Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും: എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അണുവിമുക്തമാക്കി ഫയർ ഫോഴ്‌സ്: വിദ്യാർത്ഥികളെ ക്ലാസിലേക്ക് കയറ്റുക പനിയില്ലെന്ന് ഉറപ്പാക്കിയ ശേഷം

അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും: എല്ലാ പരീക്ഷാ കേന്ദ്രങ്ങളും അണുവിമുക്തമാക്കി ഫയർ ഫോഴ്‌സ്: വിദ്യാർത്ഥികളെ ക്ലാസിലേക്ക് കയറ്റുക പനിയില്ലെന്ന് ഉറപ്പാക്കിയ ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അതീവ സുരക്ഷാ സന്നാഹങ്ങളോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നു പുനരാരംഭിക്കും. ഇന്നു മാത്രം 4,78,795 കുട്ടികൾ പരീക്ഷയെഴുതും. ഇന്നു രാവിലെ 9.45നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45ന് എസ്എസ്എൽസി കണക്കു പരീക്ഷയും നടക്കും. 13 ലക്ഷത്തോളം കുട്ടികളാണു 30 വരെ പരീക്ഷ എഴുതുന്നത്. നാളെ രാവിലെ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ തുടങ്ങും. അര മണിക്കൂർ മുൻപെങ്കിലും വിദ്യാർത്ഥികൾ സ്‌കൂളിലെത്തണം.

ലോക്ഡൗൺ തീരുംമുൻപേ പരീക്ഷകൾ നടത്തുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. മാർഗനിർദേശങ്ങൾ അനുസരിച്ചും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചുമാണ് പരീക്ഷകൾ നടത്തുന്നതെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. പരീക്ഷ പ്രമാണിച്ച് കെഎസ്ആർടിസി 343 അധിക സർവീസുകൾ നടത്തും. വിദ്യാർത്ഥികൾ പകുതി നിരക്ക് നൽകിയാൽ മതി. കുട്ടികളുമായുള്ള വാഹനങ്ങൾ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയർ ഫോഴ്‌സ് അണുവിമുക്തമാക്കി. എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്‌കാനർ ഉപയോഗിച്ചു പരിശോധിച്ച് പനിയില്ലെന്ന് ഉറപ്പാക്കും. ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ. ഉത്തരക്കടലാസ് പ്ലാസ്റ്റിക്, പേപ്പർ കവറുകളിലാക്കും. 7 ദിവസം കഴിഞ്ഞേ മൂല്യനിർണയം നടത്തൂ.

വിദ്യാർത്ഥികൾ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയാൽ ഉടൻ സോപ്പ് തേച്ച് കുളിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ ഗ്ലൗസ് ഐഎംഎയുടെ സഹായത്തോടെ ശേഖരിച്ച് സംസ്‌കരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP