Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊന്മുടി ഡാമിന് സമീപം മനുഷ്യന്റെ തലയോട്ടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

പൊന്മുടി ഡാമിന് സമീപം മനുഷ്യന്റെ തലയോട്ടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

ഇടുക്കി: പൊന്മുടി ഡാമിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ജലാശയത്തിൽ മീൻപിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജാക്കാട് എസ്‌ഐ. അനൂപ്മോന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

പൊന്മുടി അണക്കെട്ടിലേക്കും തൂക്കുപാലത്തിലേക്കും തിരിയുന്ന ജങ്ഷന്റെ എതിർവശത്ത്, മെയിന്റോഡിൽനിന്ന് 300 മീറ്ററോളം താഴെ കരയിലാണ് തലയോട്ടി കണ്ടെത്തിയത്. ഇവിടം വനപ്രദേശമാണ്. ജലനിരപ്പ് താഴ്ന്നതിനെത്തുടർന്നാണ് ഇത് ദൃശ്യമായതെന്ന് കരുതുന്നു. കാലപ്പഴക്കം തോന്നിക്കുന്ന തലയോട്ടി, ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് വിഭാഗത്തിന് കൈമാറും. അതിനുശേഷമേ കൃത്യമായ പഴക്കം, സ്ത്രീയുടേതോ പുരുഷന്റേതോ തുടങ്ങിയ കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP