Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലൈംഗിക ബന്ധം രണ്ട് പൊസിഷനുകളിൽ മാത്രം; കൊറോണാ വ്യാപനം തടയാൻ പുതിയ നിയമങ്ങളുമായി സ്വിറ്റ്സർലാൻഡിലെ ലൈംഗിക തൊഴിലാളികൾ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉടൻ മാറുമെന്ന പ്രതീക്ഷയോടെ കൊറോണാനന്തര കാലഘട്ടത്തിലേക്ക് തയ്യാറെടുക്കുന്ന ലൈംഗിക തൊഴിലാളികളുടെ കഥ

ലൈംഗിക ബന്ധം രണ്ട് പൊസിഷനുകളിൽ മാത്രം; കൊറോണാ വ്യാപനം തടയാൻ പുതിയ നിയമങ്ങളുമായി സ്വിറ്റ്സർലാൻഡിലെ ലൈംഗിക തൊഴിലാളികൾ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉടൻ മാറുമെന്ന പ്രതീക്ഷയോടെ കൊറോണാനന്തര കാലഘട്ടത്തിലേക്ക് തയ്യാറെടുക്കുന്ന ലൈംഗിക തൊഴിലാളികളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

വേശ്യാവൃത്തി നിയമാനുസൃതമായ സ്വിറ്റ്സർലൻഡിൽ, കൊറോണാവ്യാപനത്തെ തുടർന്ന് ഇത് താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഉത്തരവ് അനുസരിച്ച് വേശ്യാലയം അടയ്ക്കാത്തതിനെ തുടർന്ന് മാർച്ച് 24 ന് അതിന്റെ നടത്തിപ്പുകാരിയായ തായ് വനിതയെ അറസ്റ്റ് ചെയ്യുകയും 1,200 പൗണ്ട് പിഴയീടാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ കോവിഡ് വ്യാപനം നിയന്ത്രണാധീനമാകുകയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ തുടങ്ങുകയും ചെയ്യുമ്പോൾ, വേശ്യാവൃത്തിയിലുള്ള നിരോധനവും നീക്കുമെന്ന പ്രതീക്ഷയിലാണ് ലൈംഗിക തൊഴിലാളികൾ.

ലോക്ക്ഡൗൺ കനത്ത ആഘാതമുണ്ടാക്കിയ ഒരു മേഖല കൂടിയാണ് ഇത്. നിയന്ത്രണങ്ങൾ നീക്കി വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ കൊറോണവ്യാപനം തടയേണ്ടുന്നതിനായി ചില മുൻകരുതലുകൾക്ക് ഒരുങ്ങുകയാണ് ഇവർ. സ്വിറ്റ്സർലൻഡിൽ ലൈംഗിക തൊഴിലാളികളുടെ സംഘടനയാണ് പുതിയ നിർദ്ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. മുഖങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം മാത്രം അനുവദിച്ചാൽ മതി എന്നാണ് ഇവരുടെ തീരുമാനം. ലൈംഗിക തൊഴിലാളിയും ഉപഭോക്താവും പരസ്പരം അഭിമുഖമായി വരാത്ത പൊസിഷനുകൾ മാത്രമായിരിക്കും അനുവദിക്കുക. വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങൾ വഴി കൊറോണ പകരാതിരിക്കാനുള്ള മുൻകരുതലാണിത്.

ഓരോ ഉപഭോക്താവും പോയാൽ പതിനഞ്ച് മിനിട്ടോളം വാതിലുകളും ജനലുകളും തുറന്നിട്ട് മുറിയിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണം, കിടക്കവിരികളും ടവലുകളും ഓരോ തവണയും 60 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ കഴുകണം . ലൈംഗിക തൊഴിലാളികൽ, തൊഴിലിൽ ഏർപ്പെടുന്ന പൂർണ്ണ സമയവും വായും മൂക്കും മൂടുന്ന രീതിയിലുള്ള മാസ്‌ക് ധരിക്കണം തുടങ്ങിയവയാണ് യൂണിയൻ നിർദ്ദേശിക്കുന്ന മറ്റ് മാനദണ്ഡങ്ങൾ.

കൈയുറകൾ, കോണ്ടം, ഡിസിൻഫക്ടന്റുകൾ തുടങ്ങിയവ മുറിയിൽ ലഭ്യമാക്കണമെന്നും, ഓരോ സെഷനും 15 മിനിറ്റായി പരിമിതപ്പെടുത്തണം എന്നും ഇവർ പറയുന്നു. കൂടാതെ ഉപഭോക്താവിന്റെ ജാക്കറ്റ് തുടങ്ങിയ വസ്തുക്കളിൽ സ്പർശിക്കരുത് എന്നും നിർദ്ദേശമുണ്ട്.ട്രേസിങ് ചെയ്യുവാനായി ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും നാല് ആഴ്‌ച്ചകൾ അത് സൂക്ഷിക്കുകയും വേണം.

ലോക്ക്ഡൗണിൽ അടുത്ത ഇൾവുകൾ പ്രഖ്യാപിക്കുന്ന ജൂൺ 8 ന് വേശ്യാലയങ്ങൾ തുറക്കാൻ അനുവദിക്കണം എന്നും യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP