Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളുടെ വിവാഹം ഓൺലൈനിൽ കണ്ട് ആശിർവദിച്ച് അച്ഛനും അമ്മയും; ബെംഗളൂരുവിൽ നടന്ന മകളുടെ വിവാഹം മുന്നിൽ നിന്ന് നടത്താനായില്ലെങ്കിലും അച്ഛനും അമ്മയും ഹാപ്പി

മകളുടെ വിവാഹം ഓൺലൈനിൽ കണ്ട് ആശിർവദിച്ച് അച്ഛനും അമ്മയും; ബെംഗളൂരുവിൽ നടന്ന മകളുടെ വിവാഹം മുന്നിൽ നിന്ന് നടത്താനായില്ലെങ്കിലും അച്ഛനും അമ്മയും ഹാപ്പി

സ്വന്തം ലേഖകൻ

അഴിയൂർ: വീട്ടിലെ ആദ്യത്തെ കല്ല്യാണം കെങ്കേമമാക്കണമെന്നായിരുന്നു ഈ അച്ഛനും അമ്മയുടെയും ആഗ്രഹം. നൊടു മുഴുവൻ വിളിച്ചു കൂട്ടി മുറ്റത്ത് പന്തലിട്ട് കല്ല്യാണം അടിപൊളിയാക്കുന്നത് ഇവർ ഏറെ സ്വപ്‌നം കാണുകയും ചെയ്തു. എന്നാൽ മകളുടെ കല്ല്യാണ നാൾ എത്തിയപ്പോൾ പങ്കെടുക്കാനോ മുന്നിൽ നിന്ന് നടത്താനോ ഈ അച്ഛനും അമ്മയ്ക്കും പോലും ആയില്ല. ഒടുവിൽ ഓൺലൈനിൽ മകളുടെ വിവാഹം കണ്ട് ആശിർവാദം നൽകി.

മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ പാനിശ്ശേരി പുരുഷുവും വി.പി. രജിതയുമാണ് വിദൂരത്തിരുന്ന് മകളുടെ വിവാഹത്തിൽ പങ്കെടുത്തത്. ഇവരുടെ മകൾ ആതിരയും ബെംഗളൂരു യെലഹങ്ക കൃഷ്ണ അപ്പാർട്ട്‌മെന്റിലെ പരേതനായ ബാലകൃഷ്ണന്റെയും എം.കെ. രമണിയുടെയും മകൻ മിഥുനും തമ്മിലുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. വീട്ടിലെ ആദ്യ വിവാഹമാണിത്. ബെംഗളൂരുവിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ പുരുഷുവും രജിതയും പലവഴികളും നോക്കി. എന്നാൽ കോവിഡ് വ്യാപനം ഇവരുടെ യാത്ര മുടക്കി.

മസ്‌കറ്റിലുള്ള മകൻ അക്ഷയിന്റെ വരവും വിമാനമില്ലാതെ മുടങ്ങി. വിവാഹക്കാര്യങ്ങൾ മുന്നിൽനിന്ന് നടത്താനാകാത്തതിന്റെ സങ്കടത്തിലായിരുന്നു ഇരുവരും. എങ്കിലും വിവാഹമുഹൂർത്തത്തിൽ അഴിയൂരിലെ വീട്ടിലിരുന്ന് വീഡിയോകോൾ വഴി മകളെയും മരുമകനെയും ആശീർവദിക്കാനായതിന്റെ സന്തോഷത്തിലാണിപ്പോൾ പുരുഷുവും രജിതയും. ആതിരയുടെ സഹോദരനും മുഹൂർത്തത്തിൽ ഓൺലൈൻ പങ്കാളിയായി. യാത്രാവിലക്ക് നീങ്ങിയിട്ടേ നവദമ്പതിമാർ ഇനി അഴിയൂരിലെ വീട്ടിലേക്ക് എത്തുകയുള്ളൂ. അതിനുള്ള മുഹൂർത്തം കാത്തിരിക്കുകയാണ് ആതിരയുടെ കുടുംബം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP