Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഔട്ട്ഡോർ കടകളും കാർ ഷോറൂമുകളും ഒന്നു മുതൽ; സകല കടകളും സ്ഥാപനങ്ങളും 15 മുതൽ; സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ല; പത്തുപേരുടെ കൂട്ടങ്ങൾക്കും അനുമതി; മരണതാണ്ഡവം തുടരുമ്പോഴും ബ്രിട്ടൻ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു

ഔട്ട്ഡോർ കടകളും കാർ ഷോറൂമുകളും ഒന്നു മുതൽ; സകല കടകളും സ്ഥാപനങ്ങളും 15 മുതൽ; സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ല; പത്തുപേരുടെ കൂട്ടങ്ങൾക്കും അനുമതി; മരണതാണ്ഡവം തുടരുമ്പോഴും ബ്രിട്ടൻ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു

സ്വന്തം ലേഖകൻ

കൊറോണയെ പൂർണ്ണമായും പിടിച്ചുകെട്ടാനൊന്നും ബ്രിട്ടനായിട്ടില്ല. ഇന്നലെ 1,625 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 121 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും, ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ക്രമമായ കുറവ് ദൃശ്യമാകുന്നത് ബ്രിട്ടന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലൂന്നി ബ്രിട്ടൻ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.

ഔട്ട്ഡോർ മാർക്കറ്റുകളും കാർ ഷോറുമുകളും ജൂൺ 1 മുതൽ പ്രവർത്തിക്കുവാനുള്ള അനുമതി ബ്രിട്ടീഷ ഭരണകൂടം നൽകിക്കഴിഞ്ഞു. റീട്ടെയിൽ ഷോപ്പുകൾ എല്ലാം തന്നെ ജൂൺ 15 ന് തുറക്കാനാകും. എന്നാൽ എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലവിലുണ്ട്. അവിചാരിതമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ അടഞ്ഞുകിടന്ന കടകൾ എല്ലാം തുറക്കുമ്പോൾ, നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുവാൻ കടക്കാർ കൂടുതൽ കിഴിവുകൾ അനുവദിച്ച് രംഗത്ത്ബ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതായാലും ഈ നീക്കം തളർന്ന് കിടന്ന ബിസിനസ്സ് മേഖലക്ക് പുതിയൊരുണർവ്വുണ്ടാക്കും എന്നതിൽ സംശയമില്ല. മാർച്ചിൽ അടഞ്ഞുകിടന്ന ബിസിനസ്സുകൾ മാത്രമല്ല, നികുതി പോലുള്ള വരുമാനമില്ലാതെ സർക്കാരും ബുദ്ധിമുട്ടിലായിരുന്നു. ബോറിസ് ജോൺസൺന്റെ മുഖ്യ സഹായി ഡൊമിനിക് കമ്മിങ്സ്, ലോക്ക്ഡൗൺ കാലത്ത് അതിദൂര യാത്രയ്ക്ക് പോയത് വിവാദമായ സഹചര്യത്തിൽ അതിൽ നിന്നും ശ്രദ്ധതിരിക്കുവാനാണ് ഇപ്പോൾ ഈ ഇളവുകൾ പ്രഖ്യാപിച്ചതെന്നും ആരോപണമുയരുന്നുണ്ട്.

ലോക്ക്ഡൗൺ മൂലം കെട്ടിക്കിടക്കുന്ന സ്റ്റോക്കുകൾ വിറ്റഴിക്കാമെന്നതിൽ ഷോപ്പുടമകളും, വീടുകളിൽ നിന്നും പുറത്തിറങ്ങാം എന്നതിൽ പൊതുജനങ്ങളും ഈ പ്രഖ്യാപനത്തെ കൈയടികളോടെയാണ് സ്വാഗതം ചെയ്യുന്നത്. ഏകദേശം 15 ബില്ല്യൺ പൗണ്ട് വില വരുന്ന സ്റ്റോക്കുകൾ കെട്ടിക്കിടക്കുന്നുണ്ട് എന്നാണ് ബിസിനസ്സ് നിരീക്ഷകർ കണക്കാക്കുന്നത്.ചെറുകിട കച്ചവടക്കാർക്ക് ഇത് നല്ല വാർത്തയാണെങ്കിലും പബ്ബുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് ഒരു നല്ല വാർത്തക്കായി ഇനിയും കാക്കേണ്ടതുണ്ട്.

ഈ തീയതികളിൽ തുറക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെല്ലാം പിന്തുടരേണ്ടുന്ന ചില നിബന്ധനകൾ ഉണ്ടായിരിക്കും. അതിന്റെ വിശദാംശങ്ങൾ ഇന്ന് പുറത്തുവിടും. ഇവ നടപ്പിലാക്കാനുള്ള അധികാരം സർക്കാരിനുണ്ടായിരിക്കും എന്നും ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു. കൈകൾ കഴുകുക, സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരിൽ നിന്നും അകന്ന് സെൽഫ് ഐസൊലേഷനിൽ പോവുക എന്നിവയായിരിക്കും അടിസ്ഥാന നിബന്ധനകളെന്നാണ് അറിയാൻ കഴിയുന്നത്.

വ്യാപാര-വ്യവസായങ്ങളുടെ തിരിച്ചുവരവിനോടൊപ്പം ബ്രിട്ടന്റെ തനത് സാമൂഹ്യ ജീവിതവും തിരിച്ചുവരുന്നു എന്നത് ബ്രിട്ടീഷുകാർക്ക് ഏറെ ആനന്ദപ്രദായകമായ ഒന്നാണ്. കൂട്ടുകാരോടും കുടുംബാംഗങ്ങളുമൊന്നിച്ച് ഒരു ബാർബക്യു ആസ്വദിക്കാൻ അടുത്തമാസം നിങ്ങൾക്ക് സാധിച്ചേക്കും. ബാർബെക്യു, ഗാർഡൻ പാർട്ടികൾ തുടങ്ങിയ ചെറിയ ചെറിയ കൂടിച്ചേരലുകൾക്ക് അനുമതി നൽകാൻ ഇടയുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇത്തരത്തിലുള്ള സാമൂഹിക കൂടിച്ചേരലുകൾ അനുവദിക്കുന്നതിന് ന്യുസിലാൻഡ് മാതൃകയിൽ ഒരു സോഷ്യൽ ബബിൾ ആവിഷ്‌കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

ഈ അവസര മുതലാക്കി സാധങ്ങൾ വിറ്റഴിക്കുവാൻ ആകർഷകമായ കിഴിവുകൾ പലസ്ഥാപനങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. റെയിൻബോ സെയിൽ എന്ന് പേരിട്ട പ്രത്യേക വില്പനയിൽ 50% വരെ കിഴിവാണ് പല സാധനങ്ങൾക്കും എം ആൻഡ് എസ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്മാർക്കുള്ള ഷർട്ടുകൾ, സ്ത്രീകളുടെ പാദരക്ഷകൾ എന്നിവയിൽ 30% വരെ കിഴിവും പ്രഖ്യാപിച്ചുകഴിഞ്ഞു. റീടെയിൽ അനലിസ്റ്റായ റിച്ചാർഡ് ഹേമാൻ പറയുന്നത് ശരിയാകുമെങ്കിൽ ഈ വർഷം മുഴുവൻ ഇത്തരത്തിലുള്ള പ്രത്യേക വില്പനകൾ ആയിരിക്കും നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP