Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ; ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ; മിന്നൽ മുരളി സെറ്റ് പൊളിച്ച സംഭവത്തിൽ പ്രതികരണവവുമായി നടൻ ഷറഫുദ്ദീൻ

മറുനാടൻ ഡെസ്‌ക്‌

മിന്നൽ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചതിൽ പ്രതികരണവുമായി നടൻ ഷറഫുദീൻ. ഈ പണി വല്ല പാറമടയിലും പോയി ചെയ്തിരുന്നെങ്കിൽ നാലു കാശ് കിട്ടുമായിരുന്നുവെന്നും അതുവഴി ഇപ്പോൾ സാമ്പത്തിക പ്രശ്‌നം നേടിരുന്നവരെ സഹായിക്കാനാകുമായിരുന്നുവെന്നും ഷഫറുദ്ദീൻ കുറിക്കുന്നു.

ഷറഫുദീൻ ഇതു സംബന്ധിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് :-

'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ..

ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ, അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ, ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ? നല്ല കഷ്ട്ടപെട്ടു വെയിൽ കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !

ഈ സിനിമയുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ. നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ്. അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ?? എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നു വിളിക്കുന്നു ! വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ. ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP