Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജയിൽ ബ്രേക്ക് ടൂൾ' പുറത്തിറക്കി ഐഫോൺ പുല്ലുപോലെ അൺലോക്ക് ചെയ്ത് ഹാക്കർമാർ; ഇനി ഉപേഭാക്താക്കൾക്ക് ഇഷ്ടമുള്ള ഏത് സോഫ്റ്റ് വെയറും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം

'ജയിൽ ബ്രേക്ക് ടൂൾ' പുറത്തിറക്കി ഐഫോൺ പുല്ലുപോലെ അൺലോക്ക് ചെയ്ത് ഹാക്കർമാർ; ഇനി ഉപേഭാക്താക്കൾക്ക് ഇഷ്ടമുള്ള ഏത് സോഫ്റ്റ് വെയറും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം

സ്വന്തം ലേഖകൻ

സാൻഫ്രാൻസിസ്‌കോ: ഐഫോൺ പുല്ലുപോലെ അൺലോക്ക് ചെയ്ത് ഹാക്കർമാർ. 'ജയിൽ ബ്രേക്ക് ടൂൾ' എന്ന പുത്തൻ സോഫ്റ്റ് വെയർ വഴിയാണ് ഹാക്കർമാർ ഐഫോണിലെ നിയന്ത്രണങ്ങളെ മറികടന്നത്. ഇനി ഏറ്റവും പുതിയ ഐഓഎസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും അവർക്ക് ഇഷ്ടമുള്ള ഏത് സോഫ്റ്റ് വെയറും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

അംഗീകാരമില്ലാത്ത ആപ്ലിക്കേഷനുകളും കസ്റ്റമൈസേഷനുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഐഓഎസിൽ വിലക്കുണ്ട്. ഈ നിയന്ത്രണം മറികടക്കുന്നതിനാണ് ഹാക്കർമാർ 'ജയിൽ ബ്രേക്ക് ടൂൾ' കഷ്ടപ്പെട്ട് നിർമ്മിച്ചിരിക്കുന്നത്. അൺകവർ (Uncover) ടീം പുറത്തിറക്കിയ ഏറ്റവും പുതിയ ഉപകരണം, ഐഓഎസ് 11 ഉം അതിനുമുകളിലുള്ള ഇപ്പോൾ പുറത്തിറങ്ങിയ ഐഓഎസ് 13.5 ഉൾപ്പെടെയുള്ള ഓഎസുകളിലുള്ള എല്ലാ ഐഫോണുകളിലും പ്രവർത്തിക്കുമെന്ന് ടെക്ക് ക്രഞ്ച് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.

എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് ജയിൽ ബ്രേക്ക് ടൂൾ നശിപ്പിക്കാൻ ആപ്പിൾ അതിവേഗം ശ്രമിക്കുന്നതിനാൽ. ഇത് അധികകാലം പ്രവർത്തിക്കുമെന്ന് പറയാൻ കഴിയില്ല. അതേസമയം ഐഓഎസിലെ എത് പഴുത് ദുരുപയോഗം ചെയ്താണ് ഹാക്കർമാർ ജയിൽ ബ്രേക്ക് നിർമ്മിച്ചത് എന്ന് വ്യക്തമല്ല.

അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാരണം അവരുടെ ഉപകരണങ്ങൾ മറ്റ് ബഗുകൾക്ക് ഇരയാക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP