Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം കോവിഡ് കേസുകൾ കുറച്ചുകാണിക്കുന്നു; ഐസിഎംആർ മാർഗ നിർദ്ദേശം പാലിക്കുന്നില്ല; സംസ്ഥാനം സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പറയുന്നത് പ്രവാസികളും പുറത്തുനിന്നു വന്നവരും രോഗവാഹകരാണെന്ന് വരുത്തിത്തീർക്കാൻ ലക്ഷ്യമിട്ട്; കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളം; ഏപ്രിലിൽ തന്നെ 30 ഓളം കേസുകളുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാനത്തിന് ആയില്ല; കേരള സർക്കാറിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

കേരളം കോവിഡ് കേസുകൾ കുറച്ചുകാണിക്കുന്നു; ഐസിഎംആർ മാർഗ നിർദ്ദേശം പാലിക്കുന്നില്ല; സംസ്ഥാനം സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പറയുന്നത് പ്രവാസികളും പുറത്തുനിന്നു വന്നവരും രോഗവാഹകരാണെന്ന് വരുത്തിത്തീർക്കാൻ ലക്ഷ്യമിട്ട്; കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളം; ഏപ്രിലിൽ തന്നെ 30 ഓളം കേസുകളുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാനത്തിന് ആയില്ല; കേരള സർക്കാറിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരള സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളം കോവിഡ് കേസുകൾ മറച്ചു വെക്കാൻ ശ്രമക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കേസുകൾ കുറച്ചുകാണിക്കുന്നതിനായി സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആർ മാർഗനിർദ്ദേശങ്ങൾ കേരളം ലംഘിക്കുകയാണെന്ന് മുരളീധരൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

കേരളം സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. സാമൂഹ്യ വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തുനിന്നു വന്നവരും ആണെന്നു വരുത്തിത്തീർക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്യുന്നത്. വീഴ്ച മറയ്ക്കുന്നതിനായി പ്രവാസികളെ കരുവാക്കുകയാണ് സർക്കാർ. സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആർ മാർഗ നിർദ്ദേശങ്ങൾ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകൾ കുറച്ചുകാണിച്ചത്. പരിശോധനയുടെ കാര്യത്തിൽ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളമെന്ന് മുരളീധരൻ പറഞ്ഞു.

പ്രവാസികൾക്ക് പതിനാലു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ വേണമെന്നു കേന്ദ്രം നിർദ്ദേശിച്ചപ്പോൾ ഏഴു ദിവസം മതിയെന്നാണ് കേരളം പറഞ്ഞത്. ഹോം ക്വാറന്റൈൻ കേരളം വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും ലോകം അത് അംഗീകരിച്ചതാണെന്നുമാണ് സർക്കാർ പറഞ്ഞത്. ഇപ്പോൾ ഹോം ക്വാറന്റൈൻ വ്യാപകമായി ലംഘിക്കപ്പെടുകയാണ്. നാനൂറു കേസുകളാണ് ഇതുവരെ എടുത്തത്. ഹോം ക്വാറന്റൈൻ എന്ന കേരള മോഡൽ ഫലപ്രദമല്ലെന്നാണ് അതിനർഥം- മുരളീധരൻ പറഞ്ഞു.

മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്. ഏപ്രിലിൽ തന്നെ 30 ഓളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. സംസ്ഥാന സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പ്രവാസികളെ കരുവാക്കരുത്. സമൂഹവ്യാപനം കണ്ടെത്താനുള്ള ഐസിഎംആർ നിർദ്ദേശങ്ങൾ എന്തുകൊണ്ട് സംസ്ഥാനം പിന്തുടരുന്നില്ല. കേസുകൾ കുറച്ച് കാണിക്കാൻ പരിശോധനകൾ കുറച്ച് നടത്തുന്നു. പെയ്ഡ് ക്വാറന്റീനിലും പ്രവാസികളെ കമ്പളിപ്പിച്ചു. കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വീഴ്ചകൾ പ്രവാസികളുടെ മുകളിൽ കെട്ടിവച്ച് തടി തപ്പാൻ നോക്കണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരെ ആദ്യം തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന് ഐസിഎംആർ തീരുമാനിച്ചിട്ടുണ്ട്. ചെക്ക് പോയിന്റുകളിലെ പൊലീസ് ഉദ്യോഗസ്ഥർ, ബിൽഡിങ് സെക്യൂരിറ്റി ഗാർഡുകൾ, എയർപോർട്ട് സ്റ്റാഫ്, ബസ് ഡ്രൈവർമാർ, പച്ചക്കറി വഴിയോര കച്ചവടക്കാർ, ഫാർമസിസ്റ്റുകൾ എന്നിവരെയാണ് ലക്ഷണങ്ങൾ കാണിക്കുന്ന മുറയ്ക്ക് ആദ്യം ടെസ്റ്റ് ചെയ്യേണ്ടതെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നത്. ആരോഗ്യ പ്രവർത്തകർ, പാരാമെഡിക്കൽ ജീവനക്കാർ, മടങ്ങിവരുന്ന കുടിയേറ്റക്കാർ എന്നിവർക്ക് പുറമേയാണ് ഇത്തരം മേഖലകളിലുള്ളവരെ ടെസ്റ്റിന് വിധേയമാക്കാൻ ഐസിഎംആർ നിർദ്ദേശിക്കുന്നത്.

മെയ് 18ന് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മാർഗ്ഗനിർദ്ദേശ പട്ടിക പുതുക്കിയിട്ടുണ്ട്. ഇത് പ്രകാരം രോഗലക്ഷണങ്ങൾ കാണിക്കുന്ന ആരോഗ്യ പ്രവർത്തകരും മറ്റ് കോവിഡ് പോരോട്ട രംഗത്തെ മുൻനിര തൊഴിലാളികളും സാർസ് കോവ് 2 വൈറസ് ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് വൈറസിന്റെയും ലക്ഷണങ്ങൾ. ആരോഗ്യ പ്രവർത്തകർ നേരത്തെ തന്നെ കോവിഡ് ടെസ്റ്റിന്റെ മുൻഗണനാ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ വഴിയോര പച്ചക്കറി കച്ചവടക്കാരെ ഉൾപ്പെടുത്തിയത് വലിയ ഒരു നീക്കമാണ്. കോവിഡ് എത്രത്തോളം വ്യാപകമായി എന്നതിന്റെ സൂചനയാണ് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിങ് പട്ടികയിൽ പുതുതായുണ്ടായ മാറ്റം ചൂണ്ടിക്കാണിക്കുന്നത്.

പാരാമെഡിക്കൽ ജീവനക്കാർക്കും ആരോഗ്യപരിപാലന തൊഴിലാളികൾക്കും പുറമെ, സ്വകാര്യ, സർക്കാർ കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ ചെക്ക്പോസ്റ്റുകൾ / റോഡുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ, എയർപോർട്ട് ജീവനക്കാർ, കുടിയൊഴിപ്പിക്കലിൽ ഉൾപ്പെട്ട എയർ ഇന്ത്യ ടീം, സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ, ബസ് ഡ്രൈവർമാർ, അനുബന്ധ സ്റ്റാഫ്, ഫാർമസിസ്റ്റ്, പച്ചക്കറി കച്ചവടക്കാർ, ബാങ്ക് ജീവനക്കാർ എന്നിവരാണ് പുതിയ ഐസിഎംആർ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മുൻനിരപട്ടികയിൽ ഉൾപ്പെട്ടവരുടെ പൂർണ്ണ ലിസ്റ്റ്

ഇന്ത്യയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് നിലവിൽ നഗരങ്ങളിലാണ്, 70% കേസുകളും നഗരങ്ങളിൽ നിന്നുള്ളതാണ്.മരണവും കൂടുതൽ നഗങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുതായുള്ള ഹോട്ടസ്പോട്ടുകൾ തിരിച്ചറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിന്റെ മുൻഗണനാക്രമം പരിഷ്‌കരിച്ചതിനു പിന്നിൽ. ടെസ്റ്റിങ് കപ്പാസിറ്റി പ്രതിദിനം 2 ലക്ഷമായി ഉയർത്താൻ ഐസിഎംആർ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് ഈ പരിഷ്‌കരണം. അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ടെസ്റ്റുകൾ ഇനി പ്രതീക്ഷിക്കുന്നുണ്ട്. ബീഹാറിലും ഒഡീഷയിലും പതിനേഴ് ടെസ്റ്റിങ് ലബോറട്ടറികളും ഉത്തർപ്രദേശിൽ 27 ഉം പശ്ചിമ ബംഗാളിൽ 36 ഉം വീതവും സ്ഥാപിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP