Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂരജ് ഗുണ്ടാ പ്രവർത്തനം നടത്തിയവർ രക്ഷകരായെത്തുമോ? നാട്ടിലെ രാഷ്ട്രീയ ബന്ധങ്ങൾ ആരെങ്കിലും അന്വേഷിച്ചോ? പാമ്പിനെ പോസ്റ്റ്‌മോർട്ടം നടത്തിയതുകൊണ്ട് മാത്രം എല്ലാം ആവുമോ? ഒരു സാക്ഷി പോലും ഇല്ലാത്ത ഈ കേസിൽ വീട്ടുകാരെക്കൂടി പ്രതിചേർത്ത് സമഗ്രമായി അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കാൻ രാഷ്ട്രീയ ബന്ധം തടസ്സമാകുമോ?

മറുനാടൻ ഡെസ്‌ക്‌

കേരള മനസാക്ഷിയെ പിടിച്ച് കുലുക്കിയ മഹാദുരന്തമായി മാറിയിരിക്കുകയാണ് അഞ്ചൽ സ്വദേശിനിയായ ഉത്രയുടെ മരണം. ഉത്രയെ കൊലപ്പെടുത്തിയത് ഭർത്താവ് സൂരജ് ആണെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കോ നാട്ടുകാർക്കോ, പൊതുജനങ്ങൾക്കോ സംശയമില്ല. യാദൃശ്ചികമായി കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടർന്ന് ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണ് എന്ന് ആരോപണം ഉയർത്തിയായിരുന്നു കേസെങ്കിൽ ഭര്ത്താവിനെതിരെ കുടുംബപ്രശ്‌നത്തിന്റെ പേരിൽ മുൻപും പരാതികളും മറ്റും ഉണ്ടായിരുന്നെങ്കിൽ മാത്രമാണ് അയാൾ സംശയത്തിന്റെ ആനുകൂല്യം നേടേണ്ടത്.

 

 

ഇവിടെ ഒന്നല്ല രണ്ടല്ല നാലുതവണ പാമ്പുകളുമായി ഉത്രയെ നേരിടാൻ സൂരജ് എത്തി എന്ന് വ്യക്തമാണ്.ആദ്യത്തെ രണ്ട് തവണ പാളിപ്പോയതുകൊണ്ട് ഭാര്യവീട്ടിൽ തന്നെ പോയി മൂന്നാം തവണ പാമ്പിനെ കൊണ്ട് കടിപ്പിച്ചപ്പോൾ അത് അണലിയായതുകൊണ്ട് ഉറക്കെ കരഞ്ഞതുകൊണ്ട് ആശുപത്രിയിൽ പോകേണ്ടി വന്നതുകൊണ്ട് ജീവൻ രക്ഷിക്കേണ്ടി വന്നതുകൊണ്ട്, അത്തരത്തിലുള്ള എല്ലാ സാധ്യതകളും അവസാനിപ്പിച്ച് കൊണ്ട് ഭാര്യവീട്ടിൽ വച്ച് അവസാന ശ്രമത്തിൽ വധം പൂർത്തിയാക്കി. പൊലീസ് ആദ്യം ഈ കേസ് അന്വേിക്കാൻ താൽപര്യം കാട്ടിയില്ല എന്നത് ഇത്തരുണത്തിൽ ഓർക്കേണ്ടത് തന്നെയാണ്. ഇപ്പോൾ പൊലീസ് ആവേശത്തോട് കൂടി പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നു.

അയാളെ ശിക്ഷിക്കും എന്ന് നമ്മളെല്ലാവരും ഒരുമിച്ച്കരുതുന്നു. ഇങ്ങനെയൊരു വളർച്ച ഈ കേസിനുണ്ടായത് വാവ സുരേഷെന്ന കേരളത്തിന്റെ സ്വന്തം പാമ്പുപിടുത്തക്കാരന്റെ കർശനമായ നിലപാടും സമ്മർദവുമാണ്. ഞാനടക്കമുള്ള മാധ്യമപ്രവർത്തകരെ ശക്തമായ രീതിയിൽ ഇല്ലാത്ത അറിവ് കൂടി പറഞ്ഞു തന്ന് വെറുതെ വിടരുതെ എന്ന സന്ദേശം സുരേഷ് നൽകിയിരുന്നു. ഒടുവിൽ സൂരജ് പിടിയിലാകുമ്പോൾ സൂരജിനെ സഹായിച്ച പാമ്പുപിടുത്തക്കാരൻ പിടിയിലാകുമ്പോൾ എ്ല്ലാം ആയെന്ന് കരുതരുത് കാരണം രാജ്യത്ത് ഒരുനിയമമുണ്ട് ആ നിയമമനുസരിച്ച് മാത്രമേ ഒരു പ്രതിയെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ കഴിയു.

പൊലീസ് പറയുന്നതുകൊണ്ട് മാത്രം വിചാരണ ചെയ്യുന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇപ്പോൾ നമ്മൾ എഴുതിയതും കണ്ടതുമെല്ലാം ശരിയാണെന്ന് സ്ഥാപിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തം ആണ്. ഞാൻ മനസിലാക്കുന്നിടത്തോളം അടൂർ പറക്കോട് ന്യായമായ രാഷ്ട്രീയ ബന്ധമുള്ള ആളാണ് സൂരജ്. അദ്ദേഹം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് വേണ്ടി ഗുണ്ടാപണിയെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് പലതിനും സാക്ഷിയാണ് സൂരജ്. അങ്ങനെ ഒരാളെ കേസിൽ നിന്ന് രക്ഷിച്ചെടുക്കേണ്ട ഉത്തരനവാദിത്തം ആ സ്ഥാപനത്തിനുണ്ട്. അവിടുത്തെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സൂരജ് ഗുണ്ടാപണിയെടുത്തിട്ടുണ്ട് എന്ന് ഉത്രയുടെ വീട്ടുകാർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP