Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉത്തർപ്രദേശ് യോഗി ആദിത്യനാഥിന്റെ സ്വകാര്യ സ്വത്തല്ല; യുപിയിൽ നിന്നുള്ള തൊഴിലാളികളെ വേണമെങ്കിൽ സർക്കാരിന്റെ അനുവാദം വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു ഡി കെ ശിവകുമാർ

ഉത്തർപ്രദേശ് യോഗി ആദിത്യനാഥിന്റെ സ്വകാര്യ സ്വത്തല്ല; യുപിയിൽ നിന്നുള്ള തൊഴിലാളികളെ വേണമെങ്കിൽ സർക്കാരിന്റെ അനുവാദം വേണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു ഡി കെ ശിവകുമാർ

സ്വന്തം ലേഖകൻ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങൾക്ക് ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെ ആവശ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതമ തേടണമെന്ന യുപി മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. ഭരണാഘടന വിരുദ്ധമെന്നാണ് തീരുമാനത്തെ ശിവകുമാർ വിശേഷിപ്പിച്ത്.

ഇതുപോലെയുള്ള നടപടികൾ സാമാന്യബോധമില്ലാത്തതാണെന്നും ജനങ്ങൾക്ക് ഏറെ സഹിക്കേണ്ടി വരുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. വിഷയത്തെ കുറിച്ചുള്ള ട്വീറ്റുകളിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സ്വകാര്യ സ്വത്തല്ല യുപിയെന്നും ഡി കെ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നീക്കം ഭരണഘടനാവിരുദ്ധവും ജനങ്ങളുടെ സ്വതന്ത്രസഞ്ചാര സ്വാതന്ത്ര്യത്തെ എതിർക്കുന്നതുമാണ്.

മിസ്റ്റർ യോഗി, യുപി താങ്കളുടെ സർക്കാരിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മനസിലാക്കൂ. ഇന്ത്യയിലെവിടെയും ജോലി ചെയ്യണമെങ്കിൽ താങ്കളുടെ സർക്കാരിന്റെ അനുമതി ജനങ്ങൾക്ക് ആവശ്യമില്ലെന്ന് ഡി കെ കുറിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും യോഗിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് സംസ്ഥാനങ്ങൾക്ക് ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളെ ഇനി ആവശ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നാണ് യുപി മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ, ലോക്ക്ഡൗൺ അവസാനിച്ച ശേഷം ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ കാര്യത്തിൽ ഇതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ യോഗി വ്യക്തത വരുത്തിയില്ല. എങ്കിലും കുടിയേറ്റ തൊഴിലാളികൾക്കായി ഒരു കമ്മീഷൻ രൂപീകരിക്കുമെന്നും അവർക്ക് സംസ്ഥാനത്ത് തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്നും യോഗി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി പോകുന്നവർക്ക് ഇൻഷുറൻസും സുരക്ഷയും സർക്കാർ ഒരുക്കും. പക്ഷേ, മറ്റ് സംസ്ഥാനങ്ങൾ യുപിയിൽ നിന്നുള്ള തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന അവസ്ഥ പരിഗണിച്ചാണ് സർക്കാരിന്റെ അനുമതി വേണമെന്നുള്ള നിബന്ധന മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP