Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓരോ ടോക്കണും ബാറുകാരിൽ നിന്ന് വാങ്ങുന്ന 50 പൈസ കൊടുക്കുക ആപ്ലിക്കേഷൻ കമ്പനിക്ക്; ബാറുടമകളിൽ നിന്ന് ഈ പണം കിട്ടുന്നതിന് മുമ്പ് തന്നെ ആപ്പ് നിർമ്മാതാക്കൾക്ക് പണം നൽകുമെന്നും കരാർ; ബെവ്കോക്ക് ബാറുകൾ നൽകുന്ന അണ്ടർടേക്കിങ്സിന്റെ നാല്, അഞ്ച് ഖണ്ഡികകളിൽ എല്ലാം വ്യക്തം; ഓൺലൈൻ മദ്യ വിൽപ്പന വിവാദത്തിൽ സർക്കാർ വാദം പൊളിയുന്നു; രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല; ഫെയർ കോഡ് എന്ന കമ്പനിയെ തിരഞ്ഞെടുത്തതിലുള്ള മാനദണ്ഡങ്ങൾ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ്

ഓരോ ടോക്കണും ബാറുകാരിൽ നിന്ന് വാങ്ങുന്ന 50 പൈസ കൊടുക്കുക ആപ്ലിക്കേഷൻ കമ്പനിക്ക്; ബാറുടമകളിൽ നിന്ന് ഈ പണം കിട്ടുന്നതിന് മുമ്പ് തന്നെ ആപ്പ് നിർമ്മാതാക്കൾക്ക് പണം നൽകുമെന്നും കരാർ; ബെവ്കോക്ക് ബാറുകൾ നൽകുന്ന അണ്ടർടേക്കിങ്സിന്റെ നാല്, അഞ്ച് ഖണ്ഡികകളിൽ എല്ലാം വ്യക്തം; ഓൺലൈൻ മദ്യ വിൽപ്പന വിവാദത്തിൽ സർക്കാർ വാദം പൊളിയുന്നു; രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല; ഫെയർ കോഡ് എന്ന കമ്പനിയെ തിരഞ്ഞെടുത്തതിലുള്ള മാനദണ്ഡങ്ങൾ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിങ്‌ളറിന് പിന്നാലെ പിണറായി സർക്കാരിനെതിരെ പുതിയ തെളിവ് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ മദ്യവിൽപ്പനക്കുള്ള ബെവ്കോ ആപ്പിന്റെ എസ് എം എസ് അടക്കമുള്ള ടോക്കൺ നിരക്കായ അമ്പത് പൈസ ബെവ്കോക്കാണെന്ന സർക്കാർ വാദം പൊളിയുന്നു. രമേശ് ചെന്നിത്തല പുറത്തു വിട്ട രേഖകളിലാണ് ഇക്കാര്യം ഉള്ളത്. നേരത്തെ രമേശ് ചെന്നിത്തല ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് പറയുന്നത് കള്ളമാണെന്നായിരുന്നു എക്‌സൈസ് വകുപ്പിന്റെ വാദം. ഇതാണ് രേഖകൾ പുറത്തു വിട്ട് ചെന്നിത്തല പൊളിക്കുന്നത്.

ബിവറേജസ് കോർപ്പറേഷൻ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്. ബാറുടമകൾ നൽകുന്ന അണ്ടർ ടേക്കിംഗിൽ ബാറുകാരിൽ നിന്ന് ഓരോ ടോക്കണും വാങ്ങുന്ന അമ്പതു പൈസ ആദ്യം തന്നെ അപ്ളിക്കേഷൻ തയ്യാറാക്കിയ ഫെയർ കോഡ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക്് ബെവ്കോ നൽകും. ഈ അമ്പത് പൈസയാണ് പിന്നീട് ബാറുകാരിൽ നിന്ന് ഈടാക്കുന്നത്. ഇത് ബാറുകൾ ബെവ്കോക്ക് നൽകുന്ന അണ്ടർടേക്കിങ്സിന്റെ നാല്, അഞ്ച് ഖണ്ഡികകളിൽ വ്യക്തമാക്കുന്നുണ്ട്്. ഇത് മറച്ച് വച്ചാണ് ബെവ്കോക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാന രഹിതമായ അവകാശവാദം ബെവ്കോ ഉയർത്തുന്നത്്്.

ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ്. അതുകൊണ്ട് തന്നെ ടെക്നിക്കൽ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയർകോഡ് എന്ന കമ്പനിക്ക് ടെണ്ടർലഭിച്ചതിൽ ദുരൂഹതയേറുകയാണ്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ സർക്കാർ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബെവ്‌കോയിൽ മദ്യവിതരണത്തിനായി പ്രത്യേക മൊബൈൽ ആപ്പിന്റെ രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

ആരോപണങ്ങൾക്ക് ശരിയായ രീതിയിലുള്ള വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. പത്തു ലക്ഷം രൂപ പോലും ചെലവു വരാത്ത ഒരു ആപ്പിനെ സംബന്ധിച്ചാണ് വൻതോതിൽ വിവാദം ഉണ്ടായിരിക്കുന്നത്. ഇത് സർക്കാർ ഏജൻസികളായ ഐ.ടി.മിഷനോ സി.ഡിറ്റിനോ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായിരുന്നു.സർക്കാർ സംവിധാനങ്ങളെ മാറ്റിനിർത്തിക്കൊണ്ട് മാർക്സിസ്റ്റ് പാർട്ടിയോട് അടുത്ത ബന്ധമുള്ള ഒരു സഹയാത്രികന്റെ കമ്പനിക്ക് ഈ മൊബൈൽ ആപ്പ് ഉണ്ടാക്കാനുള്ള അനുവാദം കൊടുക്കുക വഴി വലിയ അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന്റെ മറവിൽ മറ്റൊരു അഴിമതിക്ക് കളമൊരുക്കുകയാണ് സർക്കാറെന്നും ചെന്നിത്തല ആരോപിച്ചത് രണ്ട് ദിവസം മുമ്പായിരുന്നു. ഈ വാദമെല്ലാം എക്‌സൈസ് വകുപ്പ് നിഷേധിച്ചിരുന്നു. ഓരോ ടോക്കണും പൈസ കമ്പനിക്ക് കിട്ടുന്നില്ലെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് തെളിവുകൾ പുറത്തു വിട്ടത്.

മദ്യം വാങ്ങുന്നതിനുള്ള ഓരോ ടോക്കണും 50 പൈസ വരെ ഈ കമ്പനിക്ക് ലഭിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയാണെങ്കിൽ അതിന്റെ അർത്ഥം യാതൊരു ചെലവുമില്ലാത്ത ഈ കമ്പനിക്ക് പ്രതിമാസം മൂന്നു കോടി രൂപ വരെ കിട്ടുമെന്നാണ്. ബെവ്കോയുടെ ഔട്ട്ലെറ്റുകളുടെ ക്രിമീകണത്തിനുവേണ്ടി ഇത്തരം ഒരു സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളത്?. സർക്കാർ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്തുവാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നത അങ്ങേയറ്റം പ്രതിഷേധാർഹമായ ഒരു നടപടിയാണ്. ഇക്കാര്യം ഗവൺമെന്റ് ഗൗരവമായി അന്വേഷിക്കണം. ഇത് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി ടി.പി.രാമകൃഷ്ണന് കത്ത് നൽകുകയും ചെയ്തിരുന്നു ചെന്നിത്തല.

എങ്ങനെയാണ് ഈ കമ്പനിയെ തിരഞ്ഞെടുത്തത്? ഈ കമ്പനി തിരഞ്ഞെടുത്തത് എന്തെങ്കിലും മുൻകാല പരിചയത്തിന്റെ അടിസ്ഥാനത്തിലാണോ? ഞങ്ങൾ മനസ്സിലാക്കിയടുത്തോളം ഒരു മുൻകാല പരിചയവുമില്ലാത്ത സിപിഎമ്മിന്റെ സൈബർ സഹയാത്രികനായ ഒരു വ്യക്തിക്കാണ് ഇത് നൽകിയിട്ടുള്ളത് എന്നാണ്. ഇത് കോവിഡിന്റെ മറവിൽ നടക്കുന്ന ഒരു വലിയ അഴിമതി തന്നെയാണ്. ഈ പ്രത്യേക കമ്പനിക്ക് തന്നെ ടെൻഡർ നൽകുന്നതിൽ താത്പര്യം എന്താണ്. ഇത് ഒരു വഴിവിട്ട ഇടപാടാണെന്ന് ജനം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

മദ്യവിൽപനക്കുള്ള ആപ് നിർമ്മാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നും ബെവ്‌കോ അധികൃതർ വ്യക്തമാക്കിയിരുന്നു. മൊബൈൽ ആപ് നിർമ്മിച്ച കമ്പനിക്ക് എസ്.എം.എസിൽ നിന്നും വരുമാനം കിട്ടില്ലെന്നാണ്? ബെവ്‌കോയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP