Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ഇത്രയുമൊക്കെ കഷ്ടപ്പെട്ടിട്ടും ആരും എന്താണ് എന്നെ അഭിനന്ദിക്കാത്തത് ? കൊറോണയിൽ മരണം ഒരു ലക്ഷം ആവുമ്പോൾ ട്രംപിന്റെ നിരാശ വേണ്ടത്ര ക്രെഡിറ്റ് കിട്ടാത്തതിൽ; അമേരിക്കൻ പ്രസിഡണ്ടിന്റെ അടുത്ത വിവരക്കേട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷത്തിനു അടുത്തെത്തുമ്പോൾ

ഞാൻ ഇത്രയുമൊക്കെ കഷ്ടപ്പെട്ടിട്ടും ആരും എന്താണ് എന്നെ അഭിനന്ദിക്കാത്തത് ? കൊറോണയിൽ മരണം ഒരു ലക്ഷം ആവുമ്പോൾ ട്രംപിന്റെ നിരാശ വേണ്ടത്ര ക്രെഡിറ്റ് കിട്ടാത്തതിൽ; അമേരിക്കൻ പ്രസിഡണ്ടിന്റെ അടുത്ത വിവരക്കേട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷത്തിനു അടുത്തെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോക സാമ്പത്തിക ശക്തിയായ അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തിൽ ഏറെയായിക്കഴിഞ്ഞു. മരണം 1 ലക്ഷമാകുവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം മതി എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. അപ്പോഴും പ്രസിഡണ്ട് ട്രംപിന് സങ്കടം തന്റെ പ്രവർത്തനങ്ങൾ പ്രകീർത്തിക്കപ്പെടുന്നില്ല എന്നതിലാണ്. തന്റെ ഭരണ നിർവ്വഹണ വിഭാഗത്തിന് കൊറോണയെ ചെറുക്കാൻ കാഴ്‌ച്ചവച്ച നല്ല പ്രകടനത്തിന്റെ പേരിൽ നല്ല അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ ഇതിനായി കഷ്ടപ്പെട്ട തന്നെ ആരും അഭിനന്ദിക്കുന്നില്ല എന്നായിരുന്നു ഇന്നലെ അദ്ദേഹം ട്വീറ്റ് ചെയ്തത്.

ചൈന വൈറസ് എന്നുകൂടി അറിയപ്പെടുന്ന കൊറോണ വൈറസിനെ ചെറുക്കുന്ന കാര്യത്തിൽ രാജ്യം മെച്ചപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചെന്ന് എല്ലാവരും പറയുന്നു. എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഹോങ്കോംഗിനെ വരുതി നിർത്താൻ ചൈന ശക്തിയായ നിയമനിർമ്മാണവുമായി രംഗത്ത് വരുന്ന സമയത്ത് ചൈനാ- അമേരിക്കൻ ബന്ധം കൂടുതൽ വഷളാവുകയാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ ട്വീറ്റ്.

വിവിധ സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കാനായി. വെന്റിലേറ്ററുകൾ, ടെസ്റ്റിങ് കിറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് പല സംസ്ഥാന ഗവർണർമാർക്കും ആശ്വാസം പകര്ന്നു. അദ്ദേഹം തുടരുന്നു. എന്നാൽ എന്റെ ജീവിതം നിങ്ങളുടെ പരസ്യത്തിനുള്ളതല്ല എന്ന പ്ലക്കാർഡ് ഉയർത്തി നഴ്സുമാർ അടക്കം നിരവധി ആരോഗ്യ പ്രവർത്തകർ ഇതിനെതിരെ രംഗത്തെത്തി.

അതിനിടയിൽ, തന്റെ എതിർ സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡണ്ടുമായ ജോ ബിഡനെതിരെ ശക്തിയായി രംഗത്ത് വരാനും ട്രംപ് മടിച്ചില്ല. ചൈനയോടെ ഇത്ര ദുർബലമായി പെരുമാറിയ മറ്റൊരു വ്യക്തി കഴിഞ്ഞ 50 വർഷത്തിനുള്ളിൽ അമേരിക്കയിൽ ഉണ്ടായിട്ടില്ല എന്നാണ് ബിഡനെ കുറിച്ച് ട്രംപ് പറഞ്ഞത്. ചൈനാക്കാർക്ക് ആവശ്യമായതൊക്കെ, ലാഭകരമായ വ്യാപാരകരാറുകൾ അടക്കം ബിഡൻ ഉൾപ്പെടുന്ന ഭരണകൂടം നൽകിയെന്ന് ആരോപിച്ച ട്രംപ് താൻ അതൊക്കെ ഇപ്പോൾ തിരിച്ചെടുക്കുകയാണെന്നും പറഞ്ഞു.

കോവിഡ്-19 എന്ന മഹാവ്യാധിയെ നേരിടുന്നതിൽ സ്വീകരിച്ച നടപടികൾക്കെതിരെ ഉയരുന്ന പ്രതിഷേധവും, തകർന്ന സാമ്പത്തിക രംഗവും കടുത്ത വെല്ലുവിളിയായി നിലനിൽക്കുമ്പോൾ, ചൈനാ വിരോധം ഉയർത്തി അതിനെ നേരിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചൈനയിൽ നിന്നുള്ള യാത്രാവിലക്ക് നിരോധിച്ചപ്പോൾ തന്നെ സെനോഫോബിക് (അപരിചിതരേയും വിദേശികളേയും അകാരണമായി വെറുക്കുന്ന ഒരുതരം മാനസികാവസ്ഥയുള്ള വ്യക്തി) എന്നാണ് ജോ ബിഡൻ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിനു ശേഷം 44,000 അമേരിക്കൻ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെയും എതിർത്തു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോൾഫ് കാർട്ടിൽ നിന്നും ട്വീറ്റ് ചെയ്യുന്നതിനുമപ്പുറം ഒരു പ്രസിഡണ്ടിന് ചെയ്തുതീർക്കാൻ കടമകൾ ഏറെയുണ്ടെന്നായിരുന്നു ജോ ബിഡന്റെ പ്രതികരണം. കോവിഡ് 19 എന്ന മഹാവ്യാധിയെ ചെറുക്കാൻ ട്രംപ് ഭരണകൂടം ഒരു തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല എന്നും അതാണ് ഇന്ന് ഇത്ര വലിയൊരു ദുരന്തത്തിന് കാരണമായി തീർന്നതെന്നുമായിരുന്നു ജോ ബിഡൻ ആരോപിച്ചത്. വേണ്ട സമയത്ത് ആവശ്യമായ നടപടികെളെടുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു.

ട്രംപിന്റെ ട്വീറ്റ് വരുന്നതിന് തൊട്ടുമുൻപായി ഭരണകൂടത്തിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിന്റെ ട്വീറ്റ് വന്നിരുന്നു. രോഗവ്യാപനം കുറയുകയാണെന്നും, മരണ സംഖ്യയും ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണവും ക്രമമായി കുറഞ്ഞുവരികയാണെന്നും ചൂണ്ടിക്കാട്ടിയ ട്വീറ്റിൽ ഭരണകൂടത്തിന്റെ നടപടികൾ ഫലം കണ്ടുതുടങ്ങി എന്നും അവകാശപ്പെട്ടിരുന്നു. അമേരിക്ക പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP