Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലം ചെറിയ പള്ളി പ്രവേശനതർക്കം: ഓർത്തഡോക്‌സ് പക്ഷത്തിന്റെ ഹർജി തള്ളിയ മുൻസിഫ് കോടതി വിധിക്ക് സ്‌റ്റേ; ഹൈക്കോടതി സ്‌റ്റേ ചെയ്തത് തോമസ് പോൾ റമ്പാന്റെ ഒറിജിനൽ സ്യൂട്ട് തള്ളിയ വിധി; യാക്കോബായ പക്ഷത്തിന് എതിരായ മുൻ വിധികൾ അതേ പോലെ നിലനിർത്തിയ ഉത്തരവ് ആശ്വാസകരമെന്ന് റമ്പാൻ

കോതമംഗലം ചെറിയ പള്ളി പ്രവേശനതർക്കം: ഓർത്തഡോക്‌സ് പക്ഷത്തിന്റെ ഹർജി തള്ളിയ മുൻസിഫ് കോടതി വിധിക്ക് സ്‌റ്റേ; ഹൈക്കോടതി സ്‌റ്റേ ചെയ്തത് തോമസ് പോൾ റമ്പാന്റെ ഒറിജിനൽ സ്യൂട്ട് തള്ളിയ വിധി; യാക്കോബായ പക്ഷത്തിന് എതിരായ മുൻ വിധികൾ അതേ  പോലെ നിലനിർത്തിയ ഉത്തരവ് ആശ്വാസകരമെന്ന് റമ്പാൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മാർത്തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കേസ്സിൽ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ഹർജി തള്ളി കൊണ്ടുള്ള കോതമംഗലം മുൻസിഫ് കോടതിയുടെ വിധി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു. ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ ഈ വിഷയത്തിൽ നൽകിയിരുന്ന ഒറിജിനൽ സൂട്ടാണ് കോതമംഗലം മുൻസിഫ് കോടതി തള്ളിയത്.

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ വികാരിയായ തനിക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും ആ വശ്യമായ നിയമ സഹായം ലഭ്യമാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഈ ഹർജി പരിഗണിച്ച്, ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇതിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ ഉത്തരവുകളും ഉൾപ്പെടും.മുൻസിഫ് കോടതി ഈ ഹർജി തള്ളിയതോടെ ഇതൊക്കെ അസാധുവാകും എന്നും ഇനി ആദ്യം മുതൽ റമ്പാ ച്ചൻ കേസ് നടത്തേണ്ടിവരുമെന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്റെ പ്രചാരണം.

എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് മുന്നിൽ ഇപ്പോൾ ശരിയായ വഴി തുറന്നിരിക്കുകയാണെന്നും ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്താൽ ഉടൻ കാര്യങ്ങൾ മാറിമറിയുമെന്നുമായിരുന്നു ഓർത്തഡോക്‌സ് പക്ഷത്തിന്റെ വാദം. ഈ സാഹചര്യത്തിലാണ് ഇന്ന് സൂട്ട് തള്ളി കൊണ്ടുള്ള കോതമംഗലം മുൻസിഫ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതായുള്ള വിവരം ഓർത്തഡോക്‌സ് പക്ഷം പുറത്തുവിടുന്നത് . മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ഒറിജിനൽ സൂട്ടിന്റെ അടിസ്ഥാനത്തിലുള്ള മുൻ കോടതി വിധികൾ എല്ലാം അതെപടി നില നിർത്തി കൊണ്ടാണ് ഹൈക്കോടതി ഉത്തരവായിട്ടുള്ളതെന്നും ഇത് ഏറെ ആശ്വാസകരമാണെന്നും തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP