Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള മരുന്നു പരിശോധന സസ്പെൻഡ് ചെയ്ത് ലോകാരോഗ്യ സംഘടന; ഇന്ത്യൻ അദ്ഭുത മരുന്ന് ഉപയോഗിച്ചാൽ ഹൃദയാഘാതമെന്ന് ഉറപ്പായതോടെ അവസാനിച്ചത് മലേറിയക്കെതിരെയുള്ള മരുന്നിന്റെ വിപണി സാധ്യതകൾ; രണ്ടാഴ്‌ച്ച താൻ ഫലപ്രദമായി ഇത് കഴിച്ചെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്ക് ഇടയിൽ കൊറോണാ കാലത്തെ വിവാദ മരുന്നിന്റെ ഭാവി കൂമ്പിടിഞ്ഞു

ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള മരുന്നു പരിശോധന സസ്പെൻഡ് ചെയ്ത് ലോകാരോഗ്യ സംഘടന; ഇന്ത്യൻ അദ്ഭുത മരുന്ന് ഉപയോഗിച്ചാൽ ഹൃദയാഘാതമെന്ന് ഉറപ്പായതോടെ അവസാനിച്ചത് മലേറിയക്കെതിരെയുള്ള മരുന്നിന്റെ വിപണി സാധ്യതകൾ; രണ്ടാഴ്‌ച്ച താൻ ഫലപ്രദമായി ഇത് കഴിച്ചെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്ക് ഇടയിൽ കൊറോണാ കാലത്തെ വിവാദ മരുന്നിന്റെ ഭാവി കൂമ്പിടിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ന്തൊക്കെയായിരുന്നു; കൊറോണയ്ക്ക് ഫലപ്രദമായ മരുന്ന്, ദിവസേന ഇത് കഴിക്കുന്നതുകൊണ്ട് തനിക്ക് കൊറോണ വരില്ല, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇതെത്തിച്ച് അമേരിക്കകാരെ രക്ഷിക്കും അവസാനം പവനായി ശവമായി. ട്രംപിന്റെ പ്രിയ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ ഇനിമുതൽ കൊറോണ രോഗികളിൽ പരീക്ഷിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ്, ഈ ആന്റി - മലേറിയൽ മരുന്ന് കോവിഡ് 19 രോഗികളിൽ പരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന താത്ക്കാലിക വിലക്കേർപ്പെടുത്തിയത്.

അമേരിക്കയി കൊറോണാ വ്യാപനം ശക്തിപ്രാപിക്കുവാൻ ആരംഭിച്ചതോടെ ഈ മരുന്നിനെ കുറിച്ച് ആവേശത്തോടെയായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നത്. എഫ് ഡി എ യും, വൈറ്റ്ഹൗസ് കൊറോണ നിവാരണ സമിതിയുടെ തലവൻ തുടങ്ങി, വൈദ്യശാസ്ത്ര രംഗത്തെ പല പ്രമുഖരും ഈ മരുന്നിനെതിരെ രംഗത്ത് വന്നപ്പോഴും മെഡിക്കൽ സയൻസിൽ ഒരു യോഗ്യതയുമില്ലാത്ത ട്രംപ് മാത്രം ഹൈഡ്രോക്സിക്ലോറോക്വിനിനായി പോരാട്ടം തുടർന്നു. ഈ മരുന്നിനെ എതിർക്കുന്നവർ തന്റെ ശത്രുക്കളാണ് എന്ന് പ്രസ്താവിക്കുന്നിടം വരെ കാര്യങ്ങൾ എത്തിച്ചേർന്നു.

ചൈനയിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്ന അവകാശവാദം ഉയർന്നിരുന്നെങ്കിലും അതിന് ഉപോത്കലമായ തെളിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും അമേരിക്കയിലും ചില രോഗികളിൽ ഈ മരുന്ന് പരീക്ഷിക്കാൻ ആരംഭിച്ചു. അതിനിടയിൽ കഴിഞ്ഞ ദിവസമാണ് ആറു ഭൂഖണ്ഡങ്ങളിലായി ഒരു ലക്ഷത്തോളം കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ ഈ മരുന്ന് ഉപയോഗശൂന്യം മാത്രമല്ല, അപകടകാരി കൂടിയാണെന്ന് കണ്ടെത്തിയത്.

ഹൈഡ്രോക്സിക്ലോറോക്വിനോ അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും ക്ലോറോക്വിനുകളൊ ഉപയോഗിക്കുന്ന കോവിഡ് 19 രോഗികളിൽ മരണസാദ്ധ്യത വളരെ കൂടുതലാണെന്നായിരുന്നു പഠന റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ സസ്പെൻഡ് ചെയ്തുകൊണ്ട് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകാരോഗ്യ, വൈറസിനെതിരെ നാല് മരുന്നുകളും അതിന്റെ വ്യത്യസ്ത സംയോജിതങ്ങളും ഫലവത്താവുമോ എന്നറിയുവാനായി നടത്തുന്ന പഠനത്തിൽ നിന്നും ട്രംപിന്റെ അദ്ഭുത മരുന്നിനെ ഒഴിവാക്കുകയാണെന്നും ഗവേഷകർ അറിയിച്ചു.

ക്ലിനിക്കൽ ട്രയലുകളുടെ ഭാഗമായല്ലാതെ, കോവിഡ് രോഗികളെ ചികിത്സിക്കുവാൻ ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നതിനെ സംഘടന നേരത്തേയും എതിർത്തിരുന്നു. മലേറിയ പോലെ, ചെറുക്കുവാൻ ശരീരത്തിന് സ്വയം പ്രതിരോധശേഷിയുള്ള രോഗങ്ങൾക്ക് ഇത് ഫലവത്താണെന്ന് പറയുന്ന ആരോഗ്യ വിദഗ്ദർ പക്ഷെ, അത്തരത്തിൽ ഒരു പ്രതിരോധ ശേഷി പുതിയതായി ഉണ്ടാക്കിയെടുക്കാൻ ഇതിനാവില്ലെന്നും പറയുന്നു. അതേ സമയം റെംഡെസിവിർ, എച്ച് ഐ വി ക്കുള്ള മറ്റൊരു മരുന്ന് തുടങ്ങി നാല് മരുന്നുകളും അതിന്റെ വ്യത്യസ്ത സംയോജിതങ്ങളും ഉപയോഗിച്ചുള്ള പരീക്ഷണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

1940-ൽ മലേറിയയുടെ ചികിത്സക്കായി അംഗീകരിക്കപ്പെട്ട മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. ആർത്രിറ്റിസ്, ലപ്പസ് തുടങ്ങിയ രോഗങ്ങൾക്കും ഇത് നിർദ്ദേശിച്ചു വരുന്നു. കൊറോണയുടെ ആദ്യകാലങ്ങളിൽ ഈ മരുന്ന് ആന്റിബയോട്ടിക്കുമായി ചേർത്ത് ഉപയോഗിച്ചാൽ ഫലവത്താണെന്ന ശ്രുതി പരന്നിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ഈ മരുന്നിന് ആന്റി-കൊറോണ ഔഷധം എന്ന നിലയിൽ പ്രചുര പ്രചാരം നൽകിയത്.

എന്നാൽ യു എസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ ഉൾപ്പടെയുള്ളവ ഈ മരുന്ന് കൊറോണയുടെ ചികിത്സക്കായി ഉപയോഗിക്കുന്നതിൽ ആദ്യം മുതൽക്കേ എതിരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP