Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലംഗ കുടുംബത്തിലെ എല്ലാവരുടേയും പിറന്നാൾ ഒരേ ദിവസം; അച്ഛനും അമ്മയും മക്കളും ഒരേ ദിവസം പിറന്നാൾ മധുരം ഉണ്ണുന്ന ആ അപൂർവ്വ കുടുംബം ഇതാണ്

നാലംഗ കുടുംബത്തിലെ എല്ലാവരുടേയും പിറന്നാൾ ഒരേ ദിവസം; അച്ഛനും അമ്മയും മക്കളും ഒരേ ദിവസം പിറന്നാൾ മധുരം ഉണ്ണുന്ന ആ അപൂർവ്വ കുടുംബം ഇതാണ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വീട്ടിലുള്ള എല്ലാവരുടേയും പിറന്നാൾ ഒരേ ദിവസം ആയാലോ. എന്തുരസമായിരിക്കും അല്ലേ. കണ്ണൂർ ജില്ലയിലെ ഒരു കുടുംബത്തിനാണ് അത്തരത്തിലൊരു അസുലഭ ഭാഗ്യം കൈവന്നിരിക്കുന്നത്. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന് മെയ് 25 ആണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ പ്രത്യേക ദിവസം. കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ പട്ടവത്തെ പുതിയടവൻ വീട്ടിൻ അനീഷും കുടുംബവുമാണ് ഒരേ ദിവസം പിറന്നാൾ മധുരമുണ്ണുന്നത്.

അപൂർവങ്ങളിൽ അപൂർവമെന്നു വിശേഷിപ്പിക്കാവുന്ന സംഭവമാണിത്. ഒമ്പത് വർഷം മുൻപാണ് അനീഷും അജിതയും വിവാഹിതരാകുന്നത്. വിവാഹിതരായി കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോഴാണ് തങ്ങളുടെ ജന്മദിനം ഒരേ ദിവസമാണെന്ന് ഇരുവരും മനസ്സിലാക്കുന്നത്. 1981 മെയ്‌ 25നാണ് അനീഷിന്റെ ജനനം. ഭാര്യ അജിതയുടേത് 1987 മെയ്‌ 25 നും. അതിനിടയിലാണ് മകൾ ആരാധ്യയുടെ വരവ്. ഒരേ ജന്മദിനമെന്ന സന്തോഷവും കൗതുകവും ആരാധ്യയുടെ വരവോടെ ഇരട്ടിച്ചു.

2012 മെയ്‌ 25നായിരുന്നു ആരാധ്യയുടെ ജനനം. എന്നാൽ മെയ് 25 എന്ന അവരുടെ ജീവിതത്തിലെ അത്ഭുത പ്രതിഭാസംം അവിടെയും തീർന്നില്ല. 2019 മെയ്‌ 25ന് ഇവർക്ക് ഒരു ആൺകുട്ടി കൂടി ജനിച്ചു. ആഗ്‌നേയ് എന്നാണ് കുഞ്ഞിന് പേരിട്ടത്. മകന് ഒരു വയസ്സു തികയുന്നതിനാൽ ഈ ജന്മദിനം ആഘോഷമാക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി.

ജന്മദിനം ആഘോഷിക്കാൻ മകൾ ആരാധ്യ കുറച്ച് പണം സൂക്ഷിച്ചു വച്ചിരുന്നു. അത് ബ്ലോക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറി കിറ്റ് വിതരണത്തിനു നൽകി ജീവിതത്തിലെ ഈ പ്രത്യേക ദിവസത്തിൽ കരുതലും സ്‌നേഹവും പങ്കുവയ്ക്കുകയാണ് ഈ കുടുംബം. പ്രവാസിയായിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ ഫാം നടത്തുകയാണ്. ''ഒരേ തീയതിയിൽ ജന്മദിനം ലഭിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. രണ്ടും സുഖ പ്രസവമായിരുന്നു. എല്ലാവരുടേയും ജന്മദിനം ഒരേ ദിവസമായപ്പോൾ സന്തോഷം തോന്നി'' അനീഷ് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP