Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ രോഗികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പിൽ; കൊറോണ വിവരങ്ങൾ താൻ പരസ്യപ്പെടുത്തിയതായും വിവരങ്ങൾ ലഭിച്ചത് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും യുവാവ് മറുനാടനോട്; ആകാഷ് എന്ന വ്യക്തിയെ അറിയില്ലെന്നും വിവരങ്ങൾ ആർക്കും നൽകാറില്ലെന്നും കാട്ടാക്കട പൊലീസും; കൊറോണ വ്യക്തിവിവരങ്ങൾ ചോരുന്നതായി കാസർകോട് ഉയർന്ന പരാതി ശരിവെച്ച് കുന്നനാട്ടെ വിവര ചോർച്ചയും

കൊറോണ രോഗികളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പിൽ; കൊറോണ വിവരങ്ങൾ താൻ പരസ്യപ്പെടുത്തിയതായും വിവരങ്ങൾ ലഭിച്ചത് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും യുവാവ് മറുനാടനോട്; ആകാഷ് എന്ന വ്യക്തിയെ അറിയില്ലെന്നും വിവരങ്ങൾ ആർക്കും നൽകാറില്ലെന്നും കാട്ടാക്കട പൊലീസും; കൊറോണ വ്യക്തിവിവരങ്ങൾ ചോരുന്നതായി കാസർകോട് ഉയർന്ന പരാതി ശരിവെച്ച് കുന്നനാട്ടെ വിവര ചോർച്ചയും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ വീണ്ടും ചോരുന്നു. കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകാൻ പാടില്ലെന്ന് നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പുറത്ത് പറയുന്നത്. കുന്നനാടുള്ള കൊറോണ രോഗികളുടെ വിവരങ്ങൾ ആണ് ആകാഷ് എന്ന വ്യക്തി വാട്‌സ് അപ്പ് വഴി പരസ്യമാക്കിയത്. കൊറോണ ബാധിതരുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകരുത് എന്ന സർക്കാരിന്റെ ആവർത്തിച്ചുള്ള നിർദ്ദേശമാണ് കുന്നനാടും ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒട്ടനവധി പേർ അംഗങ്ങളായുള്ള കുന്നനാട് ദേവീ ക്ഷേത്രത്തിന്റെ പേരിലുള്ള വാട്‌സ് അപ്പ് ഗ്രൂപ്പിലാണ് ആകാഷ് വിവരങ്ങൾ പരസ്യമാക്കിയത്.

കൊറോണ ബാധിച്ച കുടുംബത്തിന്റെയും കൊറോണ ബാധിതരുടെ വ്യക്തമായ സൂചനകളാണ് വാട്‌സ് അപ്പ് ഗ്രൂപ്പ് വഴി ആകാഷ് പുറത്ത് വിട്ടത്. കുന്നനാട്ടെ ബന്ധുവിന്റെ പേരു സഹിതമാണ് തൊട്ടടുത്ത സ്ഥലത്തെ കൊറോണ ബാധിതരുടെ ഐഡന്റിറ്റി പുറത്തു വിട്ടത്. പത്രങ്ങൾ പോലും ചികിൽസയിലുള്ളവരുടെ വിവരങ്ങൾ ആർക്കും കൊടുക്കാറില്ല. അതീവ രഹസ്യമായാണ് ഇത് എല്ലാവരും കൈകാര്യം ചെയ്യുന്നത്. ഇതിനിടെയാണ് കാട്ടക്കടയ്ക്ക് അടുത്തുള്ള കൊച്ചു ഗ്രാമത്തിൽ പോലും ആളുകളുടെ വിവരങ്ങൾ ചോർന്നത്.

ആകാഷിനു വിവരങ്ങൾ നൽകിയത് കാട്ടാക്കട പൊലീസ് സ്റ്റെഷനിൽ നിന്നാണ് എന്ന ആരോപണവും വിവരചോർച്ചയുടെ ഗൗരവം കൂട്ടുന്നു. അസമിൽ നിന്ന് എത്തിയ കുടുംബത്തിന് കൊറോണ വന്നുവെന്നാണ് വാട്‌സ് അപ്പ് ഗ്രൂപ്പ് വഴി യുവാവ് കൊറോണ സ്ഥിരീകരിക്കുന്നത്. തനിക്ക് വിവരങ്ങൾ ലഭിച്ചത് കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എന്ന് ആകാഷ് സംസാരത്തിൽ നിന്നും മറുനാടനോട് വ്യക്തമാക്കുന്നുണ്ട്.

കുടുംബത്തിനു കൊറോണ വന്ന കാര്യം കുന്നനാട് പരന്ന ശേഷമാണ് താൻ കാട്ടാക്കട സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത്. കുടുംബത്തിനു കൊറോണയാണെന്ന കാര്യം കാട്ടാക്കട പൊലീസ് ആണ് സ്ഥിരീകരിച്ചത് എന്നാണ് മറുനാടനുമായുള്ള ഫോൺ സംഭാഷണത്തിൽ ആകാഷ് വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ചവരുടെ വ്യക്തിവിവരങ്ങൾ പരസ്യമാക്കരുതെന്നു നിർദ്ദേശമുള്ളപ്പോൾ തന്നെയാണ് വ്യക്തികൾ സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പരസ്യമാക്കുന്നത്.

കൊറോണ ബാധിച്ചവരുടെ വിവരങ്ങൾ ചോരാതിരിക്കുന്നത് നോക്കേണ്ട ബാധ്യതയുള്ളവരാണ് പൊലീസുകാർ. പക്ഷെ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ വിവരങ്ങൾ ചോരുന്നു എന്നാണ് ആകാഷ് സംഭവത്തിൽ വ്യക്തമാകുന്ന വസ്തുത. കൊറോണ രോഗികളുടെ വിവരങ്ങൾ പുറത്തു പറഞ്ഞു എന്ന ആരോപണം കാട്ടാക്കട പൊലീസ് മറുനാടനോട് നിഷേധിച്ചു. കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ ആരും സ്റ്റേഷനിൽ നിന്നും നൽകിയിട്ടില്ല-കാട്ടാക്കട സിഐ ബിജുകുമാർ പറഞ്ഞു.

കുന്നനാട് തങ്ങളുടെ സ്റ്റേഷൻ പരിധിയിലുമല്ല. പിന്നെ എങ്ങിനെ കാട്ടാക്കട സ്റ്റേഷനിൽ നിന്നും വിവരങ്ങൾ പുറത്ത് നൽകും. ആരോഗ്യപ്രവർത്തകർ പല വിവരങ്ങൾക്കും സ്റ്റേഷനിൽ വിളിക്കാറുണ്ട്. പക്ഷെ കൊറോണ സ്ഥിരീകരണമോ രോഗികളുടെ വിവരങ്ങളോ ആർക്കും നൽകാറില്ല.-കാട്ടാക്കട സിഐ പറയുന്നു.

കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ പുറത്ത് വിടാൻ പാടില്ലെന്നാണ് ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ പറയുന്നത്. അതുകൊണ്ട് തന്നെ കൊറോണ രോഗികളുടെ വിവരങ്ങൾ ചോരുന്നത് ഗൗരവകരമായ കാര്യമായാണ് സർക്കാർ തന്നെ കാണുന്നത്. പരാതി ഉയർന്നാൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഈ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് വ്യക്തികൾ കൊറോണ രോഗികളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിടുന്നത്. കഴിഞ്ഞ മാസം അവസാനം കാസർകോട് കൊറോണ വ്യക്തി വിവരങ്ങൾ ചോർന്നത് വിവാദമായിരുന്നു. ഇതിൽ പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

കാസർകോട് പരാതിക്കാരുടെ വീടുകളിൽ എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. രോഗികളുടെ വിവരങ്ങൾ തേടി സ്വകാര്യ കമ്പനികളിൽ നിന്നും ഫോൺ കോളുകൾ ലഭിച്ചവർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. കാസർകോട്ടെ കൊറോണ രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന സൂചനയാണ് പുറത്ത് വന്നത്. ഇതോടെ സംഭവം വിവാദമാവുകയും ചെയ്തു.

കൊറോണ രോഗികളുടെ വിശദാംശങ്ങൾ പുറത്ത് വരുന്നു എന്ന് സംസ്ഥാനത്തിനകത്ത് നിന്നും ആവർത്തിച്ച് പരാതികൾ ഉയർന്നു വന്നിരിക്കെ തന്നെയാണ് കുന്നനാട്ടെ കൊറോണ രോഗികളുടെയും വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP