Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരിക്കലും അവസാനിക്കാത്ത വംശീയ പകയുമായി അമേരിക്കൻ പൊലീസ്; മറ്റൊരു കറുത്ത വർഗ്ഗക്കാരനെ കൂടി നിഷ്ഠൂരം ശ്വാസം മുട്ടിച്ചു കൊന്നു വെള്ളക്കാരായ പൊലീസുകാർ; വ്യാജരേഖ കേസിൽ പിടിയിലായ കറുത്ത വർഗ്ഗക്കാരന്റെ കഴുത്തിൽ മുട്ടു ചേർത്ത് ആറ് മിനിട്ട് ശ്വാസം മുട്ടിച്ച് കൊന്നത് ജീവൻ രക്ഷിക്കാനുള്ള നിലവിളിക്ക് കാതു കൊടുക്കാതെ; മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇങ്ങനെ

ഒരിക്കലും അവസാനിക്കാത്ത വംശീയ പകയുമായി അമേരിക്കൻ പൊലീസ്; മറ്റൊരു കറുത്ത വർഗ്ഗക്കാരനെ കൂടി നിഷ്ഠൂരം ശ്വാസം മുട്ടിച്ചു കൊന്നു വെള്ളക്കാരായ പൊലീസുകാർ; വ്യാജരേഖ കേസിൽ പിടിയിലായ കറുത്ത വർഗ്ഗക്കാരന്റെ കഴുത്തിൽ മുട്ടു ചേർത്ത് ആറ് മിനിട്ട് ശ്വാസം മുട്ടിച്ച് കൊന്നത് ജീവൻ രക്ഷിക്കാനുള്ള നിലവിളിക്ക് കാതു കൊടുക്കാതെ; മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിൽ ഇപ്പോഴും നിലനിൽക്കുന്ന വംശീയവെറിയുടെ നേർക്കാഴ്‌ച്ചയാവികയാണ് മിന്നീപോളിസിലെ സംഭവം. ജോർജ്ജ് ഫ്ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരനെ കഴുത്തിൽ മുട്ടുകളമർത്തി ഒരു വെള്ളക്കാരനായ പൊലീസുദ്യോഗസ്ഥൻകൊല്ലുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോൾ ഈ വംശീയ വെറി വീണ്ടും ചർച്ചയാക്കുന്നത്. ഈ സംഭവം ചർച്ചയായതിനെ തുടന്ന് നാല് പൊലീസുകാരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിട്ടുണ്ട്. മിന്നീപോളീസ് ചീഫ് മെഡാരിയ അറാഡോൻഡോ ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പൊലീസിന്റെ ജോലി ഒരല്പം അപകടം പിടിച്ചത് തന്നെയാണ് എന്നാൽ ജോലിയുടെ അധികഭാഗവും ബലം പ്രയോഗിക്കാതെ തന്നെ ചെയ്യാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിരിച്ചുവിട്ട നാല് പൊലീസുകാരുടെ പേരുവിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും വീഡിയോയിൽ കാണുന്ന രണ്ടുപേർ ഡെറെക് ഷോവിനും ടൗ താവോയുമാണെന്ന് മരണമടഞ്ഞ ജോർജ്ജ് ഫ്ളൊയിഡിന്റെ കുടുംബവക്കീൽ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അതുവഴി പോയ ഒരാളാണ് അത് വീഡിയോയിൽ പകർത്തിയത്.ഫ്ളോയിഡിനെ നിലത്ത് കിടത്തി ആറ് മിനിറ്റോളം കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തിപ്പിടിക്കുകയായിരുന്നു.

2014 ൽ കഴുത്തിൽ ഞെക്കിപ്പിടിച്ച് ന്യുയോർക്ക് സിറ്റി പൊലീസ് കൊലപ്പെടുത്തിയ എറിക് ഗാർണറുടെ മരണവുമായാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ എഫ് ബി ഐയും സ്റ്റേറ്റ് പൊലീസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചില വ്യാജരേഖകൾ ചമച്ചതിന്റെ പേരിലാണ് ഫ്ളോയിഡിനെ അറസ്റ്റ് ചെയ്യുന്നത്. അയാളെ താഴെ കിടത്തി കഴുത്തിൽ മുട്ടുകൊണ്ട് അമർത്തുമ്പോൾ തനിക്ക് ശ്വാസം എടുക്കാനാകുന്നില്ലെന്ന് അയാൾ വിളിച്ചുകൂവുന്നത് വീഡിയോയിൽ വ്യക്തമാണ്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ രാജ്യത്ത് വലിയൊരു പ്രതിഷേധത്തിന് വഴിയൊരുക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ വലിയൊരുവിഭാഗം ജനങ്ങൾ ഈ പൊലീസുകാർക്കെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. ഫ്ളോയിഡിന്റെ വക്കീലാണ് അയാളെ തിരിച്ചറിഞ്ഞത്. ഈ മാസം ആദ്യം ജോർജിയയിൽ നിരായുധനായി പ്രഭാതസവാരിക്കിറങ്ങിയപ്പോൾ രണ്ട് വെള്ളക്കാർ വെടിവച്ചു കൊന്ന അഹമുദ് ആർബെറിയുടെ കേസും ഈ വക്കീൽ തന്നെയാണ് വാദിക്കുന്നത്.

വീഡിയോയിൽ രണ്ട് പൊലീസുകാരെ മാത്രമേ കാണാനുള്ളു. ട്വീറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് താഴെ ഒരു സ്ത്രീ ഇട്ട കമന്റിൽ ഇതേ സംഭവത്തിന്റെ മറ്റൊരു ആംഗിളിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതിലാണ് നാല് പൊലീസുകാർ സംഭവസ്ഥലത്ത് ഉള്ളതായി മനസ്സിലാകുന്നത്. വ്യാജരേഖ ചമച്ചു എന്നതാണ് ഫ്ളോയിഡ് ചെയ്ത കുറ്റമെന്ന് പറയുമ്പോഴും അതിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

നഗരത്തിലെ ഒരു പലചരക്ക് കടയുടെ മിന്നിൽ നിന്നും അറസ്റ്റ് ചെയ്യുമ്പോൾ ഫ്ളോയിഡ് അറസ്റ്റിനെ എതിർത്തു എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ദൃക്സാക്ഷികൾ അത് നിഷേധിക്കുന്നു. വീഡിയോയിലും ഫ്ളോയിഡ് അറസ്റ്റിനെ എതിർക്കുന്നതായി കാണുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP