Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡുകളിൽ ഇനി 'ചങ്ങായി' റോബോർട്ടുകളും; 25 കിലോ ഭാരം വഹിക്കാൻ കഴിവുള്ള രണ്ട് റോബോർട്ടുകൾ വാങ്ങിയത് എ പ്രദീപ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച്; ഐസോലേഷനിൽ കഴിയുന്ന രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ റോബോർട്ടുകളെ ഉപയോഗിക്കും

കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡുകളിൽ ഇനി 'ചങ്ങായി' റോബോർട്ടുകളും; 25 കിലോ ഭാരം വഹിക്കാൻ കഴിവുള്ള രണ്ട് റോബോർട്ടുകൾ വാങ്ങിയത് എ പ്രദീപ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച്; ഐസോലേഷനിൽ കഴിയുന്ന രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ റോബോർട്ടുകളെ ഉപയോഗിക്കും

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ ഇനി റോബോർട്ടുകളും. എ പ്രദീപ് കുമാർ എം. എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയിൽ രണ്ട് റോബർട്ടുകളെ വാങ്ങിയത്. ഐസോലേഷനിൽ കഴിയുന്ന രോഗികൾക്ക് ഇനി മുതൽ മരുന്നും ഭക്ഷണവും വസ്ത്രവുമെല്ലാം എത്തിക്കുക ' ചങ്ങായി ' എന്ന് വിളിപ്പേരുള്ള ഈ റോബോട്ടുകളായിരിക്കും.

റോബോട്ടുകളിൽ ഘടിപ്പിച്ച സമാർട്ട് സ്‌ക്രീനിൽ നിന്നും രോഗികൾക്ക് ഡോക്ടർമാർ, നഴ്സുമാർ ,ബന്ധുക്കെൾ തുടങ്ങിയവരുമായി സ്മാർട്ട് ഫോണുകളിലേക്ക് വീഡിയോ കോൾ സൗകര്യം ഉപയോഗിച്ച് സംസാരിക്കാൻ കഴിയും. ഓരോ റോബർട്ടുകൾക്കും 25 കിലോ വരെ ഭാരം വഹിക്കനാകും. ഒരു കിലോമീറ്റർ വരെ അകലെ നിന്നും റിമോട്ട് കൺട്രോൾ ഉപയോഗിച്ച റോബോട്ടിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാകും. റോബോട്ട് വരുന്നതോടെ നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ മരുന്നും ഭക്ഷണവും നൽകാനായി ഇടക്കിടെ രോഗികളെ സന്ദർശിക്കേണ്ട സാഹചര്യം ഒഴിവാകും.

ഇതുവഴി പിപിഇ കിററുകളുടെ ഉപയോഗം കുറക്കാനാകും. മാത്രമല്ല ആരോഗ്യപ്രവകത്തകർക്ക് രോഗാണുബാധയ്ക്കുള്ള സാധ്യത കുറയുകയും ചെയ്യും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ .രാജേന്ദ്രൻ, സൂപ്രണ്ട് ഡോ സജിത്കുമാർ, മതൃ ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ സി.ശ്രീകുമാർ ,ഡോ കെ.എം കുര്യാക്കോസ് എന്നിവർ ചേർന്ന് റോബർട്ടുകളെ ഏറ്റുവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP