Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റിയാദിൽ പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ച നിലയിൽ; താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് പത്തനംതിട്ട സ്വദേശി ബിജു ദേവരാജനെ

റിയാദിൽ പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ച നിലയിൽ; താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് പത്തനംതിട്ട സ്വദേശി ബിജു ദേവരാജനെ

സ്വന്തം ലേഖകൻ

 റിയാദ്: മലയാളി സൗദി അറേബ്യയിലെ റിയാദിൽ ഉറക്കത്തിനിടെ മരിച്ചു. മരണ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പത്തനംതിട്ട വെട്ടൂർ കുമ്പഴ സ്വദേശി ഇടയാടിയിൽ പുത്തൻവീട്ടിൽ ബിജു ദേവരാജൻ (48) ആണ് റിയാദ് എക്സിറ്റ് ആറിലെ താമസസ്ഥലത്ത് മരിച്ചത്.

ഞായറാഴ്ച രാത്രിയിൽ 11 മണിയോടെ ഉറങ്ങാൻ കിടന്ന ഇദ്ദേഹം പിറ്റേന്ന് ജോലിക്ക് വരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചു ചെന്നപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്. എക്സിറ്റ് ആറിലെ വെൽകം റസ്റ്റോറന്റിൽ സപ്ലൈയറായിരുന്നു. 25 വർഷമായി റിയാദിലുണ്ട്.

ദേവരാജനാണ് അച്ഛൻ. കനകമ്മ അമ്മ. ഭാര്യ: പ്രസീദ. അനന്യ ബിജു ഏക മകൾ. സഹോദരങ്ങൾ: സോമലത, സിന്ധു. മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങളുമായി സുഹൃത്ത് അനിരുദ്ധൻ പിള്ളയും സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടും രംഗത്തുണ്ട്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP