങ്ങാൻ എത്താൻ പാടുള്ളു. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബെവ് ക്യൂ അപ്പ് പ്ലേ സ്്റ്റോറിൽ ലഭ്യമാക്കിയതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വീടുകളിൽ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ ബുക്കിങ്ങിലൂടെ ബവ്റിജസ് ഔട്ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മഹാമാരിയെ ലോകമാകെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ നടപടികൾ ലോകത്താകെ സ്വീകരിച്ചു. ഇന്ത്യയിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മദ്യക്കടകളും ബാർ ഹോട്ടലുകളും അടച്ചിടാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഇതു ഫലപ്രദമായി നടപ്പാക്കി.

പിന്നീട് ലോക്ഡൗൺ ഇളവ് വരുത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കള്ളുഷാപ്പുകൾ മെയ്‌ 13ന് തുറക്കാൻ തീരുമാനിച്ചു. ഇതിനു മുമ്പ് തന്നെ തെങ്ങൊരുക്കാൻ അനുവാദം നൽകി. 2500ലധികം കള്ളുഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ലറ്റിന്റെ തിരക്കു നിയന്ത്രിക്കാൻ നടപടികളാലോചിച്ചു. പല സ്ഥലങ്ങളിലും തിരക്കു നിയന്ത്രിക്കാനായി. എന്നാൽ പലയിടത്തും തിരക്ക് നിയന്ത്രിക്കാനായില്ല. മദ്യഷാപ്പുകൾ തുറക്കുമ്പോൾ ഉള്ള തിരക്ക് കുറയ്ക്കാൻ മൊബൈൽ ആപ് വഴി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ആപ് നിർമ്മിക്കുന്നതിന് 29 പ്രൊപ്പോസലുകളാണ് വന്നത്. ഇതിൽനിന്നും അഞ്ചുപേരെ തിരഞ്ഞെടുത്തു. ഇവരിൽ ഫെയർകോഡ് ടെക്നോളജിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 2, 84,203 ആണ് അവർ കോ്വാട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ബീവറേജസ് ഔട്ട് ലെറ്റിന്റേയോ ബാറിന്റേയോ മുന്നിൽ ഒരു സമയം അഞ്ച് അംഗങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നും. ആരോഗ്യവകുപ്പ് നിർദ്ദേശിച്ച എല്ലാ പ്രോട്ടോക്കോളും പാലിച്ചായിരിക്കണം എത്തിച്ചേരേണ്ടതെന്നും മന്ത്രി പറഞ്ഞു. ബുക്കിങ്ങിൽ ഒരാൾ വന്ന് കഴിഞ്ഞാൽ നാല് ദിവസത്തേക്ക് ആ നമ്പറിൽ ബുക്ക് ചെയ്യാൻ പറ്റില്ല. ബുക്കിങ്ങിൽ അനുമതി കിട്ടാത്ത ആരും മദ്യം വാങ്ങാൻ ബാറിന് മുന്നിലോ ഔട്ട് ലെറ്റിന് മുന്നിലോ വരാൻ പാടില്ലെന്നും ഇതെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും സർക്കാരിന്റെ നിർദ്ദേശം പാലിച്ച് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഫെയർകോഡ് കമ്പനിയെ തിരഞ്ഞെടുത്തതിൽ തെറ്റില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. വെർച്വൽ ക്യൂ സിസ്റ്റം നടപ്പിലാക്കുക എന്നതായിരുന്നു പരിഹാരമായി കണ്ടത്. കഴിയുന്നത്ര വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. ഐടി മിഷൻ, സിഡിറ്റ്, സ്റ്റാർട് അപ്പ് മിഷൻ എന്നിവയെയാണ് പരിഗണിച്ചത്. ഇതിന്റെ ഭാഗമായി സ്റ്റാർട് അപ്പ് മിഷൻ ഉപയോഗിക്കാൻ തീരുമാനിച്ചു. അവർക്ക് ബീവറേജസ് കോർപ്പറേഷൻ കത്ത് നൽകി. 29 പ്രൊപ്പോസൽ പരിഗണനയ്ക്ക് വന്നിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് പരിശോധന നടത്തിയത്. ഇങ്ങനെ പരിശോധന നടത്തിയപ്പോൾ 29 ൽ അഞ്ച് കമ്പനികൾ യോഗ്യരാണെന്ന് കണ്ടെത്തി. വിദഗ്ധരായ പാനലിനെ നിയോഗിച്ചാണ് പരിശോധന നടത്തിയത്.

അഞ്ച് പേരിൽ നിന്ന് ഒരു കമ്പനിയെ തെരഞ്ഞെടുത്തത് മറ്റൊരു വിദഗ്ധ സമിതിയാണ്. ഈ പരിശോധനയിൽ പ്രധാനമായും പരിഗണിച്ച രണ്ട് കാര്യമായിരുന്നു. ഫെയർകോർഡ് ടെക്നോളജീസ് എന്ന കമ്പനിയാണ് ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്തത്. 284201 രൂപയാണ് ഇത്. ബീവറേജസ് ഔട്ട് ലെറ്റിലും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിലുമായി 301 ഔട്ടുലെറ്റുകളാണ് കേരളത്തിൽ മുന്നോട്ടു വന്നത്. ഈ ഔട്ട് ലെറ്റ് വഴിയാണ് മദ്യവിതരണം നടക്കുക. 612 ബാർ ഹോട്ടലുകളിൽ ഇപ്പോൾ മദ്യം വിൽക്കാൻ തയ്യാറായത്. 576 ബാർ ഹോട്ടലുകൾ വഴി മദ്യം നൽകും. ബാർ ഹോട്ടലുകൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവദിക്കില്ല. പ്രത്യേക കൗണ്ടറിൽ നിന്ന് മദ്യം വാങ്ങാം.

360 ബീർ പാർലറുകളിൽ 291 പേർ പുതിയ രീതിയിൽ വിൽപ്പന നടത്തുന്നതിന് സന്നദ്ധമായിട്ടുണ്ട്. ബീർ വൈൻ പാർലറുകളിൽ ബീറും വൈനും മാത്രമേ വിൽക്കാൻ അനുവദിക്കുകയുള്ളൂ. ഈ സിസ്റ്റം നടപ്പിലാക്കുമ്പോൾ ചില അനുബന്ധ ചിലവുകളുണ്ട്. എസ്.എസ്.എസ് ചെലവ്, ക്ലൗഡ് വാടക, അറ്റകുറ്റ പണികളുമെല്ലാം ഉണ്ട്. ഇതിന്റെ ഭാഗമായി ഒരു കൺസ്യൂമറിൽ നിന്നും 50 പൈസ വീതം സ്വീകരിക്കാൻ തീരുമാനിച്ചു. കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റിൽ 50 പൈസ എന്ന നിലയിൽ ബന്ധപ്പെട്ട ഏജൻസി ബീവറേജസ് കോർപ്പറേഷനിൽ അടക്കണം.

എന്നാൽ ഈ കമ്പനിക്ക് 50 പൈസ കൊടുക്കണമെന്നാണ് ചിലർ പ്രചരിപ്പിച്ചത്. എന്നാൽ അങ്ങനെയല്ല. 50 പൈസ ബീവറേജസ് കോർപ്പറേഷൻ ഈടാക്കുന്നത് ഇതുമായി ബന്ധപ്പെട്ട ചെലവ് വഹിക്കുന്നതിന് വേണ്ടിയാണ്. എസ്.എം.എസ് ചാർജായ 15 പൈസ ഫെയർകോഡ് വഴി നൽകും. ഒരു ടോക്കണ് 50 പൈസ വീതം ബെവ്കോ ഈടാക്കും. ക്ലൗഡിന്റെ വാടക സി ഡിറ്റ് വഴിയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP