Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിക്ഷ യാചിച്ചിരുന്ന യുവതിയെ ജീവിത സഖിയാക്കി യുവാവ്; തെരുവിൽ കഴിഞ്ഞ നീലത്തെ അനിൽ പരിചയപ്പെട്ടത് തെരുവിൽ കഴിയുന്നവർക്ക് ആഹാരം നൽകാൻ എത്തിയപ്പോൾ

ഭിക്ഷ യാചിച്ചിരുന്ന യുവതിയെ ജീവിത സഖിയാക്കി യുവാവ്; തെരുവിൽ കഴിഞ്ഞ നീലത്തെ അനിൽ പരിചയപ്പെട്ടത് തെരുവിൽ കഴിയുന്നവർക്ക് ആഹാരം നൽകാൻ എത്തിയപ്പോൾ

സ്വന്തം ലേഖകൻ

ഭിക്ഷ യാചിച്ചിരുന്ന യുവതിയെ ജീവിത സഖിയാക്കി യുവാവ്. തെരുവിൽ ജീവിച്ചിരുന്ന നീലം എന്ന യുവതിയെ ആണ് അനിൽ എ്‌ന യുവാവ് താലികെട്ടി സ്വന്തമാക്കിയത്. തെരുവിൽ ആഹാരം നൽകാനെത്തിയപ്പോഴാണ് അനിൽ ഭിക്ഷ യാചിക്കുന്ന നീലത്തെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ പ്രണയത്തിലാവുകയും വിവാഹിത്തിലെത്തുകയുമായിരുന്നു. ഉത്തർപ്രദേശിലെ കാൺപുരിലെ ബുദ്ധ ആശ്രമത്തിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം.

ലോക്ഡൗണിന്റെ പശ്ചാത്തലിൽ തെരുവിൽ കഴിയുന്നവർക്ക് ആഹാരം നൽകാൻ മുതലാളിക്കൊപ്പം എത്തിയപ്പോഴാണ് ഡ്രൈവറായ അനിൽ ഭിക്ഷ യാചിക്കുന്ന നീലത്തെ കാണുന്നത്. ഏതാനും ദിവസങ്ങൾ നീലത്തിന് അനിൽ ആഹാരം നൽകി. ഒരോ ദിവസവും നീലത്തിന്റെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. അച്ഛൻ നേരത്തെ മരിച്ചു. അമ്മ തളർന്നു കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെയാണു തെരുവിലെത്തിയത്. നീലത്തിന്റെ കഥയറിഞ്ഞ് അനിൽ ആശ്വസിപ്പിച്ചു. ഇവർക്കിടയിലെ സൗഹൃദം പതിയെ പ്രണയമായി മാറി.

ഇനി മുതൽ ഭിക്ഷയെടുക്കേണ്ടെന്നും ഒന്നിച്ച് ജീവിക്കാമെന്നും അനിൽ ഒരു ദിവസം നീലത്തോടു പറഞ്ഞു. തന്റെ ആഗ്രഹം മുതലാളിയോടും അനിൽ വെളിപ്പെടുത്തി. അദ്ദേഹം അനിലിന്റെ അച്ഛനോട് സംസാരിച്ച് സമ്മതം വാങ്ങി. അതോടെ അനിലിന്റെ ജീവിതത്തിലേക്ക് പങ്കാളിയായി നീലം വന്നെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP