Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; ഇനിയുള്ള പത്ത് ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യത; തെക്കു പടിഞ്ഞാറൻ കാലവർഷം എത്തുക തീവ്രരൂപത്തിലാകുമെന്ന് റിപ്പോർട്ട്; കരുതലുകളുമായി കേരളം

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; ഇനിയുള്ള പത്ത് ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യത; തെക്കു പടിഞ്ഞാറൻ കാലവർഷം എത്തുക തീവ്രരൂപത്തിലാകുമെന്ന് റിപ്പോർട്ട്; കരുതലുകളുമായി കേരളം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ മൂന്നുദിവസം സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നേരത്തേതന്നെ പ്രവചനം. ഈ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴപെയ്യും. കാലവർഷത്തിനുമുന്നോടിയായുള്ള മഴ അടുത്ത അഞ്ചുദിവസവും തുടരും. അതിന് ശേഷം അതിതീവ്ര മഴ എത്താനും സാധ്യതയുണ്ട്.

അതിനിടെ അറബിക്കടലിൽ 31-ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാൽ 31 മുതൽ ജൂൺ നാലുവരെ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുനൽകി. മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ അതിനുമുമ്പ് കരയിൽ മടങ്ങിയെത്തണം. ആ ദിവസങ്ങളിൽ കനത്തമഴയും കാറ്റും ഉണ്ടാവാം. അറബിക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്താണ് ന്യൂനമർദത്തിന് സാധ്യത.

ഏതാനുംവർഷങ്ങളായി തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ ഇത്തരത്തിൽ ന്യൂനമർദം ഉണ്ടാകാറുണ്ട്. ന്യൂനമർദം എത്രത്തോളം ശക്തമാകുമെന്നോ ചുഴലിക്കാറ്റായിമാറുമെന്നോ ഇപ്പോൾ പറയാനാവില്ല. എങ്ങോട്ടുനീങ്ങുമെന്നതിനും വ്യക്തതയില്ല. രണ്ടുദിവസത്തിനുള്ളിൽ സൂചനകിട്ടും. ന്യൂനമർദം ഒമാൻ തീരത്തേക്കാണ് നീങ്ങുന്നതെങ്കിൽ കേരളത്തിൽ കാലവർഷം ദുർബലമാകും. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി നീങ്ങിയാൽ കാലവർഷം ശക്തമാവും. ജൂൺ അഞ്ചിന് കേരളത്തിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം.

29, 30, 31 തീയതികളിൽ സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നേരത്തേതന്നെ പ്രവചിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴപെയ്യും. കാലവർഷത്തിനുമുന്നോടിയായുള്ള മഴ അടുത്ത അഞ്ചുദിവസവും തുടരും.

മഞ്ഞജാഗ്രത

വ്യാഴം
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

വെള്ളി

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് , മലപ്പുറം

ശനി
കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP