Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാറ്റുചാരായവുമായി പ്രധാനാധ്യാപകനും രണ്ട് അദ്ധ്യാപകരും പിടിയിൽ; അച്ചൻകോവിൽ ഗവ.എച്ച്.എസ്.എസിലെ പ്രധാനധ്യാപകനും സഹ അദ്ധ്യാപകരും അറസ്റ്റിലായത് കാറിൽ വാറ്റുചാരായം കടത്തവേ

വാറ്റുചാരായവുമായി പ്രധാനാധ്യാപകനും രണ്ട് അദ്ധ്യാപകരും പിടിയിൽ; അച്ചൻകോവിൽ ഗവ.എച്ച്.എസ്.എസിലെ പ്രധാനധ്യാപകനും സഹ അദ്ധ്യാപകരും അറസ്റ്റിലായത് കാറിൽ വാറ്റുചാരായം കടത്തവേ

സ്വന്തം ലേഖകൻ

കൊല്ലം: കാറിൽ വാറ്റ് ചാരായം കടത്തവേ അദ്ധ്യാപകരെ പൊലീസ് പിടികൂടി. അച്ചൻ കോവിൽ ഗവ.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകനും മറ്റ് രണ്ട് അദ്ധ്യാപകരും അടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അച്ചൻകോവിൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

അച്ചൻകോവിൽ ഗവ.എച്ച്.എസ്.എസിലെ പ്രധാനധ്യാപകൻ വിൻസെന്റ്, ഇതേ സ്‌കൂളിലെ എൽ.പി അദ്ധ്യാപകനായ മധുകിരൺ, യു.പി അദ്ധ്യാപകൻ സുനിൽ, അച്ചൻകോവിലിലെ സ്റ്റേഷനറി വ്യാപാരി രവി എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഒന്നര ലിറ്റർ ചാരായം ഇവരിൽ നിന്ന് പിടികൂടി. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP