Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവ് ക്വാറന്റീനിൽ; കാമുകനൊപ്പം ഒളിച്ചോടി ഭാര്യ! കോവിഡ് കാലത്തെ മറ്റൊരു ഒളിച്ചോട്ട കഥ കൂടി

ഭർത്താവ് ക്വാറന്റീനിൽ; കാമുകനൊപ്പം ഒളിച്ചോടി ഭാര്യ! കോവിഡ് കാലത്തെ മറ്റൊരു ഒളിച്ചോട്ട കഥ കൂടി

സ്വന്തം ലേഖകൻ

ഭോപ്പാൽ: മൂന്നാറിൽ കോവിഡ് കാലത്തെ ഒരു ഒളിച്ചോട്ട കഥയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ സമാനമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കയാണ്. ക്വാറന്റീനിൽ കഴിയുന്ന അതിഥി തൊഴിലാളിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി സംഭവം മധ്യപ്രദേശിൽ നിന്നാണ്. മധ്യപ്രദേശിലെ ചത്തർപൂർ ജില്ലയിലാണ് സംഭവം. 46 കാരിയായ സ്ത്രീയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇവർ മൂന്ന് കുട്ടികളുടെ അമ്മയാണെന്നും കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

50 കാരനായ അതിഥി തൊഴിലാളി മെയ് 19നാണ് തന്റെ മുണ്ടേരി ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഡൽഹിയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രമിക് സ്‌പെഷ്യൽ ട്രെയിനിൽ തിരിച്ചെത്തിയ ഇയാൾ ഹോം ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഡൽഹിയിൽ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഒന്നരവർഷം മുമ്പാണ് മൂന്ന് കുട്ടികൾക്കൊപ്പം നാട്ടിൽ തിരിച്ചെത്തിയത്.

മെയ് 24നാണ് ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി തൊഴിലാളി മനസ്സിലാക്കിയത്. ഇയാൾ കിടന്നിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയാണ് ഭാര്യ പോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാവിലെ എണീറ്റപ്പോൾ ഭാര്യ ഇല്ലെന്ന് മനസിലാക്കിയ ഇദ്ദേഹം തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ സംശയം തോന്നിയതോടെ പൊലീസിൽ പരാതി നൽകുകയായിയരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP