Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നുസീനിയേഴ്‌സ് മുന്നിലുണ്ടെങ്കിലും മടങ്ങി എത്താൻ താൽപര്യമില്ല; മുഖ്യമന്ത്രിയുമായി അടുത്ത ബന്ധവും; വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; നിയമനം ടോം ജോസ് വിരമിക്കുന്ന ഒഴിവിൽ; റീബിൽഡ് കേരളയുടെ തലപ്പത്തേക്ക് ടോം ജോസിന് നറുക്ക് വീഴാൻ സാധ്യത; ഐഎഎസ് തലപ്പത്തും വൻ അഴിച്ചുപണി നടത്തി മന്ത്രിസഭായോഗം; ടി.കെ.ജോസ് ആഭ്യന്തര വകുപ്പ് സെക്രട്ടറി; ടോം ജോസിനോട് ഇടഞ്ഞ വി.വേണു റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിച്ചു; വേണു ഇനി ആസൂത്രണ വകുപ്പിൽ; കളക്ടർമാർക്കും മാറ്റം

മൂന്നുസീനിയേഴ്‌സ് മുന്നിലുണ്ടെങ്കിലും മടങ്ങി എത്താൻ താൽപര്യമില്ല; മുഖ്യമന്ത്രിയുമായി അടുത്ത ബന്ധവും; വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; നിയമനം ടോം ജോസ് വിരമിക്കുന്ന ഒഴിവിൽ; റീബിൽഡ് കേരളയുടെ തലപ്പത്തേക്ക് ടോം ജോസിന് നറുക്ക് വീഴാൻ സാധ്യത; ഐഎഎസ് തലപ്പത്തും വൻ അഴിച്ചുപണി നടത്തി മന്ത്രിസഭായോഗം; ടി.കെ.ജോസ് ആഭ്യന്തര വകുപ്പ് സെക്രട്ടറി; ടോം ജോസിനോട് ഇടഞ്ഞ വി.വേണു റവന്യു സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിച്ചു; വേണു ഇനി ആസൂത്രണ വകുപ്പിൽ; കളക്ടർമാർക്കും മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. നേരത്തെയുണ്ടായിരുന്ന ധാരണ തീരുമാനമായി. വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. അതേസമയം, ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിക്കും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് 31-നാണ് വിരമിക്കുന്നത്. 1986 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത രാജസ്ഥാൻ സ്വദേശിയാണ്. അടുത്ത വർഷം ഫെബ്രുവരി വരെ സർവീസിൽ തുടരാനാകും. ഇദ്ദേഹത്തേക്കാൾ സീനിയറായ മൂന്നു കേരള കേഡർ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. മടങ്ങിയെത്താൻ ഇവർ താത്പര്യം അറിയിച്ചിട്ടില്ല. ഇതിനാൽ വിശ്വാസ് മേത്തയ്ക്കു മുൻതൂക്കമായി. ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധവുമുണ്ട്.

വിരമിക്കുന്ന മുറയ്ക്കു ചീഫ് സെക്രട്ടറി ടോം ജോസിന് ഉന്നത തസ്തികയിൽ പുനർനിയമനം നൽകിയേക്കുമെന്നാണു സൂചന. ലോകബാങ്കിന്റെ ആയിരക്കണക്കിനു കോടി രൂപ ഉപയോഗിച്ചുള്ള റീബിൽഡ് കേരളയുടെ തലപ്പത്ത് പരിഗണിക്കപ്പെടാനാണു സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതലയുള്ള തസ്തികയും പരിഗണനയിലുണ്ട്.

അതേസമയം, ഐഎഎസ് തലപ്പത്ത് സർക്കാർ വൻ അഴിച്ചുപണി നടത്തി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ച ഒഴിവിൽ, ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി ടി കെ ജോസിനെ നിയമിച്ചു. നിലവിൽ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി കെ ജോസ്. സർക്കാരുമായി ഇടഞ്ഞുനിന്ന റവന്യൂ സെക്രട്ടറി ഡോ. വി വേണുവിനെ മാറ്റി. ആസൂത്രണ വകുപ്പിലേക്കാണ് വേണുവിനെ മാറ്റിയത്. വേണു പ്ലാനിങ് ബോർഡ് സെക്രട്ടറിയാകും. ഡോ. എ ജയതിലക് ആണ് പുതിയ റവന്യൂ സെക്രട്ടറി. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ജയതിലക്.

സർവേ ഡയറക്ടർ വി ആർ പ്രേംകുമാറിനെ സ്ഥലംമാറ്റിയത് അടക്കമുള്ള വിഷയങ്ങളാണ് വേണുവും സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നതയ്ക്ക് ഇടയാക്കിയത്. ഇതേത്തുടർന്ന് വേണുവിനെ റി ബിൽഡ് കേരള സിഇഒ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ആപ്പുഴ ജില്ലാ കളക്ടറായിരുന്ന അഞ്ജനയെ കോട്ടയം കളക്ടറായി മാറ്റി നിയമിച്ചു. കോട്ടയം കളക്ടറായ പി കെ സുധീർബാബു വിരമിക്കുന്ന ഒഴിവിലാണ് അഞ്ജനയെ മാറ്റിനിയമിച്ചത്. ഇഷിതാ റോയിയെ കാർഷികോത്പാദന കമ്മീഷണറായി നിയമിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെ മാറ്റി. നവജ്യോത് ഖോസയാണ് തിരുവനന്തപുരം കളക്ടർ. കെ ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറായാണ് മാറ്റിനിയമിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും, അരുവിക്കര ഡാം തുറന്നതുമായി ബന്ധപ്പെട്ടും ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP