Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ല; സംഘർഷങ്ങളില്ലാത്ത വീടുകളില്ല; അമ്മായിയമ്മയുള്ള വീട്ടിൽ താമസിക്കാനാവില്ലെന്ന മരുമകളുടെ നിലപാട് നീതീകരിക്കാനാവില്ല; ഇളയവരെ ശകാരിക്കുന്നത് സാധാരണം; കണ്ണൂർ സ്വദേശിയുടെ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടു ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ

മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ല; സംഘർഷങ്ങളില്ലാത്ത വീടുകളില്ല; അമ്മായിയമ്മയുള്ള വീട്ടിൽ താമസിക്കാനാവില്ലെന്ന മരുമകളുടെ നിലപാട് നീതീകരിക്കാനാവില്ല; ഇളയവരെ ശകാരിക്കുന്നത് സാധാരണം; കണ്ണൂർ സ്വദേശിയുടെ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടു ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടു ജോലി ചെയ്യിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. മുതിർന്നവർ ഇളയവരെ ശകാരിക്കുന്നത് സാധാരണമാണെന്നും കോടതി പറഞ്ഞു. കണ്ണൂർ സ്വദേശിയുടെ വിവാഹ മോചന ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എംഎം ഷഫീഖും മേരി ജോസഫും അടങ്ങി ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അമ്മയോടു പിണങ്ങി വീട്ടിൽനിന്നു മാറിതാമസിക്കുന്ന ഭാര്യയിൽനിന്നു വിവാഹ മോചനം തേടി കണ്ണൂരിലെ പിസി രഞ്ജിത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിവാഹ മോചന ഹർജി തള്ളിയ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് രഞ്ജിത് ഹൈക്കോടതിയെ സമീപിച്ചത്.

2003 ഏപ്രിൽ 17നായിരുന്നു ഹർജിക്കാരന്റെ വിവാഹം. ഭാര്യയും അമ്മയും തമ്മിൽ വഴക്ക് നിത്യ സംഭവമായിരുന്നെന്ന് ഹർജിയിൽ പറയുന്നു. 2011ൽ അമ്മയോടു പിണങ്ങി ഭാര്യ വീടുവിട്ടു. തുടർന്നാണ് രഞ്ജിത് വിവാഹ മോചനത്തിനു ഹർജി നൽകിയത്.

ഭർത്താവിന്റെ അമ്മയുടെ പെരുമാറ്റം സഹിക്കാൻ വയ്യാതെയാണ്, ഭർതൃവീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതെന്നാണ് ഭാര്യ കോടതിയിൽ പറഞ്ഞത്. ഹർജിക്കാരന്റെ ഭാര്യയും അമ്മയും തമ്മിൽ നിരന്തരം വഴക്കടിച്ചിരുന്നുവെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതിന്റെ ബലിയാടായത് ഹർജിക്കാരനാണ്. ഇത്തരമൊരു സഹചര്യത്തിൽ മാറിത്താമസിക്കാമെന്ന ഭാര്യയുടെ ആവശ്യം സ്വാഭാവികമാണ്. എന്നാൽ ഹർജിക്കാരനെ സംബന്ധിച്ചിടത്തോളം അതും വിഷമകരമായി മാറുകയാണുണ്ടായതെന്ന് കോടതി പറഞ്ഞു.

''മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിക്കുന്നത് അസാധാരണമായ കാര്യമല്ല. സംഘർഷങ്ങളില്ലാത്ത വീടുകളില്ല. അമ്മായിയമ്മയുള്ള വീട്ടിൽ താമസിക്കാനാവില്ലെന്ന മരുമകളുടെ നിലപാട് നീതീകരിക്കാനാവില്ലെന്ന്, വിവാഹ മോചന ഹർജി അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP