Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടുപോയും മറ്റിടങ്ങളിൽവച്ചും പീഡിപ്പിച്ചതായി പെൺകുട്ടി; ഒളിവിലായിരുന്നു യുവാവിനെ പിടികൂടി പൊലീസ്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടുപോയും മറ്റിടങ്ങളിൽവച്ചും പീഡിപ്പിച്ചതായി പെൺകുട്ടി; ഒളിവിലായിരുന്നു യുവാവിനെ പിടികൂടി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടുപോയും മറ്റിടങ്ങളിൽവച്ചും പീഡിപ്പിച്ചതായി പെൺകുട്ടി. ഒളിവിലായിരുന്നു യുവാവിനെ പിടികൂടി പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ പോയ യുവാവിനെ പെരിന്തൽമണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം പുലാമന്തോൾ കട്ടുപ്പാറയിലെ ചെമ്മല മുഹമ്മദ് സുഹൈൽ(22) ആണ് അറസ്റ്റിലായത്. 2019 ഒക്ടോബർ ഒമ്പതിന് പെൺകുട്ടിയെ ബൈക്കിൽ യുവാവിന്റെ വീട്ടിൽ കൊണ്ടുപോയും മറ്റിടങ്ങളിൽവച്ചും പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പരാതിയെ തുടർന്ന് കേസെടുത്തതോടെ യുവാവ് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞദിവസം മണ്ണാർക്കാട് ബസ് സ്റ്റാന്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേ സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ ബംഗാളി അഞ്ചുവർഷത്തിന് ശേഷം കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മലപ്പുറം എടക്കുളത്തുനിന്ന്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ പോയ പോക്‌സോ കേസ് പ്രതിയെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളിലെ പൂർവ്വസ്ഥലി ഗ്രാമക്കാരനായ ബാപ്പി ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്.2015 ലാണ് സംഭവം.ബന്ധുവായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പൊലീസിൽ പരാതി ലഭിച്ചയുടൻ ഇയാൾ മുങ്ങുകയായിരുന്നു.കൂലിപ്പണിക്കാരനായ പ്രതി ആറ് മാസം മുമ്പ് തിരിച്ചുവന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിലായിരുന്നു.

തിരുന്നാവായക്കടുത്ത എടക്കുളത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു സിഐ.ടി.പി.ഫർഷാദ്, എസ്‌ഐ.ജലീൽ കറുത്തേടത്ത്, അഡീഷണൽ എസ്‌ഐ.സി. ഷിബു, സി.പി.ഒ.മാരായ ലക്ഷ്മണൻ ,പ്രജീഷ് എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP