Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റീൻ ചെലവ് സ്വയം വഹിക്കണമെന്ന കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം: കൾച്ചറൽ ഫോറം

സ്വന്തം ലേഖകൻ

ദോഹ: വിദേശത്ത് നിന്ന് കേരളത്തിൽ തിരികെ എത്തുന്ന പ്രവാസികൾ ക്വാറന്റീൻ ചെലവ് സ്വയം വഹിക്കണമെന്ന കേരള സർക്കാർ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കാനാവില്ലെന്നും കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി. ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ ചികിൽസ തേടിയും യാതൊരു നിവൃത്തിയുമില്ലാതെയുമാണ് ഭൂരിഭാഗം പ്രവാസികളും ഈ സമയത്ത് നാടണയുന്നത്. പ്രവാസികളെ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്ന മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണെന്ന് കമ്മിറ്റി വിലയിരുത്തി. കേരളത്തിന്റെ വികസനത്തിലും പ്രളയമടക്കം മുഴുവൻ പ്രതിസന്ധികളിലും കേരളത്തെ താങ്ങി നിർത്തിയതിൽ പ്രവാസികളുടെ പങ്കിനെ വിസ്മരിച്ചും മുന്നോട്ട് പോവുന്നത് ഭൂഷണമാവില്ല.

ഖത്തറിൽ ഓൺ അറൈവൽ, വിസിറ്റ് വിസകളിൽ വന്ന് കോവിഡ് മൂലം കുടുങ്ങി പോവുകയും ദൈനം ദിന ചെലവുകളും റൂം വാടകയും പോലും കൊടുക്കാൻ കഴിയാത്ത നിരവധി പേരുണ്ട്. സന്നദ്ധ സംഘടനകളും മറ്റും നൽകുന്ന ഫുഡ് കിറ്റുകളും മറ്റു സഹായങ്ങളും കൊണ്ടാണ് പലരും കഴിയുന്നത്. നാടാണയാനുള്ള ടിക്കറ്റ് പോലും വ്യക്തികളും സംഘടനകളും സ്ഥപനങ്ങളുമാണ് പലർക്കും നൽകുന്നത്. ഇങ്ങിനെ മടങ്ങി വരുന്നവരെ ക്വാറന്റീൻ ചെയ്യാൻ ഉള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാവുന്നത് പൗരന്മാരോടുള്ള പ്രാഥമിക ബാധ്യത നിർവഹിക്കാൻ ആവില്ലെന്ന പ്രഖ്യാപനമാണ്.

സർക്കാറിന് സൗജന്യ ക്വാറന്റയി ൻ സൗകര്യം ഒരുക്കാൻ സാധ്യമല്ലെങ്കിൽ ക്വാറന്റീൻ സംവിധാനം ഒരുക്കുന്നതിന് വിവിധ രാഷ്ട്രീയ സാമൂഹിക -സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കൂട്ടായ മാർഗ്ഗങ്ങൾ ആരായുക, ക്വാറന്റീൻ കേന്ദ്രങ്ങൾ പ്രാദേശികമായി സംവിധാനിക്കുക തുടങ്ങിയ മാർഗ്ഗങ്ങളും സർക്കാരിന് ആരായാവുന്നതാണ്. ഇതിനൊന്നും ശ്രമിക്കാതെ ചെലവ് സ്വയം വഹിക്കണമെന്ന് പ്രസ്താവിച്ച് ബാധ്യതകളിൽ ഒഴിയാനുള്ള നീക്കത്തിനെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP