Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് വാകത്താനം പള്ളിയിലെ കണക്ക് നോക്കാൻ; വരാൻ വൈകിയപ്പോൾ തിരഞ്ഞുപോയ ഭാര്യ കണ്ടത് പള്ളിമുറിയിൽ തൂങ്ങി നിൽക്കുന്ന ട്രസ്റ്റിയെ; ആത്മഹത്യാകുറിപ്പിലുള്ളത് സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കുന്നെന്നും; ഏജീസ് ഓഫീസിൽ നിന്നും വിരമിച്ച ജോസഫ് നോക്കിയിരുന്നത് സഭാ ഉന്നതരുടെ സാമ്പത്തിക ഇടപാടുകൾ; മരണത്തിൽ ദുരൂഹതയില്ലെന്ന് വാകത്താനം പൊലീസ്; ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ പള്ളി ട്രസ്റ്റിയുടെ ആത്മഹത്യ ചർച്ചയാക്കി യാക്കോബായ പക്ഷവും

രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് വാകത്താനം പള്ളിയിലെ കണക്ക് നോക്കാൻ; വരാൻ വൈകിയപ്പോൾ തിരഞ്ഞുപോയ ഭാര്യ കണ്ടത് പള്ളിമുറിയിൽ തൂങ്ങി നിൽക്കുന്ന ട്രസ്റ്റിയെ; ആത്മഹത്യാകുറിപ്പിലുള്ളത് സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കുന്നെന്നും; ഏജീസ് ഓഫീസിൽ നിന്നും വിരമിച്ച ജോസഫ് നോക്കിയിരുന്നത് സഭാ ഉന്നതരുടെ സാമ്പത്തിക ഇടപാടുകൾ; മരണത്തിൽ ദുരൂഹതയില്ലെന്ന് വാകത്താനം പൊലീസ്; ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ പള്ളി ട്രസ്റ്റിയുടെ ആത്മഹത്യ ചർച്ചയാക്കി യാക്കോബായ പക്ഷവും

എം മനോജ് കുമാർ

വാകത്താനം: മലങ്കര ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ കീഴിലെ വാകത്താനം കൊച്ചു പള്ളിയിലെ ട്രസ്റ്റിയുടെ ആത്മഹത്യ സഭയിൽ ചൂടുള്ള ചർച്ചാവിഷയമാകുന്നു. പള്ളിയിലെ ശുശ്രുഷകനും ട്രസ്റ്റിയുമായ വാകത്താനം കണ്ണൻചിറ മൈലക്കാട്ട് എം.എസ്. ജോസഫാണ് (75) (അച്ചൻകുഞ്ഞ്) ശുശ്രൂഷകനും ട്രസ്റ്റിയുമായ പള്ളിയിലെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ചത്. പള്ളിയിൽ തന്നെ കെട്ടിത്തൂങ്ങിയുള്ള ട്രസ്റ്റിയുടെ മരണം മലങ്കര ഓർത്തഡോക്‌സ് സഭയെ ഞെട്ടിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് താൻ മരിക്കുന്നത് എന്ന് ആത്മഹത്യാകുറിപ്പിൽ ജോസഫ് വ്യക്തമാക്കുന്നുണ്ട്.

മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിലെ പല വൈദികരുടെയും മെത്രാന്മാരുടെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധം പുലർത്തിയിരുന്ന ആൾ എന്ന നിലയിലാണ് ജോസഫിന്റെ മരണം സഭയ്ക്കുള്ളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത്. ജോസഫിന്റെ തൂങ്ങിമരണത്തിന്റെ പേരിൽ അസ്വാഭാവിക മരണത്തിനു വാകത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യത ഉള്ളതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ജോസഫ് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയതായി വാകത്താനം എസ്‌ഐ ചന്ദ്രബാബു മറുനാടനോട് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു ഒരു പരാതിയും സ്റ്റേഷനിൽ വന്നിട്ടില്ല. അതിനാൽ അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഒന്നുമില്ലെന്നും ആത്മഹത്യ തന്നെയാണെന്നും എസ്‌ഐ വ്യക്തമാക്കുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓർത്തോഡോക്‌സ് സഭയെ ഞെട്ടിച്ച് ട്രസ്റ്റി പള്ളി മുറിയിൽ ആത്മഹത്യ ചെയ്തത്. വാകത്താനം കൊച്ചു പള്ളിയോട് ചേർന്നാണ് ജോസഫിന്റെ വീട്. രാവിലെ പള്ളിയിൽ കണക്കു നോക്കാൻ എന്ന് പറഞ്ഞിട്ട് പോയി വരാത്തതിനെ തുടർന്ന് ഭാര്യ പള്ളിയിൽ എത്തിയപ്പോഴാണ് ജോസഫിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തെ തുടർന്ന് സംസക്കാരം നടത്തുകയും ചെയ്തു. സദാസമയവും മലങ്കര ഓർത്തഡോക്‌സ് സഭ പ്രവർത്തനവും പള്ളി ഭരണവുമായി നടന്നിരുന്ന വ്യക്തിയാണ് ട്രസ്റ്റിയായിരുന്ന ജോസഫ്. പള്ളിയുമായും പുരോഹിതരുമായും ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ജോസഫ് കേന്ദ്രീകരിച്ച് നടന്നതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെയാണ് ജോസഫിന്റെ പള്ളിയിലെ തൂങ്ങിമരണം ചൂടുള്ള ചർച്ചാ വിഷയമായി തുടരുന്നത്. റിട്ടയർ ഏജീസ് ഓഫീസ് ജീവനക്കാരനാണ് ജോസഫ്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടു ഒരു പാട് ഇടപാടുകളാണ് നടത്തിയിരുന്നത്.

പലർക്കും പണം നൽകാനുണ്ട് എന്നതല്ലാതെ സാമ്പത്തിക ഇടപാടുകളുടെ വ്യക്തമായ ചിത്രം ആത്മഹത്യാ കുറിപ്പിൽ ഇല്ലെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു പിന്നിൽ എന്നാണ് ജോസഫിന്റെ കത്തിലുള്ളത്-വാകത്താനം എസ്‌ഐ പറയുന്നു. പക്ഷെ കൂടുതൽ വിവരങ്ങൾ ഇല്ല. മരണത്തിൽ പക്ഷെ ദുരൂഹതയുമില്ല. സഹകരണ ബാങ്കിലെ വായ്പാ കുടിശിക പറയുന്നുണ്ട്. കൊശമറ്റം ഫിനാൻസിൽ മാനേജർ പോസ്റ്റിൽ ഇരുന്നിരുന്നു. ഈ ഘട്ടത്തിൽ പലർക്കും പണം കൊടുക്കാനുണ്ട് എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. ഞങ്ങൾ കൊശമറ്റവുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് പരാതി ഇല്ലെന്നും അവിടെ സാമ്പത്തിക ക്രമക്കേടുകൾ ഒന്നും കാണിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. ജോസഫ് പണം കൊടുക്കാനുള്ളതായി പള്ളി അധികാരികളോ മറ്റുള്ളവരോ പൊലീസ് സ്റ്റേഷനിൽ ഇതുവരെ ബന്ധപ്പെടുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ല. മരണത്തിൽ ദുരൂഹതയുമില്ല. അതിനാൽ അസ്വാഭാവിക മരണത്തിനു കേസ് എടുത്തു- ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് എസ്‌ഐ ചന്ദ്രബാബു മറുപടി നൽകുന്നു.

അതേസമയം മൈലക്കാട്ട് എം.എസ്.ജോസഫ് എന്ന് മരണവാർത്തയിൽ അടിച്ചു വന്നതിനെ തുടർന്ന് കോട്ടയത്തെ മൈലക്കാട്ടു കുടുംബം രംഗത്ത് വന്നിട്ടുണ്ട്. കോട്ടയത്തെ ഈ പ്രശസ്തമായ കുടുംബവുമായി ജോസഫിന് ഒരു ബന്ധവുമില്ലെന്നാണ് ഇത് സംബന്ധമായി വാർത്ത വന്ന യാക്കോബായ സുറിയാനി സഭയുടെ പത്രോസിന്റെ പടക്കുതിര എന്ന പേജിൽ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. മൈലാക്കാട്ട് കുടുംബത്തിന്റെ അധീനതയിലുള്ള സ്ഥലം വാങ്ങിയ ബന്ധം മാത്രമേ ജോസഫും മൈലക്കാട്ട് കുടുംബവും തമ്മിലുള്ളൂ എന്നാണ് കുടുംബം ഈ ഫെയ്‌സ് ബുക്ക് പേജിൽ വ്യക്തമാക്കുന്നത്. ഓർത്തഡോക്‌സ് ചർച്ചിലെ ട്രസ്റ്റി പള്ളിമുറിയിൽ ആത്മഹത്യ ചെയ്തത് യാക്കോബായസഭയുടെ പത്രോസിന്റെ പടക്കുതിര ചൂടുള്ള ചർച്ചാവിഷയമാക്കിയിട്ടുണ്ട്. ആ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

പത്രോസിന്റെ പടക്കുതിരയിൽ പോസ്റ്റിങ് ഇങ്ങനെ:

വാകത്താനം -: കോട്ടയം ദേവലോകത്ത് പ്രവർത്തിച്ചു വരുന്ന മലങ്കര ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ കീഴിൽ ഉള്ള വാകത്താനം കൊച്ചു പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പള്ളിയുടെ ട്രസ്റ്റി പള്ളി ഓഫിസിൽ ജീവൻ ഒടുക്കിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മെത്രാൻ കക്ഷി വിഭാഗത്തിന്റെ കോട്ടയം ഭദ്യാസനത്തിൽ പെട്ട ഇതേ ദേവാലയത്തിൽ തന്നെ മുൻപ് വൈദികനെയും ഒരു യുവതിയേയും സമൂഹിക വിരുദ്ധ പ്രവർത്തനത്തിൽ പിടിക്കപെടുകയും സഭ ഇടപെട്ട് അസർമ്മാഗിക പ്രവൃത്തി ഒതുക്കി തീർക്കാൻ ശ്രമിച്ചങ്കിലും ഒടുവിൽ ജനകിയ പ്രതിഷേധത്തെ ഭയന്ന് വൈദികനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും ഇപ്പോഴും വൈദികൻ കർമ്മനിരനായി ശ്രുശ്രൂക്ഷകളിൽ ഏർപ്പെട്ടിരിക്കുന്ന വാകത്താനം കൊച്ചുപ്പള്ളിയിൽ തന്നെയാണ് അതേ പള്ളിയിലെ ട്രസ്റ്റി തന്നെ ജീവനൊടുക്കിയതും !

വാകത്താനം കണ്ണൻചിറ മൈലക്കാട്ട് എംസ് ജോസഫാണ് (അച്ചൻകുഞ്ഞ് 73) ജിവനൊടുക്കിയത്.ഇദ്ദേഹം മുൻ എജീസ് റിട്ട ഉദ്യോഗസ്ഥനാണ്. മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിലെ പല വൈദികരുടെയും മെത്രാന്മാരുടെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ഇടക്കാലത്തുകൊശമറ്റം ഫിനാൻസിൽ ജോലി ചെയ്യുകയും പിന്നീട് ജോലിയിൽനിന്ന് ഇദ്ദേഹത്തെ പിരിച്ചുവിടിരുന്നു. ഇപ്പോൾ മലങ്കര ഓർത്തഡോക്‌സ് സഭ പ്രവർത്തനവും പള്ളി ഭരണവുമായി നടന്നിരുന്ന ശ്രി ജോസഫ് കോട്ടയം സഹായ മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ദിയസ്‌കോറസിന്റെ കുടെ സ്ഥിരമായി കാണാറുണ്ടായിരുന്നു.

മെത്രാപ്പൊലീത്തായുടെ സാമ്പത്തിക ഇടപാടുകളും, കോട്ടയത്തെ മെത്രാൻ കക്ഷി വൈദികരുടെ ഒരു വിഭാഗം കോട്ടയം പാക്കിൽ കേന്ദ്രികരിച്ചു നടത്തുന്ന ബ്ലേഡ് ബാങ്കിലും ഇദ്ദേഹത്തിന് പങ്കാളിത്തം ഉണ്ടായിരുന്നതായി ആരോപണം ഉയർന്നിടുണ്ട്. വാർത്തകൾ പുറത്ത് വരാതിരിക്കാൻ മെത്രാൻ കക്ഷി വിഭാഗം പല വഴികൾ തേടിയെങ്കിലും മെയ് 21ന് ശവസംസ്‌കാരം നടത്തിയ ശ്രി ജോസഫിന്റെ മരണത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്ത് വരണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP