Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റിൽ നിന്ന് പൊതുമാപ്പ് ലഭിച്ചിട്ടുള്ള മലയാളുമായുള്ള ആദ്യവിമാനം നാളെ;സർവീസുകൾ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും; ഓരോ വിമാനത്തിലും എത്തുക 150ലധികം യാത്രക്കാർ

മറുനാടൻ ഡെസ്‌ക്‌

കുവൈറ്റ് സിറ്റി:പൊതുമാപ്പ് ലഭിച്ച മലയാളികളുമായുള്ള ആദ്യ വിമാനങ്ങൾ ചെവ്വാഴ്ച കോഴിക്കോട്,കൊച്ചി, എന്നിവടങ്ങളിലേക്കാണ് പുറപ്പെടുന്നത്. ആദ്യ സർവീസ് നാളെ കോഴിക്കോട്ടേക്കാണ്. ഉച്ചയക്ക് 12.30-ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാത്രി പത്ത്മണിയോടെ കോഴിക്കോട്ട് എത്തും. രണ്ടാമത്തെ വിമാനവും നാളെ തന്നെ നെടുമ്പാശേരിയിലേക്കാണ്.

ഉച്ച കഴിഞ്ഞ് 3.30-ന് പുറപ്പെടുന്ന വിമാനം വെളുപ്പിനെ ഒരു മണിക്ക് ശേഷം നെടുമ്പാശേരിയിലെത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ജസീറ എയർവേഴസാണ് സർവീസ് നടത്തുന്നത്. ഒരോ വിമാനത്തിലും 150-ഓളം യാത്രക്കാരുണ്ടാവും. പഞ്ചാബിലെ ജലന്തറിലേക്കും നാളെ ഒരു സർവീസ് ഉണ്ടാകും. വൈകുനേരം 4.45-ന്.

ബുധനാഴ്ചയും ഒരു വിമാനസർവീസ് നെടുമ്പാശേരിയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ,വരും ദിവസങ്ങളിലായി ജയ്പൂർ,അഹമദാബാദ് എന്നീവടെങ്ങളിലേക്കും പൊതുമാപ്പകാരുമായി സർവീസ് നടത്തുന്നുണ്ട്.

7,100-ൽ അധികം ഇന്ത്യക്കാർ കുവൈത്ത് സർക്കാറിന്റെ ആനുകൂല്ല്യം ലഭിച്ച് ഒരു മാസത്തിലേറെയായി വിവിധ ഷെൽട്ടറുകളിലായി അധികൃതരുടെ ചെലിവിൽ കഴിഞ്ഞ് വരുകയാണ്. ഇതിൽ, കഴിഞ്ഞ ആഴ്ച മൂന്ന് വിമാനങ്ങളിലായി 424 പേർ
വിജയവാഡയിലേക്കും ലഖ്നൗവിലേക്കുമായി പോയി. ഈ ഘട്ടത്തിൽ കേരളത്തിലേത് അടക്കം 7 സർവീസുകളാണുള്ളത്.

അത്പോലെ തന്നെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആറ് വിമാന സർവീസുകൾ ഈ മാസം 28- മുതൽ ജൂൺ നാലിനുള്ളിൽ കേരളത്തിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം,നെടുമ്പാശേരി,കോഴിക്കോട്,കണ്ണൂർ എന്നീ കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുമാണ് അത്. ഇതിൽ, തിരുവനന്തപുരത്തേക്കും 28-നും ജൂൺ ഒന്നിനും, കോഴിക്കോേട്ടക്ക് 29-നും അടുത്തമാസം നാലിനുമായി രണ്ട് സർവീസുകളാണ്. 30-ന് കണ്ണൂർക്കും ജൂൺ രണ്ടിന് നെടുമ്പാശേരിയിലേക്കുമാണ് മറ്റ് സർവീസുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP