Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികൾക്ക് പോലും പുറത്തിറങ്ങാവുന്ന തരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി സർക്കാർ പറയുന്നു; വിവാഹത്തിന് 50 പേരെ പങ്കെടുപ്പിക്കുകയും ബസുകൾക്ക് സർവ്വീസ് നടത്തുകയും ചെയ്യാമെങ്കിൽ ആരാധനാലയങ്ങൾ തുറക്കാനും അനുമതി നൽകണം; ഇത്രയും കാലം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച മതനേതൃത്വങ്ങളെ വിശ്വാസത്തിലെടുക്കണം; ക്രൈസ്തവ സഭയ്ക്ക് പിന്നാലെ സർക്കാരിന് മുന്നിൽ പ്രാർത്ഥനാ ആവശ്യവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്

വിദ്യാർത്ഥികൾക്ക് പോലും പുറത്തിറങ്ങാവുന്ന തരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി സർക്കാർ പറയുന്നു; വിവാഹത്തിന് 50 പേരെ പങ്കെടുപ്പിക്കുകയും ബസുകൾക്ക് സർവ്വീസ് നടത്തുകയും ചെയ്യാമെങ്കിൽ ആരാധനാലയങ്ങൾ തുറക്കാനും അനുമതി നൽകണം; ഇത്രയും കാലം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച മതനേതൃത്വങ്ങളെ വിശ്വാസത്തിലെടുക്കണം; ക്രൈസ്തവ സഭയ്ക്ക് പിന്നാലെ സർക്കാരിന് മുന്നിൽ പ്രാർത്ഥനാ ആവശ്യവുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്; മുൻകരുതലുകൾ ഉറപ്പാക്കി ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഉന്നയിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്. നേരത്തെ ക്രൈസ്തവ സഭകളും ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ വിശ്വാസികൾക്ക് വരാൻ അനുവദിക്കണമെന്നായിരുന്നു സഭകളുടെ ആവശ്യം. ഹൈന്ദവ സംഘടനകളും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടി കൂടിയായ മുസ്ലിം ലീഗും ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. ഇത്രയും കാലം സർക്കാറിന്റെയും അധികാരികളുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചവരാണ് ഇവിടുത്തെ മതനേൃത്വങ്ങൾ. അവരെ ഇക്കാര്യത്തിലും സർക്കാർ വിശ്വാസത്തിലെടുക്കണം. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവും ഒരു മാസം നീണ്ട വിശുദ്ധ റമസാനിലും പെരുന്നാൾ ദിനത്തിലുമെല്ലാം ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ ഒഴിവാക്കി വിശ്വാസികൾ വീടുകളിൽ പ്രാർത്ഥനാ നിർഭരമാവുകയായിരുന്നു-മജീദ് പറയുന്നു

ഭരണകൂടങ്ങളുടെ നിർദേശങ്ങൾ പാലിച്ച് എല്ലാ ആരാധനാലയങ്ങളും മാസങ്ങളായി അടച്ചിട്ട് സഹകരിച്ചിട്ടുണ്ട്. ഇപ്പോൾ പരീക്ഷകൾ പുനരാരംഭിക്കുകയും ബസുകൾ സർവ്വീസ് നടത്തുകയും തുടങ്ങിയിട്ടുണ്ട്. വലിയ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. വിദ്യാർത്ഥികൾക്ക് പോലും പുറത്തിറങ്ങുന്നതിന് പ്രശ്നമില്ലാത്ത തരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി എന്നാണ് സർക്കാർ പറയുന്നത്. വിവാഹങ്ങളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാമെന്നും സർക്കാർ പറയുന്നു. അതുകൊണ്ടു തന്നെ ഇത്രകാലവും എല്ലാ നിർദേശങ്ങളും പാലിച്ച ആരാധനാലയ അധികാരികളെ വിശ്വാസത്തിലെടുത്ത് സുരക്ഷാ മുൻ കരുതൽ സ്വീകരിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

മറ്റെല്ലാ സ്ഥാപനങ്ങൾക്കും ഇളവുകൾ നൽകിയ പോലെ ആരാധനാലയങ്ങൾക്കും ഇളവുകൾ നൽകണം. വിശ്വാസി സമൂഹത്തിന്റെ കൂട്ടപ്രാർത്ഥനകൾക്കുള്ള ആവശ്യം സർക്കാർ പരിഗണിക്കണം. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ പോലെ സാമൂഹ്യ അകലം പാലിച്ച് പ്രാർത്ഥനകൾ ആരാധനാലയങ്ങളിൽ നടത്താൻ സർക്കാർ അുവദിക്കണം. വിശ്വാസികളുടെ ഏറ്റവും വലിയ ആയുധമാണ് പ്രാർത്ഥന. ലോകത്തിന്റെ തന്നെ നന്മക്കായി ആരാധനാലയങ്ങൾ പ്രാർത്ഥനാ നിർഭരമാവേണ്ടതുണ്ടെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹങ്ങൾക്ക് സർക്കാർ വിലങ്ങുതടിയാകരുതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു

എന്നാൽ ലോക് ഡൗൺ കാലത്ത് കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് തീരുമാനങ്ങൾ. കേന്ദ്ര നിർദ്ദേശം ആരാധാലയങ്ങൾ തുറക്കുന്നതിന് എതിരാണ്. കേന്ദ്രം ഇളവ് നൽകിയാൽ മാത്രമേ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകൂ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP