Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് റഷ്യൻ ഭാഷയിലേക്ക്; മലയാളത്തിൽ നിന്ന് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്ന ആദ്യ ചിത്രമായി മാസ്റ്റർ പീസ് മാറും

മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ് റഷ്യൻ ഭാഷയിലേക്ക്; മലയാളത്തിൽ നിന്ന് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്ന ആദ്യ ചിത്രമായി മാസ്റ്റർ പീസ് മാറും

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവി ഡ് പിടിയിലമർന്ന് തകർച്ചയെ അഭിമുഖീകരിക്കുകയാണ് ചലച്ചിത്ര രംഗം. ഷൂട്ടിംഗുകൾ മുടങ്ങി. തിയേറ്ററുകൾ എന്ന് തുറക്കുമെന്ന് പറയാനാവില്ല. ചിത്രീകരണം പൂർത്തിയായ സിനിമകൾ പെട്ടിയിൽ കിടക്കുന്നു. ആശങ്കകളുടെ ഈ കാലത്താണ് സിനിമാ ലോകത്തിന് പ്രതീക്ഷ നൽകി മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്റർപീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്.

മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിത്. റോയൽ സിനിമാസിന്റെ ബാനറിൽ എഴുത്തുകാരനായ സി.എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർസീസണുമായി റോയൽ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ, ഗോകുൽ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2017 ഡിസംബറിൽ റിലീസായ ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായി സി.എച്ച് മുഹമ്മദ് അറിയിച്ചു.

മമ്മൂട്ടി എഡ്വേർഡ് ലിവിങ്സ്റ്റൺ എന്ന കഥാപാത്രമായി രംഗത്തെത്തിയ മാസ്റ്റർപീസ് കേരളത്തിൽ മികച്ച വിജയം നേടിയിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ത്രില്ലർ മൂഡിലുള്ള ചിത്രമായിരുന്നു മാസ്റ്റർ പീസ്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റിന്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനവും ഈ ചിത്രത്തിലൂടെയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP