Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരീക്കോട് ദുരഭിമാനക്കൊല: വിവാഹത്തലേന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ രാജനെ വെറുതെ വിട്ടു; മഞ്ചേരി സെഷൻസ് കോടതി രാജനെ വിട്ടയച്ചത് പ്രധാനസാക്ഷികൾ കൂറ് മാറിയതോടെ; രണ്ടുവർഷം മുമ്പുണ്ടായ 22 കാരിയുടെ കൊലപാതകത്തിന് പ്രകോപനമായത് ജാതിയെ ചൊല്ലിയുള്ള വഴക്ക്; ദുരന്തത്തിൽ കലാശിച്ചത് ആതിര ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതിൽ രാജന്റെ എതിർപ്പും

അരീക്കോട് ദുരഭിമാനക്കൊല: വിവാഹത്തലേന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ രാജനെ വെറുതെ വിട്ടു; മഞ്ചേരി സെഷൻസ് കോടതി രാജനെ വിട്ടയച്ചത് പ്രധാനസാക്ഷികൾ കൂറ് മാറിയതോടെ; രണ്ടുവർഷം മുമ്പുണ്ടായ 22 കാരിയുടെ കൊലപാതകത്തിന് പ്രകോപനമായത് ജാതിയെ ചൊല്ലിയുള്ള വഴക്ക്; ദുരന്തത്തിൽ കലാശിച്ചത് ആതിര ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതിൽ രാജന്റെ എതിർപ്പും

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: ജാതിയെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് അരീക്കോട് വിവാഹത്തേലന്ന് മകൾ ആതിരയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷനൽ സെഷൻസ് കോടതിയാണ് രാജനെ വെറുതെ വിട്ടത്. കേസിൽ പ്രധാന സാക്ഷികെളല്ലാം കൂറുമാറിയതോടെയാണ് രാജനെ കോടതി വെറുതെവിട്ടത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് കിഴുപറമ്പിൽ ആതിരയാണ് അച്ഛെന്റ കത്തിക്കിരയായത്. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതിൽ രാജന് ഉണ്ടായിരുന്ന എതിർപ്പാണ് ദുരഭിമാന കൊലയിൽ എത്തിച്ചത്.വിവാഹത്തലേന്ന് വൈകുന്നേരമുണ്ടായ വാക്കുതർക്കത്തിനിടെ ആതിരയെ രാജൻ കുത്തുകയായിരുന്നു. കുത്തേറ്റ് അയൽവാസിയുടെ വീട്ടിലേക്കോടിയ ആതിരയെ ആശുപത്രിയിലെത്തിക്കും മുേമ്പ മരിച്ചു.

ദളിത് വിഭാഗത്തിൽ പെട്ടയാൾ തന്റെ മകളെ വിവാഹം ചെയ്താൽ അത് കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയിരുന്നുവെന്നാണ് രാജൻ നൽകിയ മൊഴി. മദ്യലഹരിയിലാണ് താൻ മകളെ ആക്രമിച്ചതെന്നും മൊഴിയിലുണ്ട്. മലപ്പുറം ഡി.വൈ.എസ്‌പിക്കു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.

ഇതര ജാതിയിൽ പെട്ട യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. എന്നാൽ പിതാവ് രാജന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. പ്രശ്നം പൊലീസ് സ്റ്റേഷനിൽ എത്തുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ മദ്യപിച്ച് വീട്ടിൽ എത്തിയ രാജൻ ഇക്കാര്യത്തെ ചൊല്ലി ആതിരയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പിതാവിൽ നിന്ന് രക്ഷപ്പെടാനായി ആതിര അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും കട്ടിലിനടിയിൽ ഒളിക്കുകയും ചെയ്തു. എന്നാൽ രാജൻ ആതിരയെ തെരഞ്ഞു പിടിച്ചു കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം രണ്ടു കത്തികളുമായി കുറ്റാരോപിതനായ രാജനെ പൊലീസ് പിടികൂടുകയായിരുന്നു.

ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ബ്രിജേഷ് എന്ന യുവാവുമായാണ് ആതിര പ്രണയത്തിലായിരുന്നത്. ഇവർ തമ്മിലുള്ള വിവാഹം ഒരിക്കൽ കഴിഞ്ഞതാണെങ്കിലും ചടങ്ങുകൾ അനുസരിച്ച് കല്യാണം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ആതിര വീട്ടിൽ തിരിച്ചെത്തിയത്.

അന്യജാതിയിൽപ്പെട്ട യുവാവിനെ തന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹംകഴിക്കുന്നതിലെ ദുരഭിമാനംമൂലമാണ് മകളെ കൊലപ്പെടുത്തിയതെന്ന് ആതിരയുടെ അച്ഛൻ രാജൻ പൊലീസിന് മൊഴിനൽകിയിരുന്നു. ഇടതുനെഞ്ചിൽ ആഴത്തിലുണ്ടായ മുറിവ് ഹൃദയം തകർത്തതാണ്് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദളിത് വിഭാഗക്കാരനായ ബ്രിജേഷുമായി ആതിര പ്രണയത്തിലായതുമുതൽ അച്ഛനും മകളും വാക്കുതർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആതിരയുടെയും ബ്രിജേഷിന്റെയും വിവാഹം രാജൻ എതിർത്തു. ഇതിനിടെ, ഇരുവരും രജിസ്റ്റർ വിവാഹംകഴിക്കാൻ തീരുമാനിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

അരീക്കോട് എസ്‌ഐ കെ സിനോദിന്റെ മധ്യസ്ഥതയിൽ സമീപത്തെ ക്ഷേത്രത്തിൽ വിവാഹംനടത്താമെന്ന തീരുമാനത്തിൽ കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടു. അതിനുശേഷവും രാജൻ പലതവണ ഈ വിഷയത്തിൽ മകളുമായി തർക്കമുണ്ടായിരുന്നു. വിവാഹ ഒരുക്കങ്ങൾക്കിടെയും അച്ഛനും മകളും തമ്മിൽ തർക്കമുണ്ടായിരുന്നു.വിവാഹത്തലേന്ന് വൈകിട്ട് അഞ്ചോടെ മദ്യപിച്ചെത്തിയ രാജൻ പക്ഷേ വീണ്ടും ജാതിപ്രശ്‌നം വലിച്ചിഴയ്ക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് തർക്കിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ രാജൻ പിന്നാലെ ചെന്ന് കുത്തുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP