Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് അനധികൃതമായി പണം പിരിച്ചു; കൊച്ചിൻ കോളേജ് മാനേജരെ മാറ്റി

വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് അനധികൃതമായി പണം പിരിച്ചു; കൊച്ചിൻ കോളേജ് മാനേജരെ മാറ്റി

സ്വന്തം ലേഖകൻ

കോട്ടയം: വിദ്യാർത്ഥി  പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽനിന്നോ രക്ഷകർത്താക്കളിൽനിന്നോ അനധികൃതമായി ധനസമാഹരണം പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച കൊച്ചിൻ കോളേജ് മാനേജർ തോമസ് വയലാട്ടിനെ നീക്കാൻ എം.ജി.സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പി.ടി.എ.ഫണ്ട്, ഡെവലപ്‌മെന്റ് ഫണ്ട്, ബിൽഡിങ് ഫണ്ട് തുടങ്ങിയ പേരിൽ വിദ്യാർത്ഥി കളിൽനിന്ന് ഒരുകോടിയിലേറെ രൂപ പിരിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനെതിരേ മന്ത്രി കെ.ടി.ജലീലിന് പി.വി.അഷറഫ് പരാതി നൽകിയിരുന്നു. തുടർന്ന്, എം.ജി.സർവകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ. പി.കെ.ഹരികുമാർ കൺവീനറായി രണ്ടംഗസംഘത്തെ പരാതി അന്വേഷിക്കാൻ നിയോഗിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP