Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെഗാഡിയ കീരീടം ചൂടിച്ചപ്പോൾ തിരിച്ച് സമ്മാനിച്ചത് ഒറിജിനൽ ചുരിക; മണ്ണ് മാഫിയയിലൂടെ തുടങ്ങി ഹിന്ദു തീവ്രവാദ സംഘടനയുടെ മുഖമായ 'കാരി'; ശത്രുവിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി മരണപ്പിടച്ചിൽ നോക്കി നിന്ന് ആസ്വദിച്ച കൊടും ക്രൂരൻ; പുകവലിയും മദ്യപാനവും ലഹരിയും തൊട്ടു തീണ്ടാത്ത അപൂർവ്വ ക്രിമിനൽ; സ്വബോധത്തോടെ കുത്തും വെട്ടും കൊലപാതകവും നടത്തുന്ന മനസ്സിന് ഉടമ; ടൊവിനോയുടെ സെറ്റ് തകർത്ത കാരി രതീഷ് തീർത്തും സാമൂഹ്യവിരുദ്ധൻ; വർഗ്ഗീയ വേഷം അണിഞ്ഞ അധോലോക നായകന്റെ കഥ

തെഗാഡിയ കീരീടം ചൂടിച്ചപ്പോൾ തിരിച്ച് സമ്മാനിച്ചത് ഒറിജിനൽ ചുരിക; മണ്ണ് മാഫിയയിലൂടെ തുടങ്ങി ഹിന്ദു തീവ്രവാദ സംഘടനയുടെ മുഖമായ 'കാരി'; ശത്രുവിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി മരണപ്പിടച്ചിൽ നോക്കി നിന്ന് ആസ്വദിച്ച കൊടും ക്രൂരൻ; പുകവലിയും മദ്യപാനവും ലഹരിയും തൊട്ടു തീണ്ടാത്ത അപൂർവ്വ ക്രിമിനൽ; സ്വബോധത്തോടെ കുത്തും വെട്ടും കൊലപാതകവും നടത്തുന്ന മനസ്സിന് ഉടമ; ടൊവിനോയുടെ സെറ്റ് തകർത്ത കാരി രതീഷ് തീർത്തും സാമൂഹ്യവിരുദ്ധൻ; വർഗ്ഗീയ വേഷം അണിഞ്ഞ അധോലോക നായകന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

കാലടി: മണ്ണുമാഫിയ പ്രവർത്തനത്തിൽ ആദ്യകാലം മുതൽ രംഗത്തുള്ള കരുത്തൻ.എതിരാളി സനലിന്റെ ചങ്കിൽ കത്തിക്കുത്തിയിറക്കി മരണപ്പിടച്ചിൽ നോക്കി നിന്നാസ്വദിച്ച കൊടും ക്രൂരൻ.ബംജറംഗദൾ പ്രവർത്തനത്തിൽ സജീവമാവുന്നതുകൊലയ്ക്കുശേഷം.തെഗാഡിയ കീരീടം ചൂടിച്ചപ്പോൾ തിരിച്ച് സമ്മാനിച്ചത് ഒറിജനൽ ചുരിക. നിലവിൽ രണ്ട് കൊലപാതകങ്ങടക്കം കേരളത്തിൽ 29 കേസുകൾ.ചെന്നൈയിൽ കൊലക്കേസിൽ പ്രതിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ്.

കാലടി മണപ്പുറത്തെ സിനിമ സെറ്റ് തകർത്ത കേസ്സിലെ മുഖ്യപ്രതി ബജറംഗദൾ ജില്ലാപ്രസിഡന്റ് കാരി രതീഷിനെക്കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. മലയാറ്റൂർ -നീലേശ്വരം പഞ്ചായത്തിലെ 5-ാം വാർഡിൽ കാടപ്പാറ മണപ്പാട്ടുചിറയിലാണ് കാരി രതീഷ് ഇപ്പോൾ താമസിക്കുന്നത്. 2016 സെപ്റ്റംമ്പർ 26-നാണ് വ്യക്തമായ പ്ലാനിംഗോടെ എത്തി, കാലടി കൈപ്പട്ടൂർ സ്വദേശി സനലിനെ രതീഷ് കൊലപ്പെടുത്തിയത്. രാവിലെ 8 മണിയോടെ സനലിന്റെ വീടിന് സമീപം റോഡിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച അരുംകൊല നടന്നത്.

കാര്യങ്ങൾ പറഞ്ഞുതീർക്കാനെന്ന വ്യാജേന തന്റെ സംഘാംഗത്തെക്കൊണ്ട് രതീഷ് സനലിനെ വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിലാണ് സനൽ എത്തുന്നതെന്നും രതീഷ് മനസ്സിലാക്കിയിരുന്നു. തുടർന്ന് രതീഷിന്റെ നേതൃത്വത്തിൽ പത്തിലേറെ വരുന്ന സംഘം രണ്ട് കാറുകളിലും ബൈക്കുകളിലുമായി കൃത്യം നിർവ്വഹിക്കാൻ പുറപ്പെട്ടു. മുൻ ധാരണപ്രകാരം മുമ്പെ പോയ കാർ ബൈക്കിൽ വരികയായിരുന്ന സനലിനെ ഇടിച്ചുവീഴ്‌ത്തി. പിന്നാലെ എത്തിയ കാറിൽ നിന്നിറങ്ങിയ രതീഷ് സനലിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി.

പിടിയോളം താഴ്ന്ന കത്തി ഊരിയിരുന്നില്ല. കുത്തേറ്റ് വിണ സനൽ ജീവൻ വെടിയുന്നത് കാണാൻ കാത്തുനിന്നെങ്കിലും ആൾക്കൂട്ടമെത്തുന്നത് കണ്ട് സ്ഥലം വിടുകയായിരുന്നു. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് സനലിനെ ഓടിക്കൂടയവർ ആശുപത്രിയിൽ എത്തിച്ചത്.താമസിയാതെ ഇയാൾ മരണപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം ഈ കേസിലെ 17 പ്രതികളെയും കാലടി പൊലീസ് അറസ്റ്റുചെയ്തു. 4 മാസത്തെ ജയിൽ ജീവിതത്തിന് ശേഷം രതീഷ് അടക്കമുള്ള കേസ്സിലെ പ്രധാന പ്രതികളെല്ലാം പുറത്തിറങ്ങി.

മണ്ണുകടത്തിൽ സനലും രതീഷും ആദ്യകാലത്ത് ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്്. ഇടക്കാലത്ത് ഇവർ തമ്മിൽ തെറ്റി. പിന്നീട് സനലിന്റെ നേതൃത്വത്തിൽ മറ്റൊരുസംഘവും ഈ മേഖലയിൽ സജീവമായി. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സനലിനെ വകവരുത്തിയത്. പിന്നീടാണ് ബംജറംഗദൾ പ്രവർത്തനങ്ങളിൽ സജീവമാവുന്നത്. 2018-ൽ കാലടി നാസ്സ് ഓഡിറ്റോറിയത്തിൽ നടന്ന എ എച്ച് പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംഘടനയുടെ ജില്ലാപ്രസിഡന്റായി സ്ഥാനമേറ്റിരുന്ന രതീഷിനെ സ്വർണ്ണപ്രഭയുള്ള കിരീടം അണിയിച്ചാണ് സംഘടനയുടെ അഖിലേന്ത്യ നേവാവ് തെഗാഡിയ അനുമോദിച്ചത്. തുടർന്ന് ചുരിക കൈമാറി രതീഷ് ആദരവ് പങ്കിടുകയും ചെയ്തു.

അങ്കമാലിയിലുണ്ടായ വധശ്രമകേസ്സിൽ 2019-ൽ കോടതി പത്ത് വർഷത്തെ ശിക്ഷവിധിച്ചിരുന്നു. ഈ കേസ്സിൽ അപ്പീൽ ജാമ്യത്തിലായിരുന്നു രതീഷ്. ഇതിനിടെയാണ് സെറ്റ് കത്തിക്കൽ കേസ്സിൽ മുഖ്യപ്രതി സ്ഥാനത്തെത്തുന്നത്. മലപ്പുറം ശങ്കരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 2007-ൽ രതീഷിന്റെ ആദ്യകൊലക്കേസ്സ് രജിസ്റ്റർ ചെയ്യപ്പെട്ടത്. കുഴൽപ്പണം തട്ടിയെടുക്കുന്നതിനുള്ള നീക്കത്തിനിടെയാണ് എതിരാളികളിലൊരാളെ രതീഷ് വകവരുത്തിയത്. ചെന്നൈയിൽ രതീഷ് ഉൾപ്പെട്ട കൊലക്കേസ്സ് സംബന്ധിച്ച് അടുത്തകാലത്ത് വിവരം ലഭിച്ചിരുന്നെന്നും കൂടുതൽ വിവരങ്ങൾ ലഭിയമായിട്ടില്ലന്നും പൊലീസ് അറിയിച്ചു.

കൂടുതൽ കേസുകളുള്ളത് കാലടി പൊലീസ് സ്റ്റേനിലാണ്. 15 -ലേറെ കേസ്സുകൾ ഇവിടെയുണ്ട്. മിക്കതും വധശ്രമ കേസ്സുകളാണ്. പുകവലിയും മദ്യപാനവുമുൾപ്പെടെയുള്ള യാതൊരു ദുസ്വഭാവവും ഇയാൾക്കില്ലന്നാണ് അടുപ്പക്കാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. സ്വബോധത്തോടെ ഇത്രയേറെ ക്രൂരകൃത്യങ്ങൾ ചെയ്യുന്ന രതീഷിന്റെ മാനസീകാവസ്ഥ സാധാരണകുറ്റവാളികളിൽ നിന്നും വിഭിന്നമാണെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ ക്രിമിനൽ ബന്ധങ്ങൾക്ക് പുതിയ തലം നൽകാനാണ് എ എച്ച് പിയെന്ന ഹിന്ദു സംഘടനയുമായി അടുത്തത്. വിശ്വ ഹിന്ദു പരിഷത്തിൽ നിന്ന് തൊഗാഡിയയെ ആർ എസ് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് എ എച്ച് പിയുമായി തൊഗാഗിയ രംഗത്ത് വന്നത്.

പ്രതീഷ് വിശ്വനാഥനായിരുന്നു ഈ സംഘടനയുടെ കേരളത്തിലെ ആദ്യ കാല നേതാവ്. എന്നാൽ ഈയിടെ തൊഗാഡിയയുമായി തെറ്റി പ്രതീഷ് വീണ്ടും പരിവാറുകാരനാകാൻ ശ്രമിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ എ എച്ച് പി പെട്ടിരുന്നു. അതിന്റെ പുതിയ വെർഷനാണ് സെറ്റ് കത്തിക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP