Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക് ഡൗൺ ചട്ടം ലംഘിച്ച് സീരിയൽ ഷൂട്ടിങ് നടക്കുന്നുവെന്ന് പരാതി; ജീപ്പിൽ പാഞ്ഞ് ചെന്ന് ചാടിയിറങ്ങി നോക്കുമ്പോൾ എസ്‌ഐ നെഞ്ചിൽ കൈവച്ചു..എന്റെ ദൈവമേ ഇതെപ്പോ? അഭിനയിക്കാൻ മേക്കപ്പിട്ട് റെഡിയാകുന്ന തലസ്ഥാനത്തെ കൊറോണ ചാർജുള്ള ഡിവൈഎസ്‌പി; ചെയ്യുന്നത് ശരിയാണോ എന്ന ചോദിച്ചപ്പോൾ ഉത്തരമില്ലാതെ പൊലീസ് ഉന്നതൻ; ഏഷ്യാനെറ്റിലെ 'വാനമ്പാടി'യുടെ ഷൂട്ടിങ് നടക്കുന്നതായി മറുനാടനോട് സമ്മതിച്ച് ആര്യങ്കോട് പൊലീസ്

ലോക് ഡൗൺ ചട്ടം ലംഘിച്ച് സീരിയൽ ഷൂട്ടിങ് നടക്കുന്നുവെന്ന് പരാതി; ജീപ്പിൽ പാഞ്ഞ് ചെന്ന് ചാടിയിറങ്ങി നോക്കുമ്പോൾ എസ്‌ഐ നെഞ്ചിൽ കൈവച്ചു..എന്റെ ദൈവമേ ഇതെപ്പോ? അഭിനയിക്കാൻ മേക്കപ്പിട്ട് റെഡിയാകുന്ന തലസ്ഥാനത്തെ കൊറോണ ചാർജുള്ള ഡിവൈഎസ്‌പി;  ചെയ്യുന്നത് ശരിയാണോ എന്ന ചോദിച്ചപ്പോൾ ഉത്തരമില്ലാതെ പൊലീസ് ഉന്നതൻ; ഏഷ്യാനെറ്റിലെ 'വാനമ്പാടി'യുടെ ഷൂട്ടിങ് നടക്കുന്നതായി മറുനാടനോട് സമ്മതിച്ച് ആര്യങ്കോട് പൊലീസ്

എം മനോജ് കുമാർ

 തിരുവനന്തപുരം: ലോക്ക് ഡൗൺ മാർഗനിർദ്ദേശം ലംഘിച്ച് ആര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സീരിയൽ ഷൂട്ടിങ് നടത്തുന്നതായി നാട്ടുകാരുടെ പരാതി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി സീരിയലാണ് ഈ രീതിയിൽ ഷൂട്ട് ചെയ്യുന്നത്. പ്രമുഖ സിനിമാ നിർമ്മാതാവായ രജപുത്ര രഞ്ജിത്ത് ആണ് ഈ സീരിയലിന്റെ നിർമ്മാതാവ്. ഉന്നത സ്വാധീനം മറയാക്കിയാണ് സീരിയൽ ഷൂട്ടിങ് നടത്തുന്നത് എന്നാണ് ഉയരുന്ന പരാതി. ഇൻഡോറിൽ പത്ത് പേരെ വെച്ച് സീരിയൽ ഷൂട്ടിങ് നടത്താമെന്നു തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇതിന്റെ മറവിലാണ് വാനമ്പാടി ഷൂട്ട് പുരോഗമിക്കുന്നത് എന്നാണ് അറിയുന്നത്. ദിവസവും ഷൂട്ട് ആര്യങ്കോട് നടക്കുന്നുണ്ട്. പത്ത് പേരെ വെച്ച് ഷൂട്ടിങ് നടത്താൻ അനുമതി നൽകിയുള്ള ഉത്തരവ് ഇറങ്ങിയോ എന്ന സംശയം നിലനിൽക്കുന്നുമുണ്ട്. ഒരു മന്ത്രി ഓഫീസിൽ നിന്നുള്ള സ്‌പെഷ്യൽ പെർമിഷൻ ഷൂട്ടിങ് സംഘത്തിനു ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്ന വിവരം. നാട്ടുകാരിൽ ചിലർ പരാതി നൽകിയെങ്കിലും ഈ പരാതിയും ഒതുക്കപ്പെട്ടതായി സൂചനയുണ്ട്.

പത്ത് പേരിൽ താഴെ എന്ന് പറഞ്ഞു മുപ്പതോളം പേരെ സംഘടിപ്പിച്ചിട്ടുള്ള ഷൂട്ടിങ് ആണ് നടക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചനകൾ. പത്ത് പേരെ മാത്രം വെച്ച് ഒരു സീരിയൽ എങ്ങിനെ ഷൂട്ട് ചെയ്യും എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. ലൈറ്റ് അപ്പ് ചെയ്യാൻ തന്നെ അഞ്ചോളം പേർ വേണം. ഡയരക്ടർ, നടീനടന്മാർ, ക്യാമറ, മറ്റ് അണിയറ പ്രവർത്തകർ എന്നിവർ തന്നെ വരുമ്പോൾ പത്തിൽ കൂടുതൽ പേർ നിർബന്ധമായും സംഘത്തിൽ കാണും. ഇന്നലെ ആര്യങ്കോട് എസ്‌ഐയും സംഘവും ഷൂട്ടിങ് സ്ഥലത്ത് പോയിരുന്നു. ഷൂട്ടിങ് സംഘത്തെ താക്കീത് ചെയ്തു മടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. കൊറോണ ചാർജ് ഉള്ള ഒരു ഡിവൈഎസ്‌പി കൂടി ഷൂട്ടിംഗിൽ പങ്കെടുക്കുന്നുണ്ട്. ഇദ്ദേഹത്തെ കണ്ടിട്ടാണ് എസ്‌ഐയും സംഘവും മടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. ചെയ്യുന്നത് ശരിയാണോ സാറേ എന്ന് എസ്‌ഐ ചോദിച്ചതായാണ് വിവരം.

ഷൂട്ടിങ് സ്ഥലത്ത് പോയ കാര്യം ആര്യങ്കോട് എസ്‌ഐ മറുനാടനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പത്ത് പേരിൽ താഴെ മാത്രമേ ആളുകൾ ലൊക്കേഷനിൽ കണ്ടുള്ളൂ എന്നാണ് എസ്‌ഐ മറുനാടനോട് ഇന്നു പറഞ്ഞത്. ഇൻഡോറിൽ പത്ത് പേരെ വെച്ച് ഷൂട്ടിങ് നടത്താം എന്ന് ഉത്തരവ് ഉണ്ട് എന്നാണ് അറിയുന്നത് എന്നാണ് എസ്‌ഐ പറഞ്ഞത്. പത്തിൽ കുറവ് ആളുകൾ അല്ല മുപ്പതോളം ആളുകൾ ഉണ്ട് എന്നാണ് നാട്ടുകാർ മറുനാടനു നൽകിയ വിവരം. പ്രത്യേക റൂമുകളിൽ നടീ-നടന്മാരെയും മറ്റു അണിയറ പ്രവർത്തകരെയും താമസിപ്പിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

സീരിയലിൽ അഭിനയിക്കുന്ന ഡിവൈഎസ്‌പിയും ഈ കാര്യത്തിൽ ഖിന്നനാണ് എന്നാണ് ലഭിക്കുന്ന വിവരം. കൊറോണ, ലോക്ക് ഡൗൺ പ്രശ്‌നങ്ങളുടെ സീരിയസ്‌നെസ് ഡിവൈഎസ്‌പിക്ക് അറിയാം. അതുകൊണ്ട് തന്നെ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സീരിയൽ സംവിധായകനായ ആദിത്യനോട് ഡിവൈഎസ്‌പി തന്നെ പറഞ്ഞതായാണ് വിവരം. നടികളും ഈ കാര്യത്തിൽ സംവിധായകനോട് പൊട്ടിത്തെറിച്ചതായാണ് സൂചനകൾ. എന്തെങ്കിലും കാര്യത്തിൽ ക്വാറന്റൈനിൽ പോകേണ്ടി വന്നാൽ കുട്ടികളുടെ സംരക്ഷണം സംവിധായകൻ തന്നെ ഏറ്റെടുക്കേണ്ടി വരും എന്നാണ് നടികൾ സംവിധായകനെ അറിയിച്ചത്.

സംവിധായകനും അസ്വസ്ഥനാണ് എന്നാണ് ലൊക്കേഷനിൽ നിന്നും ലഭിക്കുന്ന വിവരം. ഇവിടുത്തെ ചോറ് തിന്നുന്ന ചിലർ തന്നെയാണ് ഒറ്റിക്കൊടുക്കുന്നത് എന്നാണ് പൊട്ടിത്തെറിച്ച സംവിധായകന്റെയും പ്രതികരണം എന്നാണ് ലഭിച്ച വിവരം. സീരിയൽ സംഘടനകളും ഷൂട്ടിങ് കാര്യത്തിൽ പ്രതിഷേധിക്കുന്നുണ്ട്. ഇവർ സംവിധായകനെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഷൂട്ടിങ് ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാരും ഭീതിയിലാണ്. ലോക്ക് ഡൗൺ കാലത്ത് പുറത്ത് നിന്നുള്ളവർ എത്തുന്നതിലാണ് ആശങ്ക പടരുന്നത്. ആളുകൾ കൂടുതലുണ്ട് എന്ന് മനസിലാക്കിയിട്ടും പൊലീസ് അനങ്ങാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP