Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ഉദ്ഘാടനച്ചടങ്ങിൽ ഞാനും മറ്റുള്ളവരും സാമൂഹിക അകലം പാലിച്ചിരുന്നു...മാസ്‌കും ധരിച്ചിരുന്നു...എങ്കിലും സുരക്ഷാർത്ഥം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ പ്രവർത്തകർ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്; പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ഞാൻ ഹോം ക്വാറന്റൈൻ തുടരുന്നതാണ്; എത്രയും പെട്ടെന്ന് നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു; പൊതുപരിപാടി പങ്കെടുത്ത് ക്വാറന്റൈനിലായ സംഭവം വിവരിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊതുപരിപാടിയിൽ പങ്കെടുത്ത നടൻ സുരാജ് വെഞ്ഞാറമ്മൂടിനോട് ക്വാറൻൈൻ നിർദ്ദേശിച്ച് ആരോഗ്യ വിഭാഗം. വെഞ്ഞറമ്മൂട് സഹകരണ ബാങ്ക് നടപ്പിലാക്കിയ പുരയിടം ഏറ്റെടുത്ത് നടത്തുന്ന കാർഷിക പരിപാടിക്കായി നടൻ തന്റെ വീട്ട് പുരിടവും വിട്ടു നൽകിയിരുന്നു.

കഴിഞ്ഞ 23ന് വാമനപുരം എംഎൽഎ ഡി കെ മുരളി ഉദ്ഘാടനം ചെയ്ത ചടങ്ഭങിൽ മുഖ്യാതിഥിയായി താരവും പങ്കെടുത്തിരുന്നു. ഈ വേദിയിൽ പങ്കെടുത്ത വെഞ്ഞാറമ്മൂട് എസ്‌ഐ തലേദിവസം കസ്റ്റഡിയിലെടുത്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്‌ഐ ഉൾപ്പടെ സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്.യോഗസ്ഥക്കും ക്വാറന്റൈൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുത്ത നടൻ സുരാജിനോടും ക്വാറന്റൈൻ പോകാൻ ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിരിക്കുന്നത്.

സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ചാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് സുരാജ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എന്നാൽ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശം പാലിച്ച് താൻ ക്വാറന്റൈൻ തുടരുകാണെന്നാണ് നടൻ പറയുന്നത്. എസ്‌ഐ ഉൾപ്പെടയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ തുടരാനാണ് ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശം.

ഇതോടെ താരം വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ ഹോം ക്വാറന്റൈൻ നടപടികൾ തുടങ്ങി. നിർദ്ദേശങ്ങൾ ഉത്തരവാദിത്തത്തോടെ അംഗീകരിക്കുന്നെന്നും എത്രയും പെട്ടന്ന് നേരിൽ കാണാമെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-


Dear Friends,
കേരള സർക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുള്ള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാൻ വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്കിനു വിട്ടു നൽകുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎൽഎ ശ്രീ. ഡി കെ മുരളി നിർവഹിക്കുകയും ഞാൻ ആ ചടങ്ങിൽ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങിൽ വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടറും പങ്കെടുത്തിരുന്നു.എന്നാൽ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്.അതിനാൽ പൊലീസ് ഇൻസ്‌പെക്ടറും മറ്റു പൊലീസുകാരും ഇപ്പോൾ ഹോം ക്വാറന്റയിനിൽ ആണ്.

ആ ഉദ്ഘാടനച്ചടങ്ങിൽ ഞാനും മറ്റുള്ളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്‌കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാർത്ഥം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ പ്രവർത്തകർ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാൽ ഞാൻ ഹോം ക്വാറന്റയിനിൽ തുടരുന്നതാണ്...കോവിഡ് പ്രതിരോധ ത്തിൽ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലർത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവർത്തകർ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങൾ അർഹിക്കുന്നു.എത്രയും പെട്ടെന്ന് നേരിൽ കാണാമെന്ന വിശ്വാസത്തോടെ
നിങ്ങളുടെ
സുരാജ് വെഞ്ഞാറമൂട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP