Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്ത് പൊതുമാപ്പ് - പ്രവാസി മലയാളികളുടെ കേരളത്തിലേക്ക് മടക്കം ആരംഭിച്ചു; സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

കുവൈത്ത് പൊതുമാപ്പ് - പ്രവാസി മലയാളികളുടെ കേരളത്തിലേക്ക് മടക്കം ആരംഭിച്ചു; സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ

പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിക്കുവാനുള്ള കേന്ദ്ര ,സംസ്ഥാന സർക്കാരിന്റ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ.

ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്‌ഡൗണിനെ തുടർന്ന് കേന്ദ്ര സർക്കാരിന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും കുവൈത്ത് വിമാനങ്ങളിൽ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. ഇതിനെതിരെ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവർ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ആയിരകണക്കിന് ഇന്ത്യക്കാർ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന സാഹചര്യത്തിൽ ഹർജി ഒരു നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. കുവൈത്തിലെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ വിവിധ ഘട്ടങ്ങളിലായി ജസീറ എയർ വെയ്‌സ് വിമാനത്തിൽ ആന്ധ്രപ്രദേശിലെ വിജയവാഡയിലും ലൗക്‌നൗവിലും എത്തിച്ചിരുന്നു. ഇന്ന് വിമാനങ്ങൾ കേരളത്തിലേക്ക് പറന്നു.കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും .രാത്രിയിയിൽ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലേക്കും വീണ്ടും നാളെ കൊച്ചിയിലേക്കും സർവ്വീസ് നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നേരെത്തെ കുവൈറ്റിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽകഴിയുന്ന ഇന്ത്യക്കാരുടെ വിഷമതകൾ പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, പി എൽ സി ട്രഷറർ  ഷൈനി ഫ്രാങ്ക് തുടങ്ങിയവർ മുഖാന്തിരമാണ് പ്രവാസി ലീഗൽ സെല്ലിനെ അറിയിച്ചതും, സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതും. ഇപ്പോൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ മടക്കവും ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP