Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് മിനിറ്റ് കൊണ്ട് 50 കുറ്റിപുട്ട്; എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത പുട്ട് നിർമ്മാണ ഉപകരണം ശ്രദ്ധേയമാകുന്നു

പത്ത് മിനിറ്റ് കൊണ്ട് 50 കുറ്റിപുട്ട്; എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത പുട്ട് നിർമ്മാണ ഉപകരണം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ

ശ്രീകണ്ഠപുരം: 10 മിനിറ്റ് കൊണ്ട് 50 കുറ്റിപുട്ട് നിർമ്മിക്കാൻ കഴിയുന്ന ഉപകരണവുമായി എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത പുട്ട് നിർമ്മാണ ഉപകരണമാണ് ശ്രദ്ധേയമാകുന്നത്. ഡൽഹിയിൽ എംഎച്ച്ആർഡി നടത്തിയ മത്സരത്തിൽ ഈ ഉപകരണത്തെ കേരളത്തിൽ നിന്നുള്ള ഏറ്റവും നല്ല വിദ്യാർത്ഥി പ്രൊജക്ടായി തിരഞ്ഞെടുക്കുകയും നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് അദ്ധ്യാപകനായ ഡോ. സമ്പത്ത് കുമാർ, വിദ്യാർത്ഥികളായ അലൻ കെ. ഷാജി, അശ്വിൻ സുധൻ, അതുൽ പ്രശാന്ത്, ഫെബിൻ നാലാപ്പാട്ട് എന്നിവർ ചേർന്നാണ് ഈ പുട്ട് നിർമ്മാണ ഉപകരണം വികസിപ്പിച്ചെടുത്തത്. വിമൽ ജ്യോതി എൻജിനീയറിങ് കോളജ് അടുത്തനാളുകളിലായി ഒട്ടേറെ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

സ്‌പെറോ ഇലക്ട്രിക്കൽസ് കോയമ്പത്തൂരുമായി സഹകരിച്ച് നിർമ്മിച്ച് വിവിധ ആശുപത്രികൾക്കായി നൽകിയിട്ടുണ്ട്. കോളജ് ചെയർമാൻ മാർ. ജോസഫ് പാംപ്ലാനി, മാനേജർ ഫാ. ജയിംസ് ചെല്ലംകോട്ട്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, ഫാ. ജിനു വടക്കേമുളഞ്ഞാൽ, ഫാ. ബിബിൻ വരമ്പകത്ത്, റിസർച്ച് ഡീൻ ഡോ. ടി.ഡി.ജോൺ എന്നിവരുടെ മാർഗനിർദേശങ്ങളും സഹകരണവുമാണ് ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്നു വിദ്യാർത്ഥികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP