Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രോളിങ് നിരോധനം 61 ദിവസമായിരുന്നത് കേന്ദ്രസർക്കാർ 47 ദിവസമാക്കി ചുരുക്കി; കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തേക്ക് മാത്രം തീരുമാനമെന്ന് വീശദീകരണം

ട്രോളിങ് നിരോധനം 61 ദിവസമായിരുന്നത് കേന്ദ്രസർക്കാർ 47 ദിവസമാക്കി ചുരുക്കി; കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തേക്ക് മാത്രം തീരുമാനമെന്ന് വീശദീകരണം

സ്വന്തം ലേഖകൻ

ചെന്നൈ: ട്രോളിങ് നിരോധനം കേന്ദ്രസർക്കാർ 61 ദിവസത്തിൽനിന്ന് 47 ദിവസമാക്കി ചുരുക്കി. പുതിയ ഉത്തരവ് പ്രകാരം കിഴക്കൻ തീരത്ത് ഏപ്രിൽ 15 മുതൽ മെയ്‌ 31 വരെയും പടിഞ്ഞാറൻ തീരത്ത് ജൂൺ 15 മുതൽ ജൂലായ് 31 വരെയുമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുക.

അതേസമയം, ഈ വർഷത്തേക്ക് മാത്രമാണ് ട്രോളിങ് നിരോധനം 47 ദിവസമാക്കി ചുരുക്കിയതെന്നും വരും വർഷങ്ങളിൽ 61 ദിവസംതന്നെ തുടരുമെന്നും പുതുക്കിയ കേന്ദ്ര ഉത്തരവിൽ പറയുന്നു.

വിവിധ തീരദേശ ഫിഷറീസ് വകുപ്പുകളുടെയും ദേശീയ മത്സ്യബന്ധന ഫോറം ഉൾപ്പെടെയുള്ള ദേശീയ മത്സ്യത്തൊഴിലാളി സംഘടനയുടെയും ആവശ്യപ്രകാരമാണ് ട്രോളിങ് നിരോധനം കേന്ദ്ര സർക്കാർ 47 ദിവസമാക്കി ചുരുക്കിയതെന്ന് ദേശീയ മത്സ്യബന്ധന ഫോറം ചെയർപേഴ്സൺ എം ഇളങ്കോ പ്രസ്താവനയിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP