Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗൺ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു; സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടതെന്ന് പോസ്റ്റിട്ട ശേഷം ആത്മഹത്യ; പ്രേക്ഷ മേത്തയുടെ മരണത്തിൽ ഞെട്ടി സിനിമാ-ടെലിവിഷൻ ലോകം; അന്വേഷണത്തിന് പൊലീസ്

ലോക്ക് ഡൗൺ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു; സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടതെന്ന് പോസ്റ്റിട്ട ശേഷം ആത്മഹത്യ; പ്രേക്ഷ മേത്തയുടെ മരണത്തിൽ ഞെട്ടി സിനിമാ-ടെലിവിഷൻ ലോകം; അന്വേഷണത്തിന് പൊലീസ്

സ്വന്തം ലേഖകൻ

ക്രൈം പെട്രോൾ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ടെലിവിഷൻ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്തു. 25കാരിയായ താരത്തെ ഇൻഡോറിലുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ലോക്ക് ഡൗൺ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ''പ്രാഥമികാന്വേഷണത്തിൽ, താരം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. കേസിൽ ഒരു വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.''- അന്വേഷണോദ്യോഗസ്ഥനാണ് രാജീവ് ഭദോരിയ വ്യക്തമാക്കി.

'സ്വപ്നങ്ങളുടെ മരണമാണ് ഏറ്റവും മോശപ്പെട്ടത്' എന്നാണ് മേത്ത അവസാനമായി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. ഇത് വിഷാദരോഗത്തിനുള്ള സൂചനയാണെന്ന് പൊലീസ് പറയുന്നു. ക്രൈം പട്രോൾ കൂടാതെ ലാൽ ഇഷ്‌ക്ക്, മേരി ദുർഗ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും മേത്ത അഭിനയിച്ചിട്ടുണ്ട്.

ദിവസങ്ങൾക്കു മുൻപ് മറ്റൊരു ടെലിവിഷൻ താരം മന്മീത് ഗ്രൂവൽ മുംബൈയിലുള്ള തന്റെ വസതിയിൽ വെച്ച് ജീവനൊടുക്കിയിരുന്നു. അതും ലോക്ക്ഡൗൺ മൂലം ജോലി ഇല്ലാതായതിന്റെ വേദന മൂലമായിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP