Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലക്ഷക്കണക്കിന് പ്രവാസികളാണ് ഇങ്ങോട്ടുവരുന്നതെന്നും ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി; ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് സൗജന്യ ക്വാറന്റൈൻ നിരസിച്ച് മുഖ്യമന്ത്രി പിണറായി; നാട്ടിലേക്ക് തിരിച്ചെത്തുന്നവർ ഇനി ക്വാറന്റൈനിൽ തുടരണമെങ്കിൽ പണമടയ്ക്കണം; പ്രവാസികളോട് ചെയ്യുന്ന കൊടും ക്രൂരതയെന്ന് പ്രതികരിച്ച് മുല്ലപ്പള്ളിയും; പ്രവാസി സമൂഹത്തിന്റെ എതിർപ്പും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ സർക്കാർ ക്വാറന്റൈനിൽ കഴിയാൽ ഇനി മുതൽ പണം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴു ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണ്. ഇതിന് ഇനി മുതൽ പണം നൽകേണ്ടിവരും. പാവപ്പെട്ടവർക്ക് ഇതി ബുദ്ധിമുട്ടാകില്ലേ എന്ന ചോദ്യത്തിന് പാവപ്പെട്ടവരും പണം നൽകണമെന്ന് മുഖ്യമന്ത്രി.

രണ്ടരലക്ഷം ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് ലക്ഷക്കണക്കിന് പ്രവാസികളാണ് ഇങ്ങോട്ടുവരുന്നതെന്നും അതിന്റെ ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി. നാട്ടിലെത്തുന്ന പ്രവാസികൾക്ക് സർക്കാർ ക്വാറന്റൈൻ നിർബന്ധമാണ്. ഇനി മുതൽ അതിനു പണം നൽകണം. പലതരം നിരീക്ഷണകേന്ദ്രങ്ങളുണ്ട്. പാവപ്പെട്ടവർക്ക് താങ്ങാവുന്നതും അതിലുണ്ടാകും. എന്താലായും ഇനി മുതൽ നിരീക്ഷണത്തിന് സർക്കാരനു ചെലവാകുന്ന പണം പ്രവാസികൾ തന്നെ നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി.

നാട്ടിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിയില്ല. ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവർ, വിദ്യാർത്ഥികൾ, ഗർഭിണികൾ, വയോധികർ, അവശത അനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകണം. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1.01 ലക്ഷം പേർ വന്നു.

വിദേശത്ത് നിന്ന് 1.34 ലക്ഷം പേർ തിരികെ വരാൻ രജിസ്റ്റർ ചെയ്തു. 11000 പേർ സംസ്ഥാനത്ത് എത്തി. പ്രവാസികൾക്കായി ചില ക്രമീകരണങ്ങൾ വേണം. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളിൽ നിന്നടക്കം ആളുകൾ വരുന്നു. മറ്റിടങ്ങളിൽ നിന്ന് ആളുകൾ വരുന്നതിന് മുൻപ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 പേരാണ്. എന്നാൽ ഇന്നലെ 415 പേരായി ചികിത്സയിൽ. രോഗികളുടെ എണ്ണം സ്വാഭാവികമായി വർധിക്കും.

മഹാരാഷ്ട്രയിൽ നിന്ന് വന്ന 72 പേർക്കും തമിഴ്‌നാട്ടിൽ നിന്നെത്തിയ 71 പേർക്കും കർണ്ണാടകത്തിൽ നിന്നെത്തിയ 35 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 133 പേർക്ക് രോഗബാധ ഉണ്ടായി. യുഎഇയിൽ നിന്നും കുവൈറ്റിൽ നിന്നും കൂടുതൽ രോഗികൾ. തീവ്ര മേഖലയിൽ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സൗജന്യ ക്വാറന്റീൻ നിരസിച്ചതുകൊടും ക്രൂരതയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയത്. പിറന്ന നാട്ടിൽ അഭയാർത്ഥികളെപ്പോലെ മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിൽ നഷ്ടമായി മടങ്ങുന്നവർ അടക്കം, സംസ്ഥാനത്തേക്ക് തിരികെയെത്തുന്നവരെല്ലാം നിശ്ചിത ദിവസത്തെ ക്വാറന്റീൻ ചെലവ് വഹിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണ്. വിമാനായാത്ര ടിക്കറ്റ് ചാർജിനത്തിൽ ഉയർന്ന തുക നൽകിയാണ് ഓരോ പ്രവാസിയും ഈ ദുരിതകാലത്ത് നാട്ടിലേക്ക് എത്തുന്നത്.

കേരളത്തിന്റെ വികസനകുതിപ്പിന് കരുത്തുപകർന്ന പ്രവാസികളോട് പിണറായി സർക്കാർ കാട്ടിയ മനുഷ്യത്വ രഹിതമായ നടപടിക്ക് കാലം ഒരിക്കലും മാപ്പുനൽകില്ല. പിണറായി സർക്കാരിന്റെ പ്രവാസി സ്‌നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവർക്കും ഇപ്പോൾ ഒരിക്കൽക്കൂടി മനസിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP