Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്രാസൗകര്യവും താമസവും ഭക്ഷണവും നൽകണം; മറുനാടൻ തൊഴിലാളികളുടെ പ്രശ്‌നത്തിൽ സ്വമേധയാ ഇടപെട്ട് കരുതലുമായി സുപ്രീംകോടതി

അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്രാസൗകര്യവും താമസവും ഭക്ഷണവും നൽകണം; മറുനാടൻ തൊഴിലാളികളുടെ പ്രശ്‌നത്തിൽ സ്വമേധയാ ഇടപെട്ട് കരുതലുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മറുനാടൻ തൊഴിലാളികൾക്ക് സുപ്രീംകോടതിയുടെ കരുതൽയ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറുനാടൻ തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സൗജന്യമായി യാത്രാസൗകര്യവും താമസവും ഭക്ഷണവും നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിഷയത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് കോടതി ഉത്തരവ്.

തൊഴിലാളികൾ സ്വന്തം നാട്ടിലെത്താൻ കാൽനടയായും സൈക്കിളിലും യാത്രചെയ്യുന്നതിന്റെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. കേന്ദ്രവും സംസ്ഥാനസർക്കാരുകളും തൊഴിലാളികൾക്കായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവയിൽ പോരായ്മകളുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് അഭിപ്രായപ്പെട്ടു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ, ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകളും മറുപടി നൽകണം.

കോവിഡ് അടച്ചിടലിനെത്തുടർന്ന് അതിഥിതൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹർജികൾ സുപ്രീംകോടതിയിലെത്തിയിരുന്നു. ഭൂരിഭാഗം പരാതികളും നിവേദനമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.

''തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യമുണ്ട്. ഇവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര സഹായം വേണം. അതിഥിതൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒട്ടേറെ കത്തുകളും നിവേദനങ്ങളും ലഭിച്ചു. റോഡുകളിലും സംസ്ഥാനാതിർത്തികളിലും റെയിൽവേസ്റ്റേഷനിലുമായി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്ക് അടിയന്തരമായി സൗജന്യ ഭക്ഷണവും താമസവും യാത്രാസൗകര്യവും ഒരുക്കണം''-സുപ്രീംകോടതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP